Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസ്; 'മാധ്യമ വിചാരണ' തടയണം..ദിലീപിന്റെ സഹോദരി ഭർത്താവ് ഹൈക്കോടതിയിൽ

തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിലെ 'മാധ്യമവിചാരണ' തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിത്ത് പ്രതി ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ്. ഹർജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസിനെ കുറിച്ച് സുരാജ് സംസാരിക്കുന്ന ശബ്ദ രേഖകൾ പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകന്‍ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവും ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സുഹൃത്ത് ശരതുമായി സുരാജ് സംസാരിക്കുന്ന ഓഡിയോയുമാണ് പുറത്തുവന്നത്.

kerla-1582123227-16

ശരതിനോട് കാവ്യയെ കുറിച്ചാണ് സുരാജ് സംസാരിക്കുന്നത്. 'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്.

ഡോ ഹൈദരിലിയോട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നതാണ് സുരാജ് ആവശ്യപ്പെട്ടത്.ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്നായിരുന്നു ഡോ ഹൈദരലിയുടെ ആദ്യ മൊഴി. ഇത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് സുരാജിന്റെ സംഭാഷണം. പോലീസിന്റെ കൈയ്യിൽ കോപ്പിയുണ്ടാകുമല്ലോയെന്ന ഡോക്ടറുടെ ചോദ്യത്തിന് ആ കോപ്പിക്ക് ഇനി യാതൊരു പ്രസക്തിയും ഇല്ലെന്നും നമ്മൾ മൊഴി കൊടുക്കുന്നതിന് അനുസരിച്ചാകും കോടതിയിൽ എഴുതിയിടുകയെന്നും അതാണ് ഇനി നോക്കുകയെന്നും സുരാജ് പറയുന്നുണ്ട്. വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതിയെന്നും ഒരു പ്രാവശ്യം പോയാൽ മതി മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ശബ്ദ സംഭാഷണത്തിൽ ഉണ്ട്.

Recommended Video

cmsvideo
    കാവ്യയുടെ അപേക്ഷ തള്ളി അനേഷണ സംഘം | Oneindia Malayalam

    അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. വിചാരണ കോടതിയിൽ ഇന്നാണ് ഹർജി ഫയൽ ചെയ്തത്. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. തുടരന്വേഷണത്തിൽ ദിലീപിന്റെ അഭിഭാഷകർ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. മാത്രമല്ല ദിലീപ് തെളിവ് നശിപ്പിച്ചതായും അന്വേഷണ സംഘം ആരോപിക്കുന്നു. സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ സഹായോത്തോടെ ഫോണിൽ നിന്നും തെളിവുകൾ നശിപ്പിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചയാണ് സായ് ശങ്കറും പോലീസിന് മൊഴി നൽകിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+