• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആ ദിവസം രാത്രി എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് കാവ്യാമാധവന്‍ വിളിച്ചത് ആരെ'; മുപ്പതോളം ചോദ്യങ്ങള്‍

Google Oneindia Malayalam News

കാവ്യാ മാധവനെ പൊലീസ് വിശദമായി ചോദ്യം ചെയ്തോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസില്‍ നോട്ടീസ് കൊടുത്തിട്ടും ഒന്നരമാസം കഴിഞ്ഞാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. ഏറ്റവും ഒടുവില്‍ കാവ്യാ മാധവന്റെ വീട്ടിലേക്ക് ചെന്ന് എന്തൊക്കോയെ ചോദിച്ചെന്ന് വരുത്തി.

'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചൊക്കെ ചോദിച്ചെന്നാണ് പറയുന്നത്. പക്ഷെ അതിന്റെയൊന്നും വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇത്തരം ഒരു കാര്യങ്ങളും മാധ്യമങ്ങള്‍ അറിയരുതെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി

നേരത്തെ ഇതിന് വിപരീതമായിരുന്നു കാര്യങ്ങള്‍

നേരത്തെ ഇതിന് വിപരീതമായിരുന്നു കാര്യങ്ങള്‍. പൊലീസ് ഉദ്യോഗസ്ഥർ തന്നെ പത്രസമ്മേളനങ്ങള്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമായിരുന്നു. മുഴുവനായില്ലെങ്കിലും ചിലതൊക്കെ അങ്ങനെ പുറത്ത് വരുമായിരുന്നു. എന്നാലിപ്പോള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ ഒരു വിവരവും അറിയരുതെന്നുള്ളത് കർശനമായ നിർദേശമാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് സംശമുള്ള പല കാര്യങ്ങളും പൊലീസ് ചോദിച്ചോ ഇല്ലോയോ എന്ന് അറിയില്ല. എങ്കിലും പൊതുജനങ്ങള്‍ക്ക് അറിയേണ്ട ചില കാര്യങ്ങള്‍, ഞാനാണെങ്കില്‍ അന്വേഷിക്കാന്‍ പോവുന്ന കാര്യങ്ങല്‍, അല്ലെ്കില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

കാവ്യാ മാധവന് ബാലചന്ദ്ര കുമാർ എന്ന വ്യക്തിയെ അറിയാമോ,

കാവ്യാ മാധവന് ബാലചന്ദ്ര കുമാർ എന്ന വ്യക്തിയെ അറിയാമോ, അറിയമെങ്കില്‍ അത് എങ്ങനെ അറിയാമെന്ന് പറയണം. ബാലചന്ദ്ര കുമാറിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, ലക്ഷ്യയെന്ന സ്ഥാപനം നിങ്ങളുടേതാണോ, റിയ, സുനീർ, സാഗർ എന്നീ സ്റ്റാഫുകള്‍ അവിടെ ഉണ്ടായിരുന്നോ. റിയ നിങ്ങളുടെ ബന്ധുവാണോ. 2017 ഫെബ്രുവരി 10 നും പതിനേഴിനും ഇടക്കും കാവ്യ തൃശുരില്‍ പോയിട്ടുണ്ടോ, പോയിട്ടുണ്ടെങ്കില്‍ അന്ന് കൂടെ വന്ന ഡ്രൈവർ ആരായിരുന്നു- തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാവ്യയില്‍ നിന്ന് അറിയേണ്ടതുണ്ട്.

അതിജീവിത നിങ്ങളുടെ കൂട്ടുകാരിയാണോ, പള്‍സർ സുനി

അതിജീവിത നിങ്ങളുടെ കൂട്ടുകാരിയാണോ, പള്‍സർ സുനി എന്ന ചെറുപ്പക്കാരനെ അറിയാമായിരുന്നു, 2017 ഫെബ്രുവരി 17 ന് നിങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പർ ഏതൊക്കയാണ്, ആ ദിവസം എട്ട് മണിക്കും 12 മണിക്കും ഇടയില്‍ നിങ്ങള്‍ ആരൊയൊക്കെ ഫോണ്‍ ചെയ്തിട്ടുണ്ട്, ആരൊക്കെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്, അന്നേ ദിവസം ദിലീപ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നോ, അന്ന് നിങ്ങളും ആശുപത്രിയില്‍ പോയിരുന്നോ..

ബാലചന്ദ്ര കുമാറിനെ നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ടോ

ബാലചന്ദ്ര കുമാറിനെ നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ടോ, 2017 ഫെബ്രുവരി 18 മുതല്‍ 23 വരേയുള്ള ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു, പള്‍സർ സുനി ലക്ഷ്യയിലെത്തി ഒരു കവർ നല്‍കിയെന്ന് സാഗർ പൊലീസിന് മൊഴി നല്‍കിയും പിന്നീട് ആ മൊഴി അദ്ദേഹം മാറ്റിയതും അറിയാമോ, മൊഴി മാറ്റത്തിന് പിന്നിലെ കാരണം അറിയുമോ- ബൈജു കൊട്ടാരക്കര തന്റെ ചോദ്യങ്ങള്‍ ആവർത്തിക്കുന്നു.

ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വേങ്ങരയില്‍

ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വേങ്ങരയില്‍ പോയത് എന്തിന്, നിങ്ങള്‍ക്ക് ശരത്തിനെ അറിയുമോ, 2017 നവംബർ 15ന് പത്മസരോവരത്തിലുണ്ടായിരുന്ന സമയത്ത് അവിടെ ബാലചന്ദ്രകുമാറും ഉണ്ടായിരുന്നോ, നിങ്ങള്‍ ശരത്തിനെ ഇക്കയെന്ന് വിളിക്കാറുണ്ടോ, അന്നേ ദിവസം തന്നെ ബൈജു പൌലോസിനെക്കുറിച്ച് അന്വേഷിച്ചത് എന്തിനാണ്.ദൃശ്യങ്ങള്‍ കണ്ട ശേഷം ഏല്‍പ്പിച്ച ടാബ് എന്ത് ചെയ്തു എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കാവ്യാ മാധവന്‍ ഉത്തരം നല്‍കിയേ മതിയാവുകയുള്ളുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആരും കേള്‍ക്കാതെ

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആരും കേള്‍ക്കാതെ അടച്ചിട്ട കോടതി മുറിക്കുള്ളില്‍ മാത്രം നല്‍കേണ്ടതല്ല. പൊതുസമൂഹത്തിനും ഉത്തരം നല്‍കേണ്ടതാണ്. പൊലീസിന് അറിയില്ലെങ്കില്‍ ഇക്കാര്യം കൂടി അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഇതില്‍ തേടിയ വള്ളി കാലില്‍ ചുറ്റിയതിന്റേയുമൊക്കെ വിവരങ്ങളൊക്കെ പുറത്ത് വരും. ഇതൊക്കെ പൊലീസിന് വ്യക്തമായി അറിയാം. എന്നിട്ടും ഇത് വീണ്ടും വീണ്ടും പറയുന്നത് ഒരു ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

cmsvideo
  ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി
  English summary
  Dileep actress case; Kavya Madhavan Made A lot Of Calls On That Day, Baiju kottarakkara Revelation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X