Get Updates
Get notified of breaking news, exclusive insights, and must-see stories!

12 നമ്പറിലേക്കുള്ള ചാറ്റുകള്‍; അതാകും ദിലീപിന് കുരുക്ക്... ഇനിയുള്ള രണ്ട് ദിവസം നിര്‍ണായകം

കൊച്ചി: നടന്‍ ദിലീപിനെ കുരുക്കുന്ന പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. താരത്തിനെതിരെ പുതിയ തെളിവ് ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതിയില്‍ നിന്ന് സമയം ലഭിച്ച പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ തെളിവ് ശേഖരിക്കുകയാണ്. മറ്റു തരത്തിലുള്ള തെളിവ് ശേഖരണത്തില്‍ കാര്യമായ പുരോഗതിയില്ല.

എന്നാല്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയം ഫോണുകള്‍ പരിശോധിച്ച് തെളിവ് കണ്ടെത്താനാണ് ശ്രമം. എത്രത്തോളം നിയമ സാധുത ഈ തെളിവുകള്‍ക്കുണ്ടാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും സംശയമുണ്ട്. അതിനിടെയാണ് 12 ഫോണുകളിലേക്കുള്ള ചാറ്റുകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്....

1

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഇതിന് വേണ്ടി പല തവണ സംസാരങ്ങള്‍ നടന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

2

വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം ദിലീപിന്റെ ഫോണുകളും കൂട്ടു പ്രതികളുടെ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കി. ചില രേഖകള്‍ ഫോണില്‍ നിന്ന് നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

3

12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പ്രതികള്‍ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ ഫോണ്‍ നമ്പറിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കും തമ്മിലുള്ള ബന്ധം എന്താണ് എന്ന് പോലീസ് പരിശോധിക്കുകയാണ്. മാത്രമല്ല, എന്താണ് ആ ചാറ്റുകളിലെന്ന് കണ്ടെത്താന്‍ ഈ വ്യക്തികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

4

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണില്‍ നിന്ന് 12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചത് വീണ്ടെടുക്കാനാണ് തീരുമാനം. ഇതിന് വേണ്ടി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ പരിശോധന ആരംഭിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ വധഗൂഢാലോചന കേസില്‍ പ്രതികളാണ്.

5

ഫോറന്‍സിക് ലാബല്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. നേരത്തെ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തിയതും ഫോറന്‍സിക് ലാബിലെ പരിശോധനയിലൂടെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈയിലെ സ്വകാര്യ ലാബില്‍ നിന്നാണ് രേഖകള്‍ നശിപ്പിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

6

ആദായ നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മുഖേനയാണ് മുംബൈയിലെ ലാബിലേക്ക് പ്രതികളുടെ ഫോണുകള്‍ അയച്ചത്. ഓരോ ഫോണില്‍ നിന്നും രേഖകള്‍ നീക്കം ചെയ്യുന്നതിന് 75000 രൂപ വീതമാണ് നല്‍കിയതത്രെ. പ്രതികളുടെ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണിതെല്ലാം സംഭവിച്ചത് എന്നും പോലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരായ വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

7

നശിപ്പിച്ച ഫോണുകളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാന്‍ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ സാധിച്ചിട്ടുണ്ട്. നശിപ്പിച്ച രേഖകളിലെ വിവരങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസിലാക്കാന്‍ അന്വേഷണ സംഘത്തിന് മിറര്‍ ഇമേജ് വച്ച് സാധിക്കും. നശിപ്പിക്കുന്നതിന് മുമ്പ് ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തിയിരുന്നു. മുംബൈയിലെ ലാബിലെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+