'അതോടെ പലരും ഉണ്ട തിന്നും ഉണ്ട'; ഇക്കഥയൊക്കെ ആര് വിശ്വസിക്കാനാണ്: സജി നന്ത്യാട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ദിലീപിന്റെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന വ്യക്തിയാണ് നിർമ്മാതാവായ സജി നന്ത്യാട്ട്. കേസിന്റെ ആദ്യ ഘട്ടം മുതല്‍ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതിന് ശേഷവും അദ്ദേഹം തന്റെ മുന്‍വാദങ്ങളില്‍ ഉറച്ച് നിന്നുകൊണ്ടാണ് ചാനല്‍ ചർച്ചകളില്‍ സംസാരിക്കാറുള്ളത്.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ
ബാലചന്ദ്രകുമാർ രംഗത്ത് വന്നപ്പോള്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ കള്ളമാണെന്നുള്ള വാദമാണ് സ്വാഭാവികമായും സജി നന്ത്യാട്ട് ഉയർത്തിപ്പോന്നിരുന്നത്. കഴിഞ്ഞ ദിവസം ദിലീപ് കേസുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ നടന്ന ചർച്ചയിലും അദ്ദേഹം ബാലചന്ദ്രകുമാറിനെതിരെ രൂക്ഷമായ വിമർശനങ്ങളുയർത്തി രംഗത്ത് എത്തുകയായിരുന്നു.

ചിരിപ്പിച്ച് ചിരിപ്പിച്ച് ആളുകളെ കൊല്ലുന്ന വാദങ്ങളാണ് ബാലചന്ദ്രകുമാറിന്റേതെന്നാണ് സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്. ഇറാനിയന്‍ വംശജനായ ഗുല്‍ച്ചനുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ പരിഹസിച്ചുകൊണ്ടായിരുന്നു സജി നന്ത്യാട്ടിന്റെ മറുപടി. ദിലീപ് ബന്ധപ്പെട്ട ഗുല്‍ച്ചന് ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇത് തീർത്തും അടിസ്ഥാന രഹിതമായ വാദമാണെന്നാണ് സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്. ഗുല്‍ച്ചന്‍ എന്ന് പറയുന്നത് ആരാണെന്ന് മലയാള സിനിമ അറിയാവുന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ജിസിസിയില്‍ ലോക സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. അദ്ദേഹത്തിന് മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ബന്ധമുണ്ട്. ഇവിടുത്തെ ഏതെങ്കിലും കാര്യത്തിന് വരുന്ന ആളല്ല അദ്ദേഹം. ഈ കേസ് ഇന്റർപോള്‍ അന്വേഷിക്കണമെന്ന് പറയാതിരുന്നത് ഭാഗ്യമാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു

കുറച്ചൂടെയൊക്കെ സെന്‍സുള്ള കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ നോക്ക്. ഞാന്‍ ആറ് പടങ്ങള്‍ നിർമ്മിച്ചു. അതില്‍ അഞ്ച് പടവും സെന്‍ട്രല്‍ പിക്ച്ചേഴ്സിനാണ് കൊടുത്തത്. അവരത് ഗുല്‍ച്ചനെ കാണിച്ചു. എല്ലാ സിനിമകളും അങ്ങനെയാണ്. അദ്ദേഹം ഇവിടുത്തെ തട്ടുകട കളിക്ക് വരുന്നയാളല്ല. ദിലീപ് വിതരണക്കാരനും നിർമ്മാതാവുമാണ്. അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയ നേതാവിന് വേങ്ങരയില്‍ പണം കൊണ്ടുപോയി കൊടുത്തു എന്നാണ് പറയുന്നത്. ആളുകളുടെ സാമാന്യ ബുദ്ധിക്ക് നേരേയുള്ള വെല്ലുവിളിയാണ് ഇതൊക്കെ. വേങ്ങര എന്ന് പറയുന്നത് സ്വാഭാവികമായും മുസ്ലിം ലീഗിന്റെ കേന്ദ്രമാണ്. കേസ് കോടതിയില്‍ വന്ന് കഴിഞ്ഞാല്‍ ലീഗ് അല്ല, മറ്റ് ഏതെങ്കിലും പാർട്ടിയാണെങ്കിലും രക്ഷിക്കാന്‍ സാധിക്കുമോ. ഇങ്ങനെയുള്ള പൊട്ടത്തരങ്ങള്‍ വിളമ്പുകയാണ് ബാലചന്ദ്ര കുമാർ.

വി ഐ പിയെന്നും മാഡമെന്നുമൊക്കെ ബാലചന്ദ്ര കുമാർ പറയുന്നുണ്ട്. ആരാണ് ഈ മാഡം എന്ന് വേണമെങ്കില്‍ ഞാന്‍ അങ്ങോട്ട് പറയാം. കാവ്യാ മാധവനെ ഒന്ന് ചോദ്യം ചെയ്യണം എന്നുള്ള ഒറ്റ ഉദ്ദേശം മാത്രമാണ ബാലചന്ദ്രകുമാറിനുള്ളത്. കാവ്യയെ മാത്രമക്കാണ്ട, ദിലീപിന് 84 വയസുള്ള ഒരു അമ്മ കൂടിയുണ്ട്. അവരേക്കുടിയങ്ങ് പ്രതിയാക്കി തൃപ്തിയടയുക. ആർക്കും ഇത്ര ക്രൂരത പാടില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

നടി ആക്രമിപ്പെട്ട ദൃശ്യം ദിലീപിന്റെ വീട്ടില്‍ ഇട്ടുകണ്ടുവെന്നാണ് പറയുന്നത്. അപ്പോള്‍ ആരോക്കെയാണ് അവിടെ നില്‍ക്കുന്നത്. ഭാര്യ കാവ്യ അവിടെ നില്‍ക്കുണ്ട്. ദിലീപിന്റെ രണ്ട് പെണ്‍പിള്ളേരുണ്ട്. അകത്തെ റൂമില് അമ്മയുണ്ട്. പിന്നെ അനിയനും അളിയനുമുണ്ട്. ഇക്കഥ വിശ്വസിക്കുന്ന മലയാളികളുണ്ടെങ്കില്‍ അവര് വിശ്വസിച്ചോട്ടോ. ക്രൈംബഞ്ചും പൊലീസുമൊക്കെ മിടുക്കന്മാരാണ്. പക്ഷെ ഒരു കാര്യമുണ്ട്, ബാലചന്ദ്രകുമാറിനെ ഇങ്ങനെ വിശ്വസിച്ചു പോയാല്‍ അയ്യോ കഷ്ടം എന്ന് മാത്രമെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Recommended Video

ഗള്‍ഫിലുള്ള എല്ലാ തിയേറ്ററുകളും ഗുല്‍ച്ചന്റെ നിയന്ത്രണത്തിലുള്ളതാണ്. ബിസിനസിന് വേണ്ടി അവരുമായി സംസാരിച്ച് കാണും. ദേ പുട്ടിന്റെ ഉദ്ഘാടനം ഒരു മാസത്തിനുള്ളില്‍ തട്ടിക്കൂട്ടിയെന്നാണ് മറ്റൊരു വാദം. എന്തൊക്കെ ഇല്ലാക്കഥകളാണ്. സിബിഐ വന്നാല്‍ ഇവിടെ പലരും അകത്തും പോയി ഉണ്ട തിന്നേണ്ടി വരും. ഒന്നില്ലെങ്കില്‍ കേസ് റദ്ദ് ചെയ്യും, അല്ലെങ്കില്‍ സിബിഐ വരുമെന്നും സജി നന്ത്യാട്ട് പറയുന്നു.












Click it and Unblock the Notifications