Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിയെ മാറ്റണം: അതിജീവിതയുടെ ആവശ്യം അംഗീകരിക്കുമോ: ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയ ആക്രമിച്ച കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ചാണ് അതിജിവിത ഹര്‍ജി നല്‍കിയത്. ആക്രമിച്ച സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി അന്വേഷണം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

1

എന്നാല്‍ നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അതിജീവിതയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. വിചാരണ കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

2

ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചെന്നും വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

3

കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ മറ്റൊരു ഹര്‍ജി ഇതേ ബഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. അതേസമയം, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേട്ടിരുന്നു.

4

കേസ് പുതിയ ജഡ്ജി കേള്‍ക്കണമെന്നാണ് അതിജീവിത ഉന്നയിക്കുന്ന പ്രധാന ആവശ്യം. പുരുഷനായാലും പ്രശ്‌നമില്ലെന്ന് അതിജീവിത അപേക്ഷയില്‍ പറയുന്നു. കേസിന്റെ അന്വേഷണം തടസപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളാണ് അതിജീവിത നേരത്തെ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

5

വിവാചരണ പ്രത്യേക സി ബി ഐ കോടതയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനിടെയാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്. സി ബി ഐ കോടതിയുടെ ചുമതലയുള്ള ജഡ്ജി ഹണി എം വര്‍ഗീസ് തന്നെയാണ് തുടര്‍ന്നും വിചാരണ നടത്തുക. ഹണി എം വര്‍ഗീസിനെ മാറ്റിനിര്‍ത്തണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്.

6

കോടതി മാറ്റണമെന്ന അതിജീവിത നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ജൗസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.

7

എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+