Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പറഞ്ഞ് പോകാന്‍ എങ്ങനെ സാധിക്കുന്നു; രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യാ സഹോദരന്‍ സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടും നടി കാവ്യ മാധവനെ എന്തുകൊണ്ടാണ് പിന്തുണയ്ക്കാത്തത് എന്ന് രാഹുല്‍ ഈശ്വറിനോട് എം വി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ദിലീപിനേയും കാവ്യ മാധവനേയും പിന്തുണയ്ക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വര്‍ എപ്പോഴും പറയുന്നത് കാവ്യ മാധവന്‍ തന്റെ സഹോദരിയാണ് എന്നാണെന്നും എന്നാല്‍ സുരാജ് കാവ്യ മാധവനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടും എന്തുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിക്കാത്തത് എന്നുമായിരുന്നു നികേഷ് കുമാറിന്റെ ചോദ്യം.

എന്നാല്‍ സുരാജ് ആ ശബ്ദരേഖയില്‍ ദിലീപ് നിരപരാധിയാണെന്ന് പറയുന്നത് താങ്കള്‍ അംഗീകരിക്കുമോ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ നികേഷ് കുമാറിനോട് തിരിച്ച് ചോദിച്ചത്. പ്രോസിക്യൂഷന്‍ പുറത്തുവിട്ട ശബ്ദരേഖയല്ലേ സുരാജിന്റേതെന്നും അത് എഡിറ്റഡ് ആകാനും സാധ്യതയില്ലേയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എന്നാല്‍ ഈ നിമിഷം വരെ സുരാജ് ശബ്ദരേഖ നിഷേധിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ഹര്‍ജി കൊടുത്തപ്പോള്‍ പോലും അങ്ങനെ ഒരു വാദം ഉന്നയിച്ചിട്ടില്ലെന്നും എം വി നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നികേഷ് കുമാറും രാഹുല്‍ ഈശ്വറും ചര്‍ച്ചയ്ക്കിടെ നടത്തിയ വാദ പ്രതിവാദങ്ങളുടെ പൂര്‍ണരൂപം നോക്കാം

1

നികേഷ് കുമാര്‍: രാഹുല്‍ ഈശ്വറിന്റെ കോടതിയില്‍ ദിലീപ് എപ്പോഴെ മോചിപ്പിക്കപ്പെട്ടു. ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ ഇതാ ഇപ്പോള്‍ ഏറ്റവും ഒടുവിലുള്ള വെളിപ്പെടുത്തലുകളൊക്കെ വരുമ്പോള്‍ എങ്ങനെ ആയിരിക്കും ചിന്തിക്കുകയുണ്ടാകുക എന്ന്. രാഹുല്‍ ഈശ്വര്‍ എപ്പോഴും പറയുന്നത് കാവ്യ മാധവന്‍ തന്റെ സഹോദരിയാണ്, അനുജത്തിയാണ് എന്നൊക്കെയാണല്ലോ. ഈ കാവ്യ മാധവനെക്കുറിച്ച് കാവ്യ മാധവന്റെ വീട്ടിലുള്ള സുരാജ് പറയുകയാണ് കാവ്യ മാധവനാണ് ഈ കുറ്റകൃത്യം ചെയ്തത്, കാവ്യ മാധവന്‍ കുറ്റകൃത്യം ചെയ്തത് കൊണ്ടല്ലേ ലക്ഷ്യയില്‍ കൊണ്ടുപോയി ഈ മെമ്മറി കാര്‍ഡ് കൊടുത്തത് എന്നൊക്കെ.

2

ഇങ്ങനെ കുടുംബ സുഹൃത്തായിട്ടുള്ള ശരത്തിനോട് പറയുന്നു. രാഹുല്‍ ഈശ്വറിന്റേയൊന്നും ചെവിയില്‍ കൂടെ അത് പോകുന്നില്ലല്ലോ. അതൊന്നും ചെവിയില്‍ കേട്ട ഒരു ഭാവം പോലുമില്ല. കാവ്യ മാധവനെ കുറിച്ച് അങ്ങനെയൊക്കെ പറയാമോ സുരാജ് എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചോദിക്കണ്ടേ, ചോദിച്ചിട്ടില്ലല്ലോ? അപ്പോള്‍ കാവ്യ മാധവന്റെ കൈയില്‍ നിന്ന ദമ്പടി ഇല്ല എന്നാണ് മനസിലാക്കേണ്ടത്. ദിലീപിന്റെ കാര്യത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് ഇവിടെയുള്ള അജകുമാറോ ബൈജു കൊട്ടാരക്കരയോ സംഗമേശ്വരനെ ഞാനോ പറയുന്നില്ല.

3

ഈ കേസ് കൃത്യമായി അന്വേഷിക്കപ്പെടണം, ഇത് കൃത്യമായി വിചാരണ ചെയ്യപ്പെടണം എന്ന് മാത്രമെ ഉള്ളു. അതിന് വേണ്ടിയാണ് രാഹുല്‍ താങ്കള്‍ ഇങ്ങനെ കടിച്ചു കീറാന്‍ വരുന്നത്. അതേസമയം ആ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അംഗം ഈ കേസ് നടത്തുന്ന അംഗം. ആ അംഗം പറയുകയാണ് കാവ്യ മാധവനാണ് അത് ചെയ്യുന്നത്. എന്നാല്‍ ആ അംഗത്തിനെതിരെ രാഹുല്‍ അങ്കത്തിന് പോകുന്നില്ലല്ലോ എന്നും നികേഷ് കുമാര്‍ ചോദിച്ചു. എന്നാല്‍ ആ അംഗം ദിലീപ് നിരപരാധിയാണെന്ന് പറയുന്നത് താങ്കള്‍ അംഗീകരിക്കുമോ എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ ചോദ്യം. എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് താന്‍ അംഗീകരിക്കുന്നത് എന്തിന് എന്നായിരുന്നു നികേഷ് കുമാറിന്റെ മറു ചോദ്യം.

4

അദ്ദേഹം ഇപ്പോള്‍ എട്ടാം പ്രതിയാണ്. അദ്ദേഹം എട്ടാം പ്രതിയായ കേസ് കൃത്യമായി അന്വേഷിക്കപ്പെടണം, കൃത്യമായി വിചാരണ ചെയ്യപ്പെടണം ഇതേ ഞാനും പറയുന്നുള്ളൂ. ഈ പാനലിലുള്ളവരും പറയുന്നുള്ളൂ. അങ്ങനെ അല്ലല്ലോ സുരാജ് സ്വന്തം വീട്ടിലുള്ള കാവ്യ മാധവനെ കുറിച്ച് പറയുന്നത്. രാഹുല്‍ ഈശ്വറിനോട് പ്രത്യേകിച്ച് അത് ചോദിക്കാനുള്ള കാര്യം രാഹുല്‍ ഈശ്വര്‍ ഈ പുട്ടിന് തേങ്ങ ഇടുന്ന പോലെ കാവ്യ മാധവനെ കുറിച്ച് പറയുന്നത് അവര്‍ എന്റെ അനുജത്തിയാണ് എന്നാണല്ലോ. അവരെക്കുറിച്ച് ഇത്ര ദുഷ്ടത്തരം പറഞ്ഞയാളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ആക്ഷേപവുമില്ലേ.

5

രാഹുല്‍ ഈശ്വര്‍: ഇല്ല സാര്‍, അതെന്താണെന്ന് അദ്ദേഹം (സുരാജ്) എക്‌സ്‌പ്ലെന്‍ ചെയ്യട്ടേ. അദ്ദേഹം ഇനി പൊലീസിന് മുന്നില്‍ വരുമല്ലോ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ അവിടെയാക്കെ വരുമ്പോള്‍ നിങ്ങളൊക്കെ വലിയ മര്യാദക്കാര്‍, അദ്ദേഹം എക്‌സ്‌പ്ലൈന്‍ ചെയ്യട്ടേ എന്നൊക്കെ ആകുന്നു എന്ന് നികേഷ് കുമാര്‍ തിരിച്ചടിച്ചു. എന്താണിനി എക്‌സ്‌പ്ലൈന്‍ ചെയ്യാന്‍. വളരെ എക്‌സ്പ്ലിസിറ്റ് ആയിട്ട് അയാള്‍ പറഞ്ഞില്ലേ. ഇത് കാവ്യ മാധവന്‍ ചെയ്തതാണ് എന്ന്.

6

അതേസമയം അത് എഡിറ്റഡ് ആണെങ്കിലോ അദ്ദേഹത്തിന്റെ വേര്‍ഷന്‍ കേള്‍ക്കട്ടെ, പ്രോസിക്യൂഷന്‍ പുറത്തുവിട്ട ശബ്ദരേഖയല്ലേ അത് എന്നായിരുന്നു രാഹുല്‍ തിരിച്ച് ചോദിച്ചത്. അതാണ് പറഞ്ഞത് ഒരു ഉളുപ്പുമില്ലാതെ അങ്ങനെ പറഞ്ഞ് പോകുകയാണ്, അതിന് മാത്രം എങ്ങനെ സാധിക്കുന്നു രാഹുല്‍ ഈശ്വര്‍ എന്നായിരുന്നു നികേഷ് തിരിച്ച് ചോദിച്ചത്. ഒരു കൃത്യം ടേപ്പ്. അയാള്‍ പറഞ്ഞിട്ടുണ്ടോ അത് എഡിറ്റഡ് ആണെന്ന്. അതിന് ശേഷം അയാള്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടണം എന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ 300 പേജുള്ള ഹര്‍ജി നല്‍കിയല്ലോ.

Recommended Video

cmsvideo
    ദിലീപിന്റെ സഹോദരനേയും അളിയനേയും ചോദ്യം ചെയ്യും | Oneindia Malayalam
    7

    അതില്‍ പറയുന്നുണ്ടോ ഇത് എഡിറ്റഡാണ് എന്ന്. ഈ പറയുന്ന ടേപ്പിനെ കുറിച്ച് പോലും ഹൈക്കോടതിയില്‍ കൊടുത്ത കടലാസില്‍ പറഞ്ഞിട്ടുണ്ട്. അയാളത് എഡിറ്റഡാണെന്ന് പറഞ്ഞിട്ടില്ല എന്നായിരുന്നു നികേഷ് കുമാര്‍ പറഞ്ഞത്. അതേസമയം ചര്‍ച്ചയ്ക്കിടെ കോടതിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന വാദവും രാഹുല്‍ ഈശ്വര്‍ ഉയര്‍ത്തി. കോടതിയെ കരിവാരി തേക്കാന്‍ പൊലീസ് ചെയ്യുന്ന പൊറാട്ട് നാടകമാണ് ഇതെന്നും കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനും പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+