Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് നിര്‍ണായക ദിനം; സുപ്രധാന വിധി നാളെ... ഫോണിലെ രേഖ ലാപ്‌ടോപ്പില്‍ പ്രദര്‍ശിപ്പിച്ചു

കൊച്ചി: നടന്‍ ദിലീപിന് ചൊവ്വാഴ്ച വളരെ നിര്‍ണായകമായ ദിനമാണ്. വധ ഗൂഢാലോചനാ കേസില്‍ സുപ്രധാന വിധി ഹൈക്കോടതി നാളെ പറയും. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് വിധി പറയുക. അതേസമയം, ദിലീപിന്റെ ഫോണില്‍ നിര്‍ണാടക കോടതി രേഖകള്‍ കണ്ടെത്തിയെന്ന ആരോപണം കോടതി പരിശോധിച്ചു. ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച രേഖകള്‍ വിചാരണ കോടതിയില്‍ ലാപ്‌ടോപില്‍ പ്രദര്‍ശിപ്പിച്ചു.

ദിലീപില്‍ നിന്ന് വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന വിവരം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ദിലീപിന്റെ കുടുംബാംഗങ്ങളെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഒട്ടേറെ കാര്യങ്ങളാണ് ദിലീപ് കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസെടുത്തത്. കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് റദ്ദാക്കണമന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1.45ന് വിധി പറയുക.

2

ശക്തമായ തെളിവിന്റെ അഭാവമുണ്ടെന്ന് ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ ഇത്രയും വര്‍ഷങ്ങള്‍ മൗനം പാലിച്ചതിലെ അനൗചിത്യവും കോടതി ആരാഞ്ഞിരുന്നു. ഇതേ കാര്യം തന്നെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ചൂണ്ടിക്കാട്ടിയത്. കേസ് റദ്ദാക്കിയാല്‍ ദിലീപിന് നേട്ടമാകും. തുടരന്വേഷണം ഉള്‍പ്പെടെ അന്വേഷണ സംഘത്തിന്റെ എല്ലാ നീക്കങ്ങളും പൊളിയുകയും ചെയ്യും.

3

മാധ്യമങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ പരാതി ലഭിച്ചിരുന്നു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരം ചോര്‍ന്നതിലാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പുവച്ച രേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ബൈജു പൗലോസ് നല്‍കിയ മറുപടി കോടതിക്ക് തൃപ്തികരമായിരുന്നില്ല.

തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

4

ഇന്ന് എഡിജിപി ശ്രീജിത്ത് നല്‍കിയ വിശദീകരണത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി വിലയിരുത്തി. ഈ പരാതിയില്‍ വിശദമായ വാദം ഈ മാസം 21ന് നടക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആക്ഷേപം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയും 21ലേക്ക് മാറ്റി.

5

ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ മറ്റൊരു ആക്ഷേപം. ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച വേളയിലാണ് ഇക്കാര്യം ബോധ്യമായത്. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ ഇന്ന് വിചാരണ കോടതിയില്‍ ലാപ്‌ടോപില്‍ പ്രദര്‍ശിപ്പിച്ചു.

6

കോടതി രേഖകള്‍ എങ്ങനെ ദിലീപിന്റെ ഫോണിലെത്തി എന്നറിയാന്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണമെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിചാരണ കോടതി ഇന്ന് തീരുമാനം എടുത്തില്ല.

7

അതേസമയം, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. ഇവരുടെ ഫോണിലെ വിവരങ്ങള്‍ വച്ചാകും ചോദ്യം ചെയ്യല്‍. കാവ്യമാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീടാകും അന്വേഷണ സംഘം തീരുമാനിക്കുക. സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+