കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത നല്‍കിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹർജി യാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ പ്രധാന പരാതി.

Recommended Video

cmsvideo
അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണക്കോടതി അനുമതി നിഷേധിച്ചുവെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹർജി നേരത്തെ പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചോദിച്ചത്.

സജീവിനെ കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് വരിഞ്ഞ് കെട്ടി മൃതദേഹം ഡക്റ്റിൽ തിരുകി: അർഷാദിനായി തിരച്ചില്‍സജീവിനെ കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് വരിഞ്ഞ് കെട്ടി മൃതദേഹം ഡക്റ്റിൽ തിരുകി: അർഷാദിനായി തിരച്ചില്‍

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാർഡ് വിചാരണ

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാർഡ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചതോടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. ഇതോടെ പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി.

തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാർഡ്

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാർഡ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചതോടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. ഇതോടെ പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നല്‍കി

ഇതോടെ, പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍

ഇതോടെ, പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന മറുചോദ്യവും ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ചോർന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ തന്നെ കോടതിയില്‍

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ തന്നെ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച കോടതി, അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടല്ലേയെന്നും ആരാഞ്ഞു. ഇതോടൊപ്പം തന്നെ, അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസ് അയച്ചിരുന്നു. 85 ദിവസത്തോളത്തെ ജയില്‍വാസത്തിന് ശേഷം കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചത്. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രവർത്തികള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിനും പ്രതിക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അതിനിടെ, കേസ് സിബിഐ മൂന്ന് കോടതിയില്‍ നിന്നും

അതിനിടെ, കേസ് സിബിഐ മൂന്ന് കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതില്‍ അപാകതയെന്ന വാദം ശക്തമാക്കാന്‍ അതിജീവിതയും പ്രോസിക്യൂഷനും തീരുമാനിച്ചിട്ടുണ്ട്. കേസ് തുടക്കം മുതല്‍ പരിഗണിച്ചുകൊണ്ടിരുന്ന കോടതിയില്‍ തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നാണ് അതിജീവത ഹർജിയിലുടെ വ്യക്തമാക്കുന്നത്.

English summary
Dileep actress case: Petition of actress against trial court in the High Court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X