Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്‌നമുണ്ടാക്കി, അകല്‍ച്ചയെ കുറിച്ച് അനൂപിന്റെ ശബ്ദരേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖ. കേസില്‍ എങ്ങനെ മൊഴികള്‍ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദസന്ദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.

ദിലീപും നടിയും മുന്‍ ഭാര്യയുമായ മഞ്ജു വാര്യറും തമ്മിലുള്ള പ്രശ്‌നങ്ങളും, അത് എപ്പോഴാണ് രൂക്ഷമായതെന്നുമെല്ലാം പറയുന്നുണ്ട്. ഒപ്പം കാവ്യാ മാധവനെ കുറിച്ചും പരാമര്‍ശമുണ്ട്. 2010ന് ശേഷമാണ് മഞ്ജു വാര്യര്‍ക്ക് ദിലീപിന്റെ ബന്ധങ്ങളെ കുറിച്ച് സംശയം തോന്നി തുടങ്ങിയത് എന്നെല്ലാം ഈ ശബ്ദരേഖയില്‍ പറയുന്നുണ്ട്.

1

2010 കഴിഞ്ഞപ്പോള്‍ മഞ്ജുവിന് ചില ആളുകളുമായുള്ള ദിലീപിന്റെ പെരുമാറ്റത്തെ കുറിച്ച് ചില സംശയങ്ങള്‍ വന്നിരുന്നു. അതിനെ കുറിച്ച് മഞ്ജു ദിലീപിനോട് തന്നെ ചോദിച്ചിരുന്നു. ദിലീപ് അന്തൊണെന്ന് എന്നുള്ളതൊക്കെ പറഞ്ഞിരുന്നു. അനൂപിന്റെ അടുത്തും മഞ്ജു ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ ചോദിക്കാറുണ്ട്. അത് മാത്രമല്ല, സിനിമ മേഖലയിലുള്ള മറ്റാളുകളോടും മഞ്ജു ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇത് ദിലീപേട്ടന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ദിലീപിന് വേറെ സ്ത്രീകളുമായിട്ട് ബന്ധമുണ്ടെന്നും, ആള് മോശം സ്വഭാവമാണ് എന്നൊക്കെ പറഞ്ഞ് മഞ്ജു ദിലീപുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും ശബ്ദരേഖയില്‍ അനൂപ് പറയുന്നുണ്ട്.

2

ഈ പറയുന്ന കാര്യങ്ങളൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ദിലീപ് പുതിയ ഏതെങ്കിലും സിനിമാ നടിമാരൊക്കെയായിട്ട് അഭിനയിക്കുമ്പോള്‍ അതാരാണ് എന്നൊക്കെ അന്വേഷിക്കും. പുതിയ നടിമാര്‍ വരുമ്പോഴേക്ക് മഞ്ജുവിന് താല്‍പര്യക്കുറവുണ്ടായിരുന്നുവെന്ന് അനൂപ് പറയുന്നു. അതേസമയം കേസില്‍ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ മഞ്ജുവിലേക്കും ചര്‍ച്ചകള്‍ തിരിക്കാന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതും ശബ്ദ സന്ദേശങ്ങളില്‍ വ്യക്തമാണ്. മഞ്ജുവും ദിലീപുമായുള്ള അകല്‍ച്ചയുടെ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അനൂപിനെ മഞ്ജുവാര്യര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

3

മഞ്ജുവിനെ കുറ്റം പറയണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നുണ്ട് അഭിഭാഷകന്‍. മഞ്ജു വാര്യറെ സ്വാര്‍ത്ഥ ചിന്താഗതിക്കാരിയായി ചിത്രീകരിക്കുകയും, മദ്യപാനം ഉള്‍പ്പെടെയുള്ള ശീലങ്ങളുള്ള വ്യക്തിയായി ചിത്രീകരിക്കാനുള്ള കാര്യങ്ങളാണ് അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നത്. മഞ്ജുവിന് സ്‌നേഹമുള്ളത് മഞ്ജുവിനോട് മാത്രമാണെന്നും, പുതിയ സൗഹൃദ വലയത്തിലാണ് അവരുള്ളതെന്നും അഭിഭാഷകന്‍ പറയുന്നു. മഞ്ജു 2012 മുതല്‍ പുറത്തുപോകുന്നതിനെ കുറിച്ച് വീട്ടില്‍ പറയാറില്ല. ഇത് കുടുംബത്തിലെ രീതികള്‍ക്ക് വിപരീതമാണ് എന്നും പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നത്. അതേസമയം മഞ്ജു മദ്യപിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നാണ് അനൂപ് പറയുന്നത്.

4

അതേസമയം മഞ്ജുവിനെ മദ്യപിച്ച് കണ്ടതായി പറയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. മഞ്ജു വീട്ടില്‍ മദ്യപിച്ചെത്താറുണ്ടെന്ന തരത്തിലായിരിക്കണം പറയേണ്ടതെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. മഞ്ജു വാര്യറെ തന്നിഷ്ടക്കാരിയും സ്വാര്‍ത്ഥ ചിന്താഗതിക്കാരിയുമായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം, കാവ്യ മാധവന്‍ ധൈര്യവതിയല്ലെന്ന് അനൂപിനെ കൊണ്ട് പറയിക്കാനും അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ട്. ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാവ്യക്കാകില്ല. മഞ്ജുവിനും ഭാവനയ്ക്കും ശക്തമായ കഥാപാത്രങ്ങള്‍ പറ്റും എന്നുള്ള തരത്തിലാണ് അഭിഭാഷകന്‍ പറയുന്നത്. മഞ്ജു വാര്യറുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങളെ കേസില്‍ പരാമര്‍ശിക്കാനും ശ്രമങ്ങളുണ്ട്.

5

മഞ്ജുവിന്റെ അച്ഛന്‍ ദുരാഗ്രഹി എന്ന തരത്തില്‍ മൊഴി നല്‍കാനാണ് അഭിഭാഷകന്‍ നിര്‍ദേശിക്കുന്നത്. ദിലീപുമായുള്ള കല്യാണത്തിന് മുമ്പ് കുറേ ചിത്രങ്ങള്‍ക്ക് മഞ്ജുവിന്റെ പിതാവ് അഡ്വാന്‍സ് വാങ്ങി. ഈ തുക ദിലീപ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടച്ചു. കല്യാണ ശേഷം അഭിനയിക്കേണ്ടെന്ന തീരുമാനം മഞ്ജുവിന്റേതാണെന്ന തരത്തില്‍ പ്രതികരിക്കണമെന്നും അഭിഭാഷകന്‍ അനൂപിനോട് നിര്‍ദേശിക്കുന്നുണ്ട്. അതേസമയം ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവും ദിലീപും തമ്മില്‍ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് അനൂപ് ഓഡിയോയില്‍ പറയുന്നുണ്ട്. നല്ല ഓഫര്‍ വന്നാല്‍ താന്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞപ്പോള്‍ ദിലീപ് എതിര്‍ത്തിരുന്നു. ഇതാണ് അകല്‍ച്ച രൂക്ഷമാക്കിയതെന്ന് അനൂപ് പറയുന്നു.

6

ഗുരുവായൂരുള്ള പബ്ലിക് ഡാന്‍സ് പെര്‍ഫോമന്‍സ് ഗീതാ പത്മകുമാറാണ് നടത്തിയത്. ഇതിന്റെ പേരിലാണ് മഞ്ജുവും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. മീഡിയയില്‍ വന്ന് കഴിഞ്ഞാണ് ഗുരുവായൂരില്‍ പരിപാടിയുണ്ടെന്ന് മഞ്ജു അറിഞ്ഞത്. ദിലീപേട്ടനും അത് അറിഞ്ഞിരുന്നില്ല. നല്ല ഓഫര്‍ വന്നാല്‍ ഡാന്‍സ് ചെയ്യുമെന്ന് മഞ്ജു പറഞ്ഞതോടെ, ഇപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്ന് ദിലീപ് ചോദിച്ചു. ഇതോടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയായി. ചേട്ടന്‍ വന്നാല്‍ മഞ്ജു മൈന്‍ഡ് ചെയ്യാറില്ല. ഭക്ഷണം കൊടുക്കുന്നില്ല. ഒരു രീതിയിലും മഞ്ജു ചേട്ടന്റെ കാര്യങ്ങളും മോളുടെ കാര്യങ്ങളും ശ്രദ്ധിക്കാതെ വന്നു. പരസ്യ ചിത്രങ്ങള്‍ ചെയ്യാന്‍ വന്ന ശ്രീകുമാര്‍ മേനോന്‍ പിന്നീട് മഞ്ജുവിന്റെ ഏജന്റ് ആയിട്ട് സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി.

7

ആലുവ ആക്‌സിസ് ബാങ്കില്‍ ശ്രീകുമാര്‍ മേനോനാണ് ദിലീപറിയാതെ മഞ്ജുവിന് അക്കൗണ്ട് തുടങ്ങി കൊടുത്തത്. ഇതിന്റെ പേരില്‍ ദിലീപും മഞ്ജുവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ശ്രീകുമാര്‍ മേനോന്‍ വഴി മഞ്ജു ഡാന്‍ പെര്‍ഫോമന്‍സ് ഒക്കെ ബുക്കിംഗ് ആയിട്ട് എടുത്ത് തുടങ്ങിയത്. വലിയ കാശായിരുന്നു വാങ്ങിയത്. പത്ത് ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. ശ്രീകുമാര്‍ മേനോന്‍ അത് മാര്‍ക്കറ്റിംഗ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ പരിപാടിക്ക് മഞ്ജു പത്ത് ലക്ഷം ചോദിച്ചു. ദിലീപ് പറഞ്ഞിട്ടും കുറച്ചില്ല. എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ പരിപാടിക്ക് പോയപ്പോഴാണ് മഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. പിന്നീട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും മഞ്ജു വഴങ്ങിയില്ലെന്നും അനൂപ് ഓഡിയോ ക്ലിപ്പില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+