'ശ്രീജിത്തായിരുന്നെങ്കില്‍ ഈയൊരു ഗുണമുണ്ടായിരുന്നു, പുതിയ തെളിവിന് സമയം കളയരുത്';ഒന്നരമാസം ധാരാളം: കെഎം ആന്റണി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ലഭിച്ച ഒന്നര മാസം എന്ന അധിക സമയപരിധി മതിയായ സമയമാണെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കെ എം ആന്റണി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരമാസം എന്നത് മതിയായ സമയം തന്നെയാണ്.
ഈ സമയത്തിനുള്ളില്‍ ഉള്ള തെളിവുകള്‍ വെച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം എന്നും പുതിയ തെളിവുകള്‍ തേടി നടന്നാല്‍ സമയം പോകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്സ് അവറില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്:-ഞാന്‍ അങ്ങനെ കരുതുന്നില്ല. ഈ രീതിയിലുള്ള ഒരു കേസില്‍ പൊലീസ് നല്ല രീതിയില്‍ പ്ലാന്‍ ഓഫ് ആക്ഷന്‍ തയ്യാറായിട്ടായിരിക്കും മുന്നോട്ടു പോകുന്നത്.

ഓരോ ആഴ്ചയിലും എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി ചര്‍ച്ച ചെയ്ത് അത് തീരുമാനമെടുത്ത് അതാത് ആഴ്ചകളില്‍ അത് നടക്കുന്നുണ്ടോ എന്ന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വെരിഫൈ ചെയ്ത് അങ്ങനെയാണ് അന്വേഷണത്തിലേക്ക് പോകുന്നത്. അങ്ങനെയായിരിക്കും അന്വേഷണം പുരോഗമിക്കുന്നത്.

ഇതിപ്പോള്‍ ഒന്നരമാസം, അതായത് ആറ് ആഴ്ച ഇതിനകത്ത് കൂടുതലായി ലഭിച്ചിട്ടുണ്ട്. അത് മതിയായ സമയം തന്നെയാണ്. ആ മതിയായ സമത്തിനകത്ത് തന്നെ ഉള്ള തെളിവുകള്‍, അതായത് ലഭ്യമായ തെളിവുകള്‍ സംഭരിക്കാന്‍ അവര്‍ക്ക് സാധിക്കും. പുതിയ തെളിവുകള്‍ കിട്ടുമോ ഇല്ലയോ എന്നത് അന്വേഷണം പുരോഗമിക്കുമ്പോള്‍ മാത്രമെ നമുക്ക് പറയാന്‍ സാധിക്കും. ഇതിപ്പോള്‍ അന്വേഷണം ഏത് രീതിയിലാണ് പോകുന്നത് എന്നതിനെ സംബന്ധിച്ച് മുന്‍പുണ്ടായതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള വിവരങ്ങളാണ് നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മുന്‍പ് മീഡിയാസിന് അന്വേഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഈ പുതിയ മേലുഗദ്യോഗസ്ഥന്, അതായത് എ ഡി ജി പി വന്നപ്പോള്‍ അദ്ദേഹം പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഒന്ന് സമയബന്ധിതമായിട്ട് ഇത് തീര്‍ക്കണം എന്നാണ്. രണ്ട് മീഡിയാസിന് അന്വേഷണ വിവരങ്ങള്‍ നല്‍കരുത് എന്നുമാണ്. ഒരു പരിധി വരെ അത് പാലിക്കപ്പെടുന്നുണ്ട് എന്ന് തന്നെയാണ് നമ്മള് കരുതേണ്ടിയിരിക്കുന്നത്. 45 ദിവസം എന്ന് പറയുന്നത് ചെറിയ കാര്യമല്ല, ചെറിയ സമയവുമല്ല.

അത് ഇത്ര മാത്രം അന്വേഷിച്ച് നിര്‍ത്തിയിരിക്കുന്ന ഈ കേസിലെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ എങ്ങനെ മുന്നോട്ട് പോകണം എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. പൊളിറ്റിക്കല്‍ സാംഗ്ഷന്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ വേണോ എന്നത് ഒന്നും ഇവിടെ പ്രസക്തമല്ല. സി ആര് പി സി പ്രകാരമാണ് അന്വേഷണം നടത്തുന്നത് എങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതായത് ഒരു സ്റ്റേറ്റ്മെന്റ് എടുത്താല്‍ സ്റ്റേറ്റ്മെന്റ് എടുത്തിട്ട് അടിയില്‍ ഒപ്പിടുന്ന ആളാണ് അന്വേഷണ ഉദ്യോഗസ്ഥന്.

അതല്ലെങ്കില്‍ കോടതിയ്ക്ക് സ്വന്തം പേരെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ആളാണ് അന്വേഷണ ഉേദ്യാഗസ്ഥന്. അല്ലാതെ അതിന് മുകളിലാരുണ്ട്, താഴെയാരുണ്ട് ഇത് നോക്കുക എന്നുള്ള ഇവിടെ പ്രസക്തമല്ല. ഈ കേസില്‍ ഏതെങ്കിലും രീതിയിലുള്ള അലംഭാവമോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഈ പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്തം. അന്വേഷണ ഉദ്യോഗസ്ഥന് എന്ന് പറയുന്നത് ഒരാള്‍ മാത്രമെ കാണുകയുള്ളൂ അത് ഈ ഡി വൈ എസ് പിയാണ്.

അയാള്‍ തന്നെയാണ് ഇതില്‍ സമാധാനം പറയേണ്ടിയിരിക്കുന്നത്. അക്കാര്യത്തില്‍ അയാള്‍ ഭയപ്പെട്ട് നിന്നിട്ടും കാര്യമില്ല. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കില്‍ നേരെ അഭിഭാഷകരുടെ ഓഫീസിലേക്ക് ഉച്ച കഴിഞ്ഞിട്ടുള്ള സമയത്ത്, അല്ലെങ്കില്‍ തിരക്കില്ലാത്ത സമയത്ത് പോയിട്ട് വിവരം സംസാരിച്ച് അവരുടെ മൊഴികള്‍ രേഖപ്പെടുത്താം. അതിന് നോട്ടീസ് പോലും കൊടുക്കണം എന്ന് നിര്‍ബന്ധമില്ല. ഇതിനകത്ത് കൃത്യമായി പറഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയും അയാള്‍ക്ക് മുകളിലുള്ള എസ് പിയുമുണ്ട്.

പക്ഷെ ഏറ്റവും മുകളിലിരിക്കുന്നത് എന്ന് പറഞ്ഞാല്‍ എ ഡി ജി പിയാണ് ക്രൈം ബ്രാഞ്ചിന്റെ. അതിന് മുകളില്‍ ഡി ജി പിയുമുണ്ട്. ഇവര്‍ക്കെല്ലാം വ്യക്തമായ അഭിപ്രായം ഉണ്ടെങ്കില്‍ മാത്രമെ അന്വേഷണം ശരിയായ ദിശയില്‍ പോവുകയുള്ളൂ. ശുഷ്കാന്തിയോട് കൂടി അന്വേഷിച്ച് തെളിവ് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. കേരളത്തിന് പുറത്ത് നിന്ന് വരുന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ഇവിടെ മലയാളം ചാനലുകളോ ന്യൂസ് ചാനലുകളോ ഒന്നും അത്രയ്ക്ക് ശ്രദ്ധിക്കുന്ന ആളുകളല്ല.

ഈ സമൂഹത്തില്‍ എന്ത് നടക്കുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ദൈനംദിനമായിട്ട് ഒരു വിവരമോ അതിനകത്ത് അവര്‍ക്ക് ആകാംക്ഷയോ ഉത്കണ്ഠയോ ഉണ്ടാകില്ല. ശ്രീജിത്ത് ഐ പി എസിന്റെ കാര്യത്തില്‍ അദ്ദേഹം ലൈവായിട്ട് നില്ക്കുന്ന ഓഫീസറാണ്. ഇവിടത്തെ സാമൂഹികമായിട്ടുള്ള മാറ്റങ്ങള്‍ അല്ലെങ്കില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടേയും ഇടയില്‍ ലൈവായിട്ട് നില്ക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് അപ്പപ്പോള്‍ പ്രതികരിച്ചിരുന്നു. ഞാന്‍ ഇവരുടെ രണ്ട് പേരുടേയും കൂടെ ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥനാണ്.

അപ്പോള്‍ എനിക്ക് വ്യക്തമായിട്ട് രണ്ട് പേരെയും കുറിച്ച് ധാരണയുണ്ട്. ഈ കേസില്‍ ഇനി നഷ്ടപ്പെട്ട് പോയ തെളിവുകളോ നഷ്ടപ്പെട്ട് പോയ മൊബൈലുകളോ ഒന്നും ആര് വിചാരിച്ചാലും തിരിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിച്ച് കളഞ്ഞിരിക്കുകയാണ്. അപ്പോള്‍ തെളിവ് നശിപ്പിച്ച ഒരു കാര്യത്തിന് 201 ഐ പി സി പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ ആ ഭാഗം എക്സ്പ്ലെയിന് ചെയ്യാന്‍ പറ്റുള്ളൂ. മൊബൈല്‍ ഫോണുമായിട്ട് അഭിഭാഷകര്‍ ബോംബെയില്‍ പോയതും അതുപോലെ തന്നെ സായ് ശങ്കറിനെ കൊണ്ട് തെളിവ് നശിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള കാര്യങ്ങളില്‍ അഭിഭാഷകരുടെ പങ്കുണ്ട്.

അത് കൃത്യമായി അക്കൗണ്ട് ചെയ്ത് പോയില്ലെങ്കില്‍ പ്രോപ്പറായിട്ടുള്ള അന്വേഷണമാകില്ല. ഒന്നും മിണ്ടാതിരുന്നാല്‍ പോലും മേലുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം കൊടുക്കണമെന്നില്ല. ഇനി ഈ കേസിന്റെ തുടരന്വേഷണം ആരംഭിച്ചതിന് ശേഷമല്ല അതിന് ആദ്യ അന്വേഷണത്തില്‍ തൊട്ടെ ആരോപണ വിധേയരായ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. എന്താണ് അവരെയൊക്കെ താല്പര്യങ്ങള് എന്നറിയണം.

നിസംഗത കൊണ്ടും ഈ കേസിനെ നശിപ്പിച്ച് കളയാന്‍ പറ്റും. പുതിയ തെളിവുകള്‍ തേടി നടന്നാല്‍ സമയം കളയാം എന്ന് മാത്രമെ ഉള്ളൂ. പഴയ തെളിവുകളില്‍ കൃത്യമായ അന്വേഷണം നടത്തുകയാണ് വേണ്ടത്.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications