Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അന്വേഷണം പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കുന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്. ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാന്‍ തങ്ങള്‍ക്ക് ആവില്ലെന്നും വിചാരണക്കോടതിയെ സമീക്കണം എന്നുമായിരുന്നു നേരത്തെ കോടതി പറഞ്ഞത്.

1


കേസിസല്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെ അന്വേഷണം ഉടനടി അവസാനിപ്പിക്കേണ്ടെന്ന് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. ഓഡിയോ-വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ട്.

2


അതേസമയം, കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയംതേടാന്‍ ഒരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ പരിപൂര്‍ണമായ വിശ്വാസം ഉണ്ടെന്ന് അതിജീവിത പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കാണണം എന്ന ആവശ്യം ഏറെ നാളുകളായി തനിക്ക് ഉണ്ടായിരുന്നുവെന്നും അത് ഇപ്പോഴാണ് സാധ്യമായത് എന്നും അതിജീവിത പറഞ്ഞു.

3


കൂടിക്കാഴ്ചയില്‍ താന്‍ വളരെ സംതൃപ്തയാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറയാന്‍ സാധിച്ചു എന്നാണ് കരുതുന്നത്. ഈ കേസില്‍ തന്റെ കൂടെ തന്നെയാണ് എന്ന് പരിപൂര്‍ണമായ ഉറപ്പ് മുഖ്യമന്ത്രി തന്നിട്ടുണ്ട്. അതില്‍ ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കുന്നു. താന്‍ സര്‍ക്കാരിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ല. അത് മറ്റ് പല രീതിയിലും പുറത്ത് വന്നതാണ്. സര്‍ക്കാരിന് എതിരെ എന്ന രീതിയിലാണ് വന്നതെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

4


ഈ കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ചില കാര്യങ്ങളിലുളള ആശങ്കകള്‍ മാത്രമാണ് താന്‍ ഹര്‍ജിയില്‍ പങ്കുവെച്ചിട്ടുളളതെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോടതിയിലുളള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്ന ഉറപ്പില്‍ താന്‍ വളരെ സംതൃപ്തയാണ്. അതൊരു വലിയ ഉറപ്പാണ്. അതിന് നന്ദിയുണ്ടെന്നും അതിജീവിത പറഞ്ഞു. തുടരന്വേഷണം മുന്നോട്ട് പോകുമെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+