• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന്റെ ഫോണില്‍ നിന്ന് മാഡത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പള്‍സര്‍ സുനി നേരത്തെ ചോദിച്ച കാര്യങ്ങളില്‍ പറയുന്ന മാഡം ഒരു തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്ന സൂചനകളാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും ബൈജു വ്യക്തമാക്കി.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

ഇവര്‍ സീരിയലുകളും സിനിമയും വരെ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ പലരും മറ്റ് പലരുടെയും പേരുകള്‍ ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാല്‍ അത് തെറ്റായ കാര്യമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നതെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

1

സായ് ശങ്കറില്‍ നിന്ന് എല്ലാ കാര്യങ്ങളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതെല്ലാം വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പറയുന്നതൊന്നും അതുകൊണ്ട് ഏല്‍ക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സായ് ശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമാക്കിയത്. ദിലീപിന്റെ ഫോണിലെ 12 നമ്പറുകളുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും. ക്രൈംബ്രാഞ്ച് ഇതൊന്ന് പരിശോധിച്ചത് മുതല്‍ കഴിഞ്ഞ ദിവസം മുതല്‍ ചോദ്യം ചെയ്യലുകള്‍ ശക്തമായതായി ബൈജു പറയുന്നു. അതില്‍ നിന്ന് കിട്ടിയ തെളിവുകളിലൂടെ ഇത്രയും കാലം ഒളിഞ്ഞ് കിടന്നിരുന്ന കാര്യങ്ങള്‍ പുറത്തുവന്നതാണ്.

2

തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു. ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു. ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു. എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

3

ആ സ്ത്രീ പിന്നീട് ഒറ്റയ്ക്കാണ് ഗ്രീന്‍ ടിവി നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്നീട്് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു. ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

4

ഇവര്‍ ദിലീപുമായി നടത്തിയ ചാറ്റുകളില്‍ ആയിരത്തില്‍ അധികം ചാറ്റുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ ചാറ്റുകളില്‍ നിന്ന് ഏതൊക്കെ സാക്ഷികള്‍ക്കാണ് കൂറുമാറാന്‍ പണം നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഓണ്‍ലൈന്‍ കാര്യങ്ങള്‍ കൊച്ചിയിലെ ടീമാണ് നടത്തിയിരുന്നത് എന്നാണ് കണ്ടെത്തിയിരുന്നത്. ഇത് സത്യം തന്നെയാണ്. എന്നാല്‍ പിന്നില്‍ നിന്ന് എല്ലാ സഹായവും ചെയ്തത് ഈ മാഡമാണ്. അതിജീവിതയ്‌ക്കെതിരെ അടക്കം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുക. പല ഗ്രൂപ്പുകളുണ്ടാക്കി അതിലെല്ലാം മോശക്കാരിയായി കാണിക്കുക. എന്നെല്ലാം ഇവരുടെ തന്ത്രമായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതെന്നും ബൈജു വ്യക്തമാക്കി.

5

ഇന്നലെ ക്രൈംബ്രാഞ്ചിന്റെ വലയില്‍ ഈ സ്ത്രീയും വീണു. മണിക്കൂറുകളോളം ഇവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇനി ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനാണ് സാധ്യത. ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ളയടക്കം ഇക്കാര്യത്തില്‍ രംഗത്ത് വരാനാണ് സാധ്യത. മുമ്പ് സാക്ഷികളെ ഒക്കെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ കണ്ടുവരുന്ന ട്രെന്‍ഡ് അതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പക്ഷേ കിട്ടാനുള്ളതെല്ലാം ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. യാതൊരു വിധ ജോലിയുമില്ലാത്ത ഈ സ്ത്രീ, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് കൊണ്ട് കോടികളാണ് തന്റെ സമ്പാദ്യത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ബൈജു വ്യക്തമാക്കി.

6

മൂന്നാറില്‍ ഒന്ന് രണ്ട് റിസോര്‍ട്ടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സീരിയല്‍ നിര്‍മാണം, എന്നിവ ഇവരുടേതായിട്ടുണ്ട്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയല്‍ ഇപ്പോഴും ചാനലുകളിലുണ്ട്. അത് ഇവര്‍ നിര്‍മിച്ചതാണ്. സ്വാതി നക്ഷത്രം ചോതിയില്‍, ജാനി എന്നെല്ലാം പറഞ്ഞ ഹിറ്റായ സീരിയല്‍ ഇവര്‍ നിര്‍മിച്ചതാണ്. പതിനാലോളം സീരിയലുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. കേസ് വരുമ്പോള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുക, പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നവരെ സമൂഹത്തിന് മുന്നില്‍ വഷളന്മാരാക്കല്‍, എന്നിവയൊക്കെ ഇവരുടെ പരിപാടിയാണ്. അതിജീവിതയെ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പക്ഷേ അതൊന്നും വിലപ്പോയില്ല. ആ നടിക്ക് കേരളത്തില്‍ ഒരു സ്ഥാനമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

7

പക്ഷേ ഈ സ്ത്രീ സീരിയല്‍ രംഗത്തുള്ളവരും സിനിമാ രംഗത്തുള്ളവരും മാഡം എന്നാണ് വിളിക്കുന്നത്. മാഡം എന്ന് വിളിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ദേഷ്യം വരും. ദിലീപ് കേസില്‍ ഒളിഞ്ഞിരിക്കുന്ന മാഡം ഇവര്‍ തന്നെയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. പള്‍സര്‍ സുനി ജിന്‍സനോട് ചോദിച്ചതും മാഡത്തെ കുറിച്ചാണ്. ഈ സീരിയല്‍ നിര്‍മാതാവ് ഉടന്‍ പ്രതിഭാഗത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം ഇതേ വിഷയത്തില്‍ നടിയും നിര്‍മാതാവുമായ ഒരു സ്ത്രീ തിരുവനന്തപുരത്തുള്ളതാണെന്ന് പറഞ്ഞപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് പഴയ നടി ചിപ്പിയാണെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. അവരും ഭര്‍ത്താവ് രഞ്ജിത്തുമൊന്നും ഇത്തരം കേസുകളില്‍ വീഴില്ല. അവര് മാന്യന്മാരാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Recommended Video

cmsvideo
  നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്, VIP ശരത് തന്നെ | Oneindia Malayalam

  കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍

  English summary
  dileep actress case madam is writers former wife, baiju kottarakara remarks goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X