കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നമ്പര്‍ കാവ്യമാധവന്‍ ഉപയോഗിച്ചിരുന്നു; നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്, മൊഴി കള്ളം?

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. കേസില്‍ സാക്ഷിയാണ് കാവ്യ. ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കാവ്യയ്‌ക്കെതിരെ കാര്യമായ തെളിവില്ലെന്നും അതുകൊണ്ട് കേസില്‍ പ്രതിയാകില്ല എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം തേടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാവ്യ നല്‍കിയ മൊഴിയില്‍ ചില കാര്യങ്ങള്‍ കള്ളമാണ് എന്നാണ് ഇതില്‍ അന്വേഷണ സംഘം പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യ മദ്യനിരോധനം എടുത്തുകളയുമോ? രാജകുമാരിയുടെ മറുപടി ഇങ്ങനെ...സൗദി അറേബ്യ മദ്യനിരോധനം എടുത്തുകളയുമോ? രാജകുമാരിയുടെ മറുപടി ഇങ്ങനെ...

1

അന്വേഷണ സംഘത്തിന് സംശയത്തിലുണ്ടായിരുന്ന ഒരു മൊബൈല്‍ നമ്പറുണ്ടായിരുന്നു. ഈ നമ്പര്‍ തനിക്കറിയില്ലെന്നും താന്‍ ഉപയോഗിച്ചിട്ടില്ല എന്നുമായിരുന്നു കാവ്യ നല്‍കിയ മൊഴി. എന്നാല്‍ ക്രൈംബ്രാഞ്ചിന് മറിച്ചുള്ള വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചത്. കാവ്യമാധവന്‍ ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

2

ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് കാവ്യ ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. ദിലീപിനെ ബന്ധപ്പെടാന്‍ കാവ്യ ഉപയോഗിച്ചിരുന്ന നമ്പറായിരുന്നുവത്രെ ഇത്. കാവ്യയുടെ അമ്മയുടെ പേരിലുള്ള സിം ആണിത്. ഇക്കാര്യം ടെലികോം സേവന ദാതാക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞുവെന്നും അന്വേഷണ സംഘം പറയുന്നു.

3

ഈ മൊബൈല്‍ നമ്പറില്‍ നിന്നുള്ള ഫോണ്‍ വിളികളില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം. അതിനു വേണ്ടി കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

4

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. ഇയാള്‍ നേരത്തെ സിനിമാ രംഗത്തെ പലരുടെയും ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാവ്യമാധവന്റെ ഡ്രൈവറായും പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ഇക്കാര്യം കാവ്യ നേരത്തെ ശരിവച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

ഇതെന്ത് വേഷം!! സോ സ്‌റ്റൈലിഷ് എന്ന് ആരാധകര്‍; അപര്‍ണയുടെ പുതിയ ചിത്രം വൈറല്‍

5

ദിലീപിന്റെ ഫോണില്‍ നിന്ന് 200 മണിക്കൂര്‍ വരുന്ന ഓഡിയോ ക്ലിപ്പുകളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. അന്വേഷണം ഈ ഘട്ടത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ല. കൂടുതല്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

6

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായകമായ തെളിവുകള്‍ കിട്ടിയെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ അന്വേഷണം തടഞ്ഞ വിചാരണ കോടതി നടപടി ആശ്ചര്യം നിറഞ്ഞതാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

7

2017ലാണ് നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. അന്വേഷണത്തിന് ഇനിയും സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്. ഈ മാസം 31ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇനിയും സമയം നീട്ടി നല്‍കില്ലെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ തിടുക്കത്തില്‍ അന്വേഷണം മതിയാക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് ആക്രമണത്തിന് ഇരയായ നടി രംഗത്തുവരികയും അവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

English summary
Dileep Actress Case: Police Says Kavya Madhavan Statement Not Completely True and Need More Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X