കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിതയുടെ വാക്കുകള്‍ക്ക് ചരമക്കോള വാർത്തപ്രാധാന്യം മാത്രമാണ് നല്‍കിയത്: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂർ: നടി ആക്രമിക്കപ്പട്ട കേസിലെ അതിജീവിത ഒറ്റക്കല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. എല്ലാഘട്ടത്തിലും സർക്കാർ അതിജീവിതയ്ക്ക് ഒപ്പമുണ്ട്. ഒരു ചലച്ചിത്രനടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ ഉന്നതന്മാരായതിനാൽ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. കുറ്റവാളികൾ എത്ര ഉന്നതന്മാരായാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന സമീപനമാണ് എൽ ഡി എഫ് സർക്കാറിനുള്ളത്, അതുകൊണ്ട് തന്നെ പ്രതികൾ ജയിലിലെത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയം ആയതിനാൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും അതിജീവിതയെ ഒരു മറയാക്കി മാറ്റിയെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...

ആരുടെ അടുത്ത് പോയാണ് ഇനി യാചിക്കേണ്ടതെന്നായിരുന്നു അതിജീവിത ചോദിച്ചുകൊണ്ടിരുന്നത്: ഭാഗ്യലക്ഷ്മിആരുടെ അടുത്ത് പോയാണ് ഇനി യാചിക്കേണ്ടതെന്നായിരുന്നു അതിജീവിത ചോദിച്ചുകൊണ്ടിരുന്നത്: ഭാഗ്യലക്ഷ്മി

സ്ത്രീ മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന രാഷ്ട്രപതിയുടെ വാക്കുകളും എൽഡിഫ് സർക്കാരിൽ പൂർണവിശ്വാസം ഉണ്ടെന്ന അതിജീവിതയുടെ പ്രതികരണവും വന്നത് ഒരേ ദിവസമാണ്. അതു സാന്ദർഭികമാണെങ്കിലും വസ്തുതകളാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ കേരള സ്ത്രീകൾ ഏറെ മുന്നിലാണ്. പോലീസിലും സർക്കാരിന്റെ വിവിധ വകുപ്പുകളിലും ജീവനക്കാരായി സ്ത്രീകൾ ധാരാളം എത്തിയത് എൽ ഡി എഫ് സർക്കാരിന്റെ നയം മൂലമാണ്.

cpm

സ്ത്രീകളുടെ ആയുർദൈർഘ്യം കേരളത്തിൽ 80 ആണെങ്കിൽ രാജ്യത്ത് 70 ആണ്. ഗർഭസ്ഥശിശു മരണനിരക്ക് കേരളത്തിൽ ഒരു ലക്ഷത്തിൽ കേവലം 30 മാത്രമാവുമ്പോൾ രാജ്യത്ത് 103 ആണ്. ദിവസവേതനം സ്ത്രീകൾക്ക് കേരളത്തിൽ 400രൂപ ആണെങ്കിൽ രാജ്യശരാശരി കേവലം 211രൂപ മാത്രമാണ്. വനിതാക്ഷേമത്തിനായി ബഡ്ജറ്റിൽ 25% തുക വകയിരുത്തുന്ന കേരളം രാജ്യത്തിന് തന്നെ മാതൃക ആണ്.

ഹേയ് തമിഴ് സെല്‍വീയെന്ന് അദിതി; മയില്‍ പോലെയെന്ന് ആരാധകരും, വൈറലായി അനുശ്രിയുടെ ചിത്രങ്ങള്‍

ഒരു ചലച്ചിത്രനടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ ഉന്നതന്മാരായതിനാൽ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. കുറ്റവാളികൾ എത്ര ഉന്നതന്മാരായാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന സമീപനമാണ് എൽ ഡി എഫ് സർക്കാറിനുള്ളത്, അതുകൊണ്ട് തന്നെ പ്രതികൾ ജയിലിലെത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയം ആയതിനാൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും അതിജീവിതയെ ഒരു മറയാക്കി മാറ്റി. പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്ന് രാവിലെ വ്യാജവാർത്ത ഉണ്ടാക്കി വൈകുന്നേരം ചർച്ച നടത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കി.

എന്നാൽ ഒറ്റ ദിവസത്തെ ആയുസ്സ് മാത്രമാണ് ഗീബൽസിയൻ നുണവാർത്തകൾക്ക് ലഭിച്ചത്. സർക്കാരിനെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും സർക്കാറിൽ പൂർണവിശ്വാസം ഉണ്ടെന്നുമാണ് അതിജീവിത മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതിനാവട്ടെ ചരമക്കോള വാർത്തപ്രാധാന്യം മാത്രമാണ് ചില മാധ്യമങ്ങൾ നൽകിയത്! ജിഷ, ഉത്ര, വിസ്മയ കേസുകളിൽ സർക്കാരിന്റെ ഇടപെടൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ആയിരുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും ഞങ്ങൾക്ക് മറക്കാൻ കഴിയില്ലെന്ന വിസ്മയയുടെ അച്ഛന്റെ വാക്കുകൾ നാം കേട്ടു. അതെ എൽ.ഡി.എഫ് ലക്ഷ്യമാക്കുന്നത് സ്ത്രീ ശാക്തീകരണവും പുരോഗതിയുമാണ്.

English summary
dileep actress case: MV Jayarajan says media did not give importance to survival actress words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X