അതിജീവിതയെ ആരും വിളിച്ചില്ല, ദിലീപിനെ ന്യായികരിക്കാനുള്ള ഉത്സാഹം, പിആർ; ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി
ദിലീപിനെ ന്യായീകരിച്ച് സെലിബ്രിറ്റികൾ നടത്തുന്ന പ്രതികരണങ്ങൾ അതിജീവിതയെ വേദനിപ്പിക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ നടൻ മധുവിന്റേയും സംവിധായകൻ അടൂർ ഗോപലകൃഷ്ണന്റേയുമെല്ലാം പ്രതികരണങ്ങൾ അതിജീവിതയെ ബാധിക്കുന്നുണ്ടെന്ന് നടിയും ഡബ്ബിംഗ് ആർട്ട്സ്റ്റുമായ ഭാഗ്യലക്ഷ്മി. ഒരാളെ പിന്തുണക്കുമ്പോൾ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാതിരിക്കുമ്പോഴാണ് സങ്കടം വരുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്

'മധുവോ, അടൂർ ഗോപാലകൃഷ്ണനോ ശ്രീലേഖയോ ആരെങ്കിലും ഒരാൾ അവളെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ടോ? ഇത് അനുഭവിച്ചത് അവളാണല്ലോ?
ഒരാളെ സപ്പോർട്ട് ചെയ്യുമ്പോൾ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാതിരിക്കുമ്പോഴാണ് സങ്കടം വരുന്നത്. ദിലീപ് കേസിൽ പ്രതിയാകുന്നതിന് മുൻപ് പോലും അടൂരിനും ശ്രീലേഖയ്ക്കും മധുവിനുമൊക്കെ അവളെ വിളിക്കാൻ കഴിയുമായിരുന്നല്ലോ. അവരാരും ചെയ്തില്ല. അയാൾ പ്രതി സ്ഥാനത്ത് വരുമ്പോൾ മാത്രം അവളെ ന്യായീകരിക്കാൻ ഇവർക്ക് എന്തുമാത്രം ഉത്സാഹമാണ്.

പിആർ വർക്ക് നന്നായി ഇതിന് പിന്നിൽ നടക്കുന്നുണ്ട്. ഈ കേസിൽ തെളിവുകൾ നശിപ്പിക്കപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികൾ നമ്മൾ കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോൾ അതിനെതിരെ പ്രതികരിച്ചാൽ നമ്മളെ അധിക്ഷേപിക്കുന്ന രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത് പി ആർ വർക്കല്ലാതെ പിന്നെന്താണ്.

ഇത്തരം സൈബർ ആക്രമണങ്ങൾ അവളെ നന്നായി തന്നെ ബാധിക്കും. സോഷ്യൽ മീഡിയയിൽ കയറി ഓൺലൈൻ വാർത്തകളും സൈബർ കമന്റ്സുകളുമൊന്നും വായിക്കാതിരിക്കണമെന്ന് ഞാൻ അവളോട് പറയാറുണ്ട്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളോട് പറയാറുണ്ട്. അടൂരും മധുവും ശ്രീലേഖ ഐപിഎസുമൊക്കെ പറയുമ്പോൾ അവർ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവൾക്ക് വുഷമം തോന്നിയിട്ടുണ്ട്. എന്നെ കുറിച്ച് ഇവർ ചിന്തിക്കുന്നില്ലേ, എന്നെ വിളിക്കാൻ ഒരിക്കൽ പോലും അവർക്ക് തോന്നുന്നില്ലല്ലോ ചിന്തിക്കുന്നില്ലല്ലോ എന്ന് അവൾ ചിന്തിക്കുന്നുണ്ട്.

അവൾക്ക് ജീവിതത്തിൽ മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണങ്ങൾ ഒന്നും കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോകുകയാണ്.കേസിൽ തെളിവില്ലെന്ന് പറഞ്ഞത് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്ന് പറയാൻ അടൂർ തയ്യാറാവണം. കാരണം അദ്ദേഹത്തെ പോലൊരാളെ കുറെ പേർ കേൾക്കുന്നുണ്ട്.

സെലിബ്രിറ്റികൾ പിന്തുണക്കുമ്പോൾ എനിക്ക് കിട്ടുന്ന വലിയ പിന്തുണയുണ്ടല്ലോയെന്ന ചിന്തയുണ്ടല്ലോ, അതല്ല അവിടെ ആവശ്യം. നമ്മൾ രണ്ട് വ്യക്തികളുടെ ഇടയിൽ നിന്നാണ് സംസാരിക്കുന്നത്. തീർച്ചയായും ആ വ്യക്തിയെ കുറിച്ചും ഈ വ്യക്തിയെ കുറിച്ചും സംസാരിക്കും. പക്ഷേ ഇവിടെ നടകുന്നത് അതല്ല. അടൂരിനെ പോലൊരാൾ സംസാരിക്കുമ്പോൾ ആർക്കോ ആത്മവിശ്വാസം കിട്ടാൻ വേണ്ടിയാണ് . കിട്ടിക്കോട്ടെ, ഇല്ലെന്നല്ല, അത് ആര് പറയുന്നുവെന്നാണ്.

സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ്
സാമ്പത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസിൽ അവൾക്ക് വേണ്ടി സാക്ഷി പറയുന്നത്. അതേസമയം കേസിൽ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും. എന്തുകൊണ്ടാണ് അവർ കൂറുമാറിയതെന്ന് അവർക്ക് മാത്രമേ അറിയുള്ളൂ'.












Click it and Unblock the Notifications