കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും'

Google Oneindia Malayalam News

തിരുവനന്തപുരം: എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് നടി ആക്രമിക്കപ്പെട്ട കേസ് വീക്ഷിക്കുന്ന നമ്മുടെ നാട്ടിലെ ഒരോ സാധാരണ പൌരനും ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ പ്രകാരെ. ഇത്രയധികം കാര്യങ്ങള്‍ സംഭവിച്ചിട്ട് പോലും വിചാരണ കോടിതിക്ക് അതില്‍ ഇടപെട്ട് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നിയില്ല.

അതിന് മുകളിലുള്ള കോടതിയില്‍ പോയിട്ടും ഈ വിഷയങ്ങളും അതിജീവിതയുടെ ആശങ്കയും അഡ്രസ് ചെയ്യപ്പെട്ടില്ല. വീണ്ടും വിചാരണ കോടതിയിലേക്ക് തന്നെ പോകൂ എന്ന് പറയുമ്പോള്‍ എവിടുന്നാണ് ഇത് കറക്ട് ചെയ്യപ്പെടാന്‍ പോവുന്നതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും ഹീനമായ കുറ്റകൃത്യം നടന്ന കേസിലെ

ഇത്രയും ഹീനമായ കുറ്റകൃത്യം നടന്ന കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവില്‍ ടാമ്പറിങ്ങ് നടന്ന ഒരു ഘട്ടം നമ്മുടെ ഒരു നിയമ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല. കേസിനെ അട്ടിമറിക്കാനുള്ള വൃത്തിക്കെട്ട ഒരു ശ്രമമാണിത്. അതിനെ അഡ്രസ് ചെയ്യാന്‍ ഇവിടെ ആരുമില്ലേ. ഈ വിഷയത്തില്‍ സുപ്രീംകോടതി വരെ പോവേണ്ടി വരുന്നു എന്നുള്ളത് തീരെ ആശാവഹമല്ലാത്ത കാര്യമാണെന്നും പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍

ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ സുപ്രീംകോടതിയില്‍ എത്ര പ്രതീക്ഷ വെച്ച് പുലർത്തണമെന്നത് പോലും സംശയകരമാണ്. നീണ്ട പോരാട്ടതിന് ശേഷം നീതിയാണ് ഉണ്ടാവുന്നതെങ്കില്‍ അതിന് വേണ്ടി കാത്തിരിക്കാം. പക്ഷെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം അതിജീവിതയുടെ മുഖത്ത് കിട്ടുന്ന അടിയില്ല, അതിജീവിതയേക്കാള്‍ നമ്മുടെ സമൂഹത്തിന് ലഭിക്കുന്ന അടിയാണ്.

കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'കലിപ്പന്റെ കാന്താരിയായി പുറകെ നടക്കാൻ പണിയില്ലാത്ത ആളല്ല താനെന്ന് ആരതി; 'ഇഷ്ടം വീട്ടിൽ പറഞ്ഞത് റോബിൻ'

ഇവിടെ സംഭവിച്ചിരിക്കുന്ന ജീർണ്ണതയെ ശരിയാക്കുമെന്ന്

ഇവിടെ സംഭവിച്ചിരിക്കുന്ന ജീർണ്ണതയെ ശരിയാക്കുമെന്ന് ആരെങ്കിലുമൊക്കെ പറയേണ്ടതുണ്ട്. എന്നാല്‍ അതൊന്നും ഇവിടെ കാണുന്നില്ല. ആര് പൂച്ചക്ക് മണികെട്ടും എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും സുപ്രീംകോടതിയിലെ സാഹചര്യം വേറെയായിരിക്കും. ഇവിടെ ഉള്ള താരപരിവേഷത്തിലായിരിക്കില്ല അവർ കോടതിയെ കാണുകയെന്ന് പ്രതീക്ഷിക്കാം.

നടക്കാന്‍ പറ്റാത്ത എന്തോ കാര്യങ്ങള്‍

നടക്കാന്‍ പറ്റാത്ത എന്തോ കാര്യങ്ങള്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ കാര്യത്തില്‍ നടന്നിട്ടുണ്ട്. വിവോ ഫോണിലിട്ട മെമ്മറി കാർഡില്‍ നിന്നും ദൃശ്യങ്ങള്‍ കോപ്പി ചെയ്യാനും വേറെ ഫയലുകള്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ചിലർ ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. മൂന്ന് തവണയാണ് മെമ്മറി കാർഡ് അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടത്. അതിലൊന്ന് രാത്രിയും. ഇതോടൊപ്പമാണ് ഈ റിപ്പോർട്ട് മൂന്ന് മാസത്തോളം പൂഴ്ത്തിവെക്കപ്പെടുന്നതെന്നും പ്രകാശ് ബാരെ പറയുന്നു.

മെമ്മറി കാർഡില്‍ ടാമ്പറിങ് നടന്നു എന്ന് അറിഞ്ഞിട്ടും

മെമ്മറി കാർഡില്‍ ടാമ്പറിങ് നടന്നു എന്ന് അറിഞ്ഞിട്ടും അതില്‍ അന്വേഷണം നടക്കുന്നില്ല. സാധാരണക്കാർ നോക്കുമ്പോള്‍ തികച്ചും അസ്വാഭാവികമായ കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും അനുഭവിച്ച് കഴിഞ്ഞിട്ടുള്ള ഒരു അതിജീവിത പറയുകയാണ് ഈ കോടതിയില്‍ എനിക്ക് വിശ്വാസം ഇല്ലെന്ന്. രണ്ട് പ്രോസിക്യൂട്ടർമാർ പുറത്ത് പോവുകയും ചെയ്തു.

ഈ പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ ജഡ്ജിയെ

ഈ പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ ജഡ്ജിയെ സ്വാധാനിക്കാന്‍ സാധിച്ചു എന്ന് അവകാശപ്പെടുന്ന വോയിസ് ക്ലിപ്പും നമുക്ക് കിട്ടുന്നു. ഇത്രയും അവിശ്വാസതയില്‍ നില്‍ക്കുന്ന ജഡ്ജിയാണ് വീണ്ടും കേസ് കേള്‍ക്കുന്നത്. അവരെ മാറ്റാത്ത ഈ വ്യവസ്ഥിതിക്ക് എന്ത് ചെയ്യാന്‍ സാധിക്കും. അവസാനം ഇങ്ങനെ ഒരു ആക്രമമേ നടന്നിട്ടില്ല, ഇത് മുഴുവന്‍ ഫേക്കാണ് എന്നായിരുന്നു അവർ പ്രൂവ് ചെയ്യാന്‍ നോക്കുക. എന്നാല്‍ സത്യവും അതിന് പിന്നാലെ നടന്ന അട്ടിമറികളും എല്ലാവർക്കും അറിയാമെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.

ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്

English summary
dileep actress case: Prakash Barre say they will raise the argument that everything is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X