Get Updates
Get notified of breaking news, exclusive insights, and must-see stories!

'സത്യം പുറത്തുവരട്ടെ, നീതി ലഭിക്കെട്ടെ': നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരണമെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട അതിജീവിത പുതിയ സിനിമയിലൂടെ തിരിച്ചുവരുന്നതിന് കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകന്റ ചോദ്യത്തിനാണ് പൂര്‍ണിമയുടെ മറുപടി. പൂര്‍ണിമയുടെ വാക്കുകളിലേക്ക്....

1

തിരിച്ചുവരവ് എന്ന് പറയുന്നത് വളരെ േ്രഗ എരിയയുള്ള ഒരു വാക്കാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഇവിടെ തന്നെയുണ്ട്. ആരും എവിടെയും പോയിട്ടില്ല. നന്മ വരട്ടെ, സത്യം പുറത്തുവരട്ടെ, നീതി ലഭിക്കട്ടെ, നല്ലത് വരട്ടെ. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആവട്ടെ. കരുത്തായി സമൂഹം മാറട്ടെ- പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

2

ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ചും അവതാകരന്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഈ ചോദ്യത്തിന് പൂര്‍ണിമയുടെ മറുപടി ഇങ്ങനെയായിരുന്നു. വിവാദങ്ങള്‍ തേടി പോകുന്നവരാണ് അതൊക്കെ അറിയുന്നത്. ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് പൂര്‍ണിമ പറഞ്ഞു.

3

അതൊക്കെ ആ സമയത്ത് കഴിഞ്ഞു. എല്ലാ നടന്മാരും നടിമാരും ബഹുമാനിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണിത്. ഇന്‍ഡസ്ട്രിയില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും റെസ്പ്ക്ട് ചെയ്യുന്നവരാണ്. അതിനെ അങ്ങനെ തന്നെ കാണണമെന്ന് പൂര്‍ണിമ പറയുന്നു. താര സംഘടനയായ അമ്മയെ കുറിച്ചുള്ള ചോദ്യത്തിനും പൂര്‍ണിമ മറുപടി പറഞ്ഞു.

4

അമ്മയില്‍ താന്‍ അംഗമല്ലെന്ന് പൂര്‍ണിമ പറയുന്നു. അന്നും അല്ല ഇന്നും അല്ല, അതിനുള്ള സമയം ഉണ്ടായിരുന്നില്ല. ഒരു വര്‍ഷമല്ലേ ഉണ്ടായിരുന്നുള്ളു. അമ്മയിലെ അംഗത്വം വേണ്ടാന്ന് വച്ചതല്ല, അത്ര ചെറിയൊരു കാലയളവിലല്ലേ, ഞാന്‍ ഉണ്ടായിട്ടുള്ളൂ. കഷ്ടിച്ച് ഒന്നര വര്‍ഷം. അന്ന് താല്‍ക്കാലി മെമ്പര്‍ഷിപ്പ് എന്നൊരു സംഭവുമുണ്ട്. അംഗത്വം ഉണ്ടെങ്കിലേ സിനിമയില്‍ അഭിനയിക്കാന്‍ പറ്റൂ എന്നൊരു സംഭവമുണ്ടായിരുന്നൂ.

5

നിലവില്‍ സിനിമയിലേ ഒരു സംഘടനയിലും അംഗമല്ല. ഞാന്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു. അതേസമയം, രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. നിവിന്‍ പോളി പ്രദാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

6

വൈറസിന് ശേഷം പൂര്‍ണിമ അഭിനയിക്കുന്ന ചിത്രമാണ് തുറമുഖം. ചിത്രം ജൂണ്‍ 3ന് തീയേറ്ററില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ റിലീസ് മാറ്റു ജൂണ്‍ പത്തിലേക്കാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+