India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസവും ദിവസവും ഞെട്ടി മതിയാവുകയാണ്: പക്ഷെ ഇതിനെല്ലാം ഒരുനാള്‍ മറുപടി ലഭിക്കും: പ്രകാശ് ബാരെ

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് കോടതിയില്‍ സംഭവിച്ചിരിക്കുന്നത്. മേല്‍ക്കോടതിയില്‍ പോയാല്‍ മാത്രമേ ഇനിയെന്തെങ്കിലും പ്രതീക്ഷിയുള്ളു. ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ അസാധാരണമായ ഒരുപാട് കാര്യങ്ങള്‍ ഈ കേസില്‍ നടന്നിട്ടുണ്ട്.

ഫോണ്‍ കൊടുക്കാന്‍ പറയുമ്പോള്‍ വൈകിക്കുന്നു, ബോംബൈ വരെ വക്കീലന്മാർ ഉള്‍പ്പടെ പോയിട്ട് വിവരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് നാം കണ്ടു. ഈ വിവരങ്ങളെല്ലാം ഒടുവില്‍ പൊലീസ് കണ്ടെത്തുന്നു. കോടതിയെ ഇത്തരത്തിലെല്ലാം ചെറുതാക്കി കാണിച്ച ആ പ്രതിയെ ന്യായീകരിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നടിമാരെ ഒതുക്കി,പെണ്ണ് കേസിൽ പെട്ടവർക്ക് മുൻഗണന';ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ കമന്റുകളുടെ പൂരം'നടിമാരെ ഒതുക്കി,പെണ്ണ് കേസിൽ പെട്ടവർക്ക് മുൻഗണന';ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ കമന്റുകളുടെ പൂരം

കോടതി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

കോടതി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണക്കാരന്‍ എന്ന നിലയില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ് ഇത്. കോടതിയുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍ അതിന്റെ വിശ്വാസത്തെ തന്നെ ചൂഷണം ചെയ്യുന്ന സംഭവമാണ് ഇവിടെ നടന്നത്. ഈ പ്രതി കുറ്റം ചെയ്തില്ലെന്ന് തന്നെ വിശ്വസിക്കാം, പക്ഷെ എന്നിട്ടും എന്തിനാണ് മെമ്മറി കാർഡ് ഹാഷ് വാല്യൂ പരിശോധനയ്ക്ക് അയക്കരുതെന്ന് കോടതിയില്‍ പോയി പറയുന്നതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

എന്തെങ്കിലും കുറ്റ് ചെയ്ത ഒരാള്‍ മാത്രമേ പരിശോധന വേണ്ട

എന്തെങ്കിലും കുറ്റ് ചെയ്ത ഒരാള്‍ മാത്രമേ പരിശോധന വേണ്ട എന്ന നിലപാട് സ്വീകരിക്കുകയുള്ളു. അല്ലാതെ വേറെന്ത് കാരണമാണ് പറയാനുള്ളത്. എന്തൊരു കഷ്ടമാണ്. ഈ കാലത്ത് കോടതിയുടെ മുഖത്ത് നോക്കി ഇതുപോലെ പറയാന്‍ പറ്റുക എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്. ഈ കാര്യത്തിലൊക്കെ ദിവസവും ദിവസവും ഞെട്ടി മതിയാവുകയാണ്.

കാലം കുറേ കഴിഞ്ഞിട്ടാണെങ്കിലും സത്യം പുറത്ത് വരും

കാലം കുറേ കഴിഞ്ഞിട്ടാണെങ്കിലും സത്യം പുറത്ത് വരും. അന്ന് ഇതിന്റെ കൂടെ നിന്ന എല്ലാവർക്കും ഇന്നത്തെ ഈ ചെറിയ ചെറിയ വിജയങ്ങള്‍ അവർക്ക് തന്നെ വിനയായി വരും. അത് പോലീസുകാരായാലും കോടതിയുമായി ബന്ധപ്പെട്ടവരായാലും രാഷ്ട്രീയക്കാരായാലും ആരായാലും അവർക്ക് നേരെ തന്നെ സത്യം വിരല്‍ ചൂണ്ടുന്ന ഒരു ദിവസം വരുമെന്നും പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

കോടതിയുടെ കയ്യിലുള്ള ഒരു തെളിവ് വേറെ ആരോ

കോടതിയുടെ കയ്യിലുള്ള ഒരു തെളിവ് വേറെ ആരോ ആക്സസ് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ രാത്രി കണ്ടിട്ടുണ്ട്, ദൃശ്യങ്ങള്‍ രാജ്യത്തിന് പുറത്തെത്തി എന്നൊക്കെ പറയുന്ന സാഹചര്യത്തില്‍ വേറെ ഒന്നും നോക്കാതെ കോടതിയുടെ വിശ്വാസ്യത നിലനിർത്താന്‍ അത് പരിശോധിക്കാന്‍ കോടതി തയ്യാറാവും. അതിന് അതിജീവിതയുടേയെ വാദിയുടെയോ പ്രതിയുടേയോ ഒന്നും ആവശ്യത്തിന് കാത്ത് നില്‍ക്കേണ്ടതില്ല

ഇവിടെ അതിന് പുറമെ ഒരു പെണ്‍കുട്ടിക്ക് നേരെ

എന്നാല്‍, ഇവിടെ അതിന് പുറമെ ഒരു പെണ്‍കുട്ടിക്ക് നേരെ കുറ്റകൃത്യം നടത്തിയിട്ട് അവളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടി എടുത്തിരുന്ന ദൃശ്യങ്ങളാണ് ഇത്. അങ്ങനെയുള്ള ദൃശ്യങ്ങള്‍ ഭദ്രമായി വെക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ കയ്യില്‍ എത്തിച്ചത്. ആ തെളിവ് പോലും ഭദ്രമാക്കാന്‍ പറ്റില്ലെന്ന ആരോപണം ഉയരുമ്പോള്‍ ആ നിമിഷം തന്നെ വ്യക്തത വരുത്തണം. ഇവിടെ അതും കഴിഞ്ഞ് ഈ പരിശോധനയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് എന്തിനാണ് ചോദിക്കുന്നത്. അതോടൊപ്പം തന്നെ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കരുതെന്ന് എന്തിനാണ് പ്രതി കോടതിയോട് പറയുന്നതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.

cmsvideo
  ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു
  English summary
  Dileep actress case: Prakash Bare says those who are celebrating success now will get answer later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X