കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിഷയമാക്കേണ്ട കാര്യം എന്താണ് എന്ന് നിര്‍മാതാവ് സജി നന്ത്യാട്ട്. 24 ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലേഖ അവരുടെ സര്‍വീസ് ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

സര്‍വീസില്‍ നിന്ന് വിരമിച്ച ജോര്‍ജ് ജോസഫ് ദിലീപിനെതിരായി പറയുന്ന വാദങ്ങളെ എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ എന്നും അങ്ങനെ എങ്കില്‍ എന്തിനാണ് ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങളെ തള്ളുന്നത് എന്നും സജി നന്ത്യാട്ട് ചോദിച്ചു. സജി നന്ത്യാട്ടിന്റെ വാദങ്ങള്‍ ഇങ്ങനെയാണ്...

ഇതാണോ കിച്ചന്‍ ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍

1

സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ട് തന്റെ സ്വന്തം യൂ ട്യൂബിലൂടെ റിട്ടയര്‍ ആയ ആദ്യത്തെ വനിതാ പൊലീസ് ഓഫീസര്‍ തന്റെ സര്‍വീസിലുണ്ടായ അനുഭവ കഥകളെ പറയുന്നത് വലിയ പാതകമാണ്. അങ്ങനെ ആണെങ്കില്‍ ഈ പാനലിലിരിക്കുന്ന ജോര്‍ജ് ജോസഫ് ദിലീപിനെതിരായി എത്രയോ വര്‍ഷമായി സംസാരിക്കുന്നു. ഇദ്ദേഹത്തിനെതിരായി അന്വേഷണം നടത്തുമോ.

2

ഇത് 40 മിനിറ്റുള്ള തന്റെ സ്വന്തം ചാനലിലൂടെ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയ തന്റെ സര്‍വീസിലെ ജീവിതം. എല്ലാവരും ചെയ്യാറുണ്ട്. ഈ പുസ്തകം നോക്കൂ. വലിയ ഉദ്യോഗസ്ഥന്‍ എന്‍ രാമചന്ദ്രന്‍ എന്ന് പറയുന്ന ഐ പി എസ് എഴുതിയ പുസ്തകമാണിത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചതാണ്. ചാനലുകളില്‍ ചര്‍ച്ചക്ക് വരുന്നു വേറെ പൊലീസ് ഓഫീസേഴ്‌സ് പൊലീസിനെ കുറ്റപ്പെടുത്തി പലകാര്യങ്ങളും വെളിപ്പെടുത്തുന്നത് എട്ട് മണി ചര്‍ച്ചയില്‍ ഞാന്‍ കേട്ടിട്ടുണ്ട്.

3

ഇപ്പോഴും അവര്‍ ചാനല്‍ ചര്‍ച്ചയിലുണ്ട്. ജോര്‍ജ് ജോസഫിനെ കൂടാതെ. അപ്പോള്‍ എന്താണ് നിങ്ങള്‍ക്കാര്‍ക്കും ഹാലിളകാത്തത്. ദിലീപിനെതിരായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ കൈയടിക്കും. കൈയടിക്കുക മാത്രമല്ല ഓശാന പാടും, ഐസ്‌ക്രീം വരെ വാങ്ങിച്ച് കൊടുക്കും. താരാട്ട് പാട്ടും പാടികൊടുക്കും. ദിലീപിന് അനുകൂലമായി ആരെങ്കിലും സംസാരിച്ചാല്‍ ചതുര്‍ത്ഥി. അവരെല്ലാം സാമൂഹ്യവിരുദ്ധര്‍, ഇവര്‍ ഗൂഢാലോചനക്കാര്‍.

'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

4

ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഇവര്‍ നിഷ്പക്ഷമായി ഉത്തരം തരണം. കാരണം പത്രമാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും നെഗറ്റീവുകള്‍ മാത്രം ചര്‍ച്ചക്കെടുക്കയാണ്. ദിലീപ് നല്ലവനാണ് എന്ന് പറഞ്ഞാല്‍ ചര്‍ച്ചയില്ല. ദിലീപ് പ്രതിയാണ് എന്ന് പറഞ്ഞാല്‍ ചര്‍ച്ചയുണ്ട്. ഇത് പൊതുബോധത്തെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ്. വര്‍ഷങ്ങളായി ബ്രെയിന്‍ വാഷിംഗാണ്. ദിലീപ് നിരപരാധിയാണ് എന്ന് നാളെ കോടതി വിട്ടയച്ചാലും പൊതുജനങ്ങളുടെ മനസില്‍ ദിലീപ് കുറ്റവാളിയാണ് എന്ന് വരുത്തീ തീര്‍ക്കാനുള്ള വലിയൊരു ശക്തി തന്നെയാണ് മാധ്യമങ്ങള്‍.

5

അത് പറയാതിരിക്കാന്‍ വയ്യ. അത് ഏത് കേസിലായാലും ഇവിടെ ഒരു പ്രശ്‌നമെന്താ, ഇവിടെ പറയുകയാണ് ഗൂഢാലോചന നടത്തിയിരിക്കുന്നു. ഈ ഗൂഢാലോചന തെളിയിക്ക്. ഇവിടെ ടിബി മിനി പറയുന്ന ഒരു വാചകം അതിന്റെ ഇടക്ക് പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ? ഈ കേസില്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സാക്ഷിയായാലും ഇല്ലെങ്കിലും കേസിനെ ബാധിക്കില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ രണ്ട് ദിവസമായി ഹാലിളകിയത്.

6

ദിലീപിന് വേണ്ടി സംസാരിച്ചതാണ് എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിക്കും. നിങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇത്രയും നാള്‍ പറയാതിരുന്ന ഐ പി എസ് ഓഫീസര്‍ എന്തേ ഇന്നലെ വന്ന് പറഞ്ഞു. ഇന്നലെ എന്തേ അവര്‍ക്ക് ബോധോദയം ഉണ്ടായി. നിങ്ങള്‍ ബാലചന്ദ്രകുമാര്‍ അഞ്ച് അഞ്ചര വര്‍ഷം മറച്ചുപിടിച്ചിട്ട് വന്ന് പറഞ്ഞപ്പോള്‍ അതിനെ കൈയടിച്ചവര്‍ പറയാണ്. പൊതുസമൂഹം കേള്‍ക്കട്ടെ.

7

ദിലീപ് കുറ്റവാളി ആണ് എങ്കില്‍ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടട്ടേ. പക്ഷെ ഇവരൊരു ടാഗ് തൂക്കിയിട്ടുണ്ട്. ഇവരെല്ലാം തൂക്കിയ ടാഗ് എന്താണെന്നറിയാമോ. ഈ അതിജീവിതക്ക് നീതി ലഭിക്കണമെങ്കില്‍ ആര് ശിക്ഷിക്കപ്പെടണം. ദിലീപ് ശിക്ഷിക്കപ്പെടണം. ഒന്നാം പ്രതിയുടെ പേര് പലര്‍ക്കും അറിയാം. രണ്ടാം പ്രതി തൊട്ട് ബാക്കിയുള്ളവരുടെ പേര് ആര്‍ക്കും അറിയില്ല.

8

ഇവര്‍ക്ക് ആകെ ഈ കേസില്‍ അറിയാവുന്നത് ദിലീപിന്റെ പേരാണ്. ഇവിടെ ദിലീപിന് അനുകൂലമായി ആര് പറഞ്ഞാലും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. അങ്ങനെ അല്ലല്ലോ വേണ്ടത്. ഈ കോടതിയിലിരിക്കുന്ന ഈ കേസില്‍ ശ്രീലേഖ എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവര്‍ സാക്ഷിയായെങ്കില്‍ മാത്രമെ ഈ കേസിനെ സാരമായി ബാധിക്കുകയൂള്ളു. മാത്രമല്ല ഏത് നിയമം വെച്ചാണ് ഇവര്‍ക്കെതിരെ കേസെടുക്കുക എന്നുള്ളത് പല നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിലൊരു കണ്‍ഫ്യൂഷനുണ്ട്.

'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി'ശ്രീലേഖയുടെ ബന്ധു ദിലീപിന്റെ അടുത്ത സുഹൃത്ത്, ബി സന്ധ്യയോടും ശത്രുത, എന്നും പ്രതികള്‍ക്കൊപ്പം'; ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case: producer Saji Nanthiyattu supports R Sreelekha's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X