മഞ്ജു വാര്യർ ആ വെടിപൊട്ടിച്ചതോടെ പണി കിട്ടിയത് ദിലീപിന്; ഏഴെണ്ണം അകത്ത് കിടക്കുന്ന സമയം: ശാന്തിവിള
ഇന്ത്യന്‍ സിനിമ ലോകത്തെ തന്നെ നടുക്കിയ കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ നടന്ന കുറ്റകൃത്യത്തില്‍ നീണ്ട എട്ട് വർഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കോടതി വിധി പറയാന്‍ പോകുന്നത്. ദിലീപ് വ്യക്തി വൈരാഗ്യം തീർക്കാനായി പള്‍സർ സുനിക്ക് ക്വട്ടേഷന്‍ നല്‍കി നടിയുടെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ പള്‍സർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കേസില്‍ ദിലീപ് പ്രതിയായിരുന്നില്ല. പള്‍സർ സുനി അടക്കം ഏഴുപേരെയായിരുന്നു അന്ന് അന്വേഷണ സംഘം പിടികൂടിയതും പ്രതിചേർത്തതും. എന്നാല്‍ പിന്നീട് ഗൂഡാലോചനയിലേക്ക് കൂടി അന്വേഷണം നീണ്ടതോടെയാണ് ദിലീപിനെ കേസില്‍ പ്രതിചേർക്കുന്നത്. തുടർന്ന് അറസ്റ്റിലായ ദിലീപ് എണ്‍പതിലേറെ ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്.

കേസില്‍ ദിലീപിനെ കൂടി പ്രതിചേർക്കുന്നതിന് കൃത്യമായ തെളിവുകള്‍ ലഭ്യമാണെന്നാണ് പൊലീസ് നിരന്തരം അവകാശപ്പെടുന്നത്. എന്നാല്‍ മറുവശത്ത് അദ്ദേഹത്തെ കേസില്‍ കുടുക്കാന്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വാദിക്കുന്നവരും നിരവധിയാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സംവിധായകനായ ശാന്തിവിള ദിനേശ്. മഞ്ജു വാര്യർ ഒരു വെടിപൊട്ടിച്ചതോടെയാണ് കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്ത് സിനിമാക്കാർ ഒന്നിച്ചുകൂടിയ സ്ഥലത്ത് വെച്ചാണല്ലോ മഞ്ജു വാര്യർ ആദ്യം വെടിപൊട്ടിച്ചത്. ഇതൊരു ഗൂഡാലോചനയാണെന്ന്. ആ സമയത്ത് പൾസർ അടക്കം ഏഴെണ്ണം അകത്തു കിടക്കുകയാണ്. അഞ്ചു മാസം കഴിഞ്ഞ് പൾസർ പറഞ്ഞതിന്റെ പേരിൽ ദിലീപ് ജൂലൈ മാസത്തിൽ അറസ്റ്റിലാകുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ആക്ഷന്‍ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതുവരെ ഞാൻ ആരുടെയും പേര് പറയില്ല, പറഞ്ഞിട്ടില്ല, കുറ്റവാളികളെ പോലീസ് പിടിക്കട്ടെ എന്ന് മാന്യമായി പറഞ്ഞ ആളായിരുന്നു ഈ ആക്രമിക്കപ്പെട്ട യുവ നടി. ഫെബ്രുവരി 17ന് ദിലീപിന്റെ കൊട്ടേഷൻ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാവും യുവനടി ദിലീപിന്റെ പേര് പിറ്റേന്ന് തന്നെ പോലീസിനോട് പറയാത്തത് അല്ലെങ്കിൽ പിടി തോമസ് കാണാൻ വന്നപ്പോൾ അദ്ദേഹത്തിനോടെങ്കിലും പറയാത്തതെന്ന് മനസ്സിലാകുന്നില്ല.
എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ നാട്ടിൽ പൾസർ സുനിമാർക്ക് മാത്രമേ ജീവിക്കാൻ കഴിയൂ. അല്ലാതെ നിയമത്തിനേയും പോലീസിനേയും പേടിച്ച് മാന്യമായി ജീവിക്കണമെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ പറ്റിയ നാടല്ല കേരളം. ബാറില്‍ കയറി അടിച്ചുപൊട്ടിച്ചും ക്യാമറയുടെ മുന്നിലിരുന്ന് എന്റെ കയ്യിൽ ഒറിജിനൽ സിമും ഒറിജിനൽ ഫോണും ഉണ്ടെന്ന് മാത്രമല്ല, ഞാന്‍ തന്നെയാണ് ചെയ്തതെന്ന് പച്ചക്ക് പറയുന്ന പള്‍സർ സുനിമാർക്ക് ഇവിടെ സുഖമായി ജീവിക്കാം. അവർക്കൊക്കെ പൊലീസിന്റെയും ഭരിക്കുന്നവരുടേയും പിന്തുണ കിട്ടുന്നു.
എന്നേപോലുള്ളവരുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു നടിയുടെ പേര് പറഞ്ഞാൽ അവൾ കൊണ്ടുവന്ന പേപ്പർ കൊടുത്താൽ അപ്പോ വാറണ്ടും കൊണ്ടുവരുന്ന നാടാണ് ഇത്. ഞാന്‍ അതേക്കുറിച്ച് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നമ്മൾ സ്ത്രീകളോട് കാണിക്കുന്ന ഒരു ബഹുമാനം ഉണ്ട്. ആ ബഹുമാനത്തിന് എനിക്ക് കിട്ടിയ പ്രതിഫലം പോക്സോ കേസിലെ പ്രതിയാക്കുക എന്നായിരുന്നു. നിങ്ങൾ ആലോചിച്ചു നോക്കൂ, തെമ്മാടികളാണ് ഈ നാട്ടിൽ നന്നായി ജീവിക്കുന്നത്.
ഞാൻ ഒരു സംവിധായകൻ തെമ്മാടിത്തരം കാണിച്ചതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ അയാൾക്ക് കേസ് കൊടുക്കാൻ പറ്റാത്തതുകൊണ്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കൊണ്ട് കേസ് കൊടിപ്പിച്ച് എന്നെ പോക്സോ കേസിലെ പ്രതിയാക്കിയ നാടാണ്. പക്ഷേ അയാളെയാണ് എന്റെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ കൊണ്ടുനടക്കുന്നത്. അയാള്‍ക്ക് എന്തെല്ലാം ചെയ്തു കൊടുക്കാന്‍ പറ്റുമോ അതെല്ലാം ചെയ്തുകൊടുക്കുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications