'ദിലീപിനോട് ചെയ്ത ക്രൂരത എത്രത്തോളമെന്ന് ആ സമയം മാത്രമേ മനസ്സിലാകു': അദ്ദേഹം എല്ലാം പോസിറ്റീവായി നേരിട്ടു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി തന്നെ പലകാര്യങ്ങളും നേരിട്ട് പറയുന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞയാഴ്ച റിപ്പോർട്ടർ ടിവി സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. കേസിലെ പണം ഇടപാട്, ദിലീപിന്റെ ഇടപെടല്‍ തുടങ്ങി നേരത്തെ പൊലിസിന് നല്‍കിയ മൊഴികളില്‍ പലതും പള്‍സർ സുനി ആവർത്തിക്കുന്നത് റിപ്പോർട്ടർ ടിവി പുറത്തുവിട്ട ദൃശ്യങ്ങളില്‍ കണ്ടു.
പള്‍സർ സുനിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം തന്നെ മറുവശത്ത് ഇത് റിപ്പോർട്ടർ ടിവിയും പള്‍സർ സുനിയും ചേർന്ന് നടത്തിയ ഒരു വ്യാജ സ്റ്റിങ് ഓപ്പറേഷനാണെന്ന രീതിയിലുള്ള ആരോപണങ്ങളും ശക്തമാണ്. അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അഡ്വ. വിഷ്ണു വിജയിയും ഇതേ അഭിപ്രായമാണ് വെച്ച് പുലർത്തുന്നത്. യഥാർത്ഥത്തില്‍ ഈ വാർത്ത സഹായകരമായി മാറിയിരിക്കന്നത് ദിലീപിനാണെന്നും അദ്ദേഹം പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ നാം എല്ലാവരും അതിജീവിതയോടൊപ്പമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യം പള്‍സർ സുനിയെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് അത് ദിലീപിലേക്ക് എത്തുന്നു, അദ്ദേഹവും ജയിലില്‍ പോകുന്നു. മലയാളത്തിലെ ജനപ്രിയനായകനായ ദിലീപിനോടുള്ള പ്രിയം കുറച്ച് ജനങ്ങള്‍ മാറ്റി നിർത്തുന്ന ഒരു അവസ്ഥയുണ്ടായി.
എന്നാല്‍ ദിലീപ് വളരെ പോസിറ്റീവായി തന്നെ നിയമത്തെ നിയമത്തെക്കൊണ്ട് നേരിടുന്നതിനായി വളരെ ആർജവത്തോട് കൂടി കേസിന്റെ വിചാരണ വേളയിലേക്ക് വന്നു. കഴിഞ്ഞ ദിവസത്തെ വിചാരണ വരെ നിയമത്തിന് വിധേയമായിക്കൊണ്ട് അദ്ദേഹം നിന്നു. അതിനിടക്ക് ഒരുപാട് വിവാദങ്ങള്‍ ചുറ്റുപാട് നിന്നും ഉണ്ടായി. എന്നാല്‍ നിയമത്തില്‍ വിശ്വസിക്കുന്നു എന്നുള്ളതിനാല്‍ തന്നെ അദ്ദേഹം വളരെ പോസിറ്റിവായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും വിഷ്ണു വിജയ് പറയുന്നു. വൈറ്റസ്വാന്‍ ടിവി ന്യൂസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ വന്നു. അതിന് ശേഷം ജഡ്ജിയുമായി ബന്ധപ്പട്ട ചില ആരോപണങ്ങള്‍ വരുന്നു, അതിജീവിത രാഷ്ട്രപതിക്ക് കത്ത് അയക്കുന്നു. ഈ കേസിനെ ഒരു പുകമറയില്‍ നിർത്തിക്കൊണ്ട്, ദിലീപ് തന്നെ പ്രതിയാക്കപ്പെടണം എന്നുള്ള ഒരു ശ്രമം നടക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.
ഞാന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് പള്‍സർ സുനി ഈ വീഡിയോയിലും സമ്മതിക്കുന്നുണ്ട്. ദിലീപിനെതിരെ കുറേകാലമായി മാധ്യമവേട്ട നടക്കുന്നുണ്ട്. ഈ ഒരു വിഷയത്തിന്റെ പേരില്‍ അദ്ദേഹത്തെ മലയാള സിനിമയില്‍ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞാല്‍ നമ്മള്‍ അത് അംഗീകരിക്കും. അദ്ദേഹം ശിക്ഷ അനുഭവിക്കുകയും വേണം.
മറിച്ച് ദിലീപ് നിരപരാധിയാണെന്നാണ് വിധിക്കുന്നതെങ്കില്‍ മലയാള സിനിമ ലോകവും അല്ലെങ്കില്‍ മലയാളികളും ചെയ്തത് എത്ര വലിയ ക്രൂരതയാണെന്ന് അപ്പോള്‍ മാത്രമേ ബോധ്യമാകുകയുള്ളു. ദിലീപിനെ സംബന്ധിച്ച് ഇന്ത്യയിലെ ഒരു കോടതിയും അദ്ദേഹത്തെ ഈ സമയം വരെ കുറ്റവാളിയായി ശിക്ഷിച്ചിട്ടില്ല. ഈ കേസില്‍ പ്രതിയാതിന് ശേഷം മറ്റേതെങ്കിലും ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായും വിവരമില്ലെന്നും അഭിഭാഷകന്‍ പറയുന്നു.
ഈ ഒരു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണം ഉണ്ടാകുമെന്നൊന്നും തോന്നുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളതെല്ലാം കോടതികളില്‍ പറയാമായിരുന്നു. ഈ വിഷയത്തില്‍ ദിലീപിന് എതിരായിട്ടുള്ള ഒരു പൊതുബോധ്യം മാറ്റിയെടുക്കാന്‍ ഇത്തരം കാര്യങ്ങള്‍ സഹായകരമാകുന്നുവെന്നാണ് കരുതുന്നത്.
കുറേകാലങ്ങളായി ദിലീപിനെ വേട്ടയാടുകയാണ്. അദ്ദേഹത്തിന് മുന്നിലുള്ള അവസാനത്തെ പിടിവള്ളി കോടതിയുടെ വിധിയാണ്. വിധി വരുന്നതിന് മുമ്പെ ചിലർ പറയുന്നത് അത് ഏകപക്ഷീയമായിരിക്കും എന്നാണ്. ഇന്നലെവരെ ദിലീപ് ക്രിമിനലാണ്, തെറ്റുകാരനാണ് എന്ന് പറഞ്ഞവർ പോലും ആ വാർത്തയുടെ ലിങ്കില്‍ വന്ന് കമന്റ് ഇടുന്നത് ഇത് വാജ്യമാണെന്നാണെന്നും വിഷ്ണു വിജയ് പറയുന്നു.












Click it and Unblock the Notifications