പള്‍സർ സുനി ഭൂലോക പൊട്ടനാണ്, അല്ലെങ്കില്‍..; ദിലീപ് ഇങ്ങനെ ഇട്ട് വലിപ്പിക്കുമെന്ന് തോന്നുന്നില്ല; സായി കൃഷ്ണ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ചില വെളിപ്പെടുത്തലുകള്‍ റിപ്പോർട്ടർ ടിവിയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വരുന്നത്. സുനിയുടെ വെലിപ്പെടുത്തലുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം തന്നെ ഈ സമയത്തെ ഇത്തരം ഒരു വെളിപ്പെടുത്തലിന് പിന്നില്‍ സംശയകരമായ പല കാര്യങ്ങളും ആളുകള്‍ ഉന്നയിക്കുന്നുണ്ട്. ബിഗ് ബോസ് താരവും വ്ളോഗറുമായ സായി കൃഷ്ണയും ഇത് സംബന്ധിച്ച ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
നേരത്തെ പള്‍സർ സുനി ജയിലില്‍ നിന്നും അമ്മക്ക് അയച്ച കത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറഞ്ഞിരിക്കുന്നത്. ഒന്നോ രണ്ടോ കാര്യങ്ങള്‍ പുതുതായിട്ടുണ്ട്. ബാക്കിയുള്ളതെല്ലാം വർഷങ്ങളായി ഇവിടെ ചർച്ച ചെയ്യുന്നതാണ്. ഈ വാർത്ത പുറത്തുവിട്ട റോഷിപാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകള്‍ പുറത്തുവിട്ട മാധ്യമപ്രവർത്തകനാണ്. അങ്ങനെയുള്ള റോഷിപാല്‍ ചെന്ന് ഞാന്‍ ഒരു പുസ്തകം എഴുതാന്‍ പോകുകകയാണ്, വിവരങ്ങള്‍ വേണം എന്ന് പറഞ്ഞാല്‍ അവിടെ ചെന്ന് പള്‍സർ സുനി ഒരു മണ്ടനെ പോലെ നിന്ന് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് സായി പറയുന്നു.

ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന ഭാഗത്തേക്ക് ഇടക്കിടക്ക് പള്‍സർ സുനി നോക്കുന്നുണ്ട്. ഒരുപക്ഷെ ആ ഷൂട്ട് ചെയ്യുന്ന ആളെ അദ്ദേഹത്തിന് അറിയാമായിരിക്കും. ഇവിടെ പള്‍സർ സുനി നേരിട്ട് പോയിട്ട് ഒരു അഭിമുഖം റിപ്പോർട്ടർ ചാനലിന് കൊടുക്കുകയാണെങ്കില്‍ ജാമ്യം എന്തായാലും റദ്ദാക്കും. നിബന്ധനപാലിച്ചില്ലെങ്കില്‍ പണിയാകും. ഇങ്ങനെയൊരു സാധനമാണ് വന്നത് എന്നതിനാല്‍ ജാമ്യം റദ്ദാക്കുമെന്ന് കരുതുന്നില്ല.
പള്‍സർ സുനി ഒന്നില്ലെങ്കില്ലെങ്കില്‍ ഭൂലോക പൊട്ടനാണ്, അല്ലെങ്കില്‍ വലിയ ബുദ്ധിമാനാണ്. പുള്ളി ഹവാല ഇടപാടിനെക്കുറിച്ചൊക്കെ പറയുന്നുണ്ട്, ഇതൊക്കെ അന്വേഷണത്തിന് കാരണമാകില്ലേ. ഒന്നരക്കോടിയുടെ ക്വട്ടേഷനാണെന്നാണ് പള്‍സർ സുനി പറയുന്നത്. 60 ലക്ഷത്തോളം കിട്ടിയെന്നു പറയുന്നു. ദിലീപ് ക്വട്ടേഷന്‍ കൊടുത്തെങ്കില്‍ തന്നെ ബാക്കി പൈസ കൊടുക്കാതെ ഇട്ട് വലിപ്പിച്ച് സുനിയെ പിണക്കുമോ? ഇടപാടുണ്ടെങ്കില്‍ ആ പൈസ വേഗം കൊടുത്ത് തീർക്കാനല്ലെ നോക്കുകയെന്നും സായിയും സുഹൃത്ത് ജിത്തുവും ചോദിക്കുന്നു.
ഇത്രയും കാലം ഈ കേസിനെ നോക്കിക്കണ്ട ഒരാള്‍ എന്ന നിലയില്‍ അയാള്‍ക്ക് ഈ കേസില്‍ കൃത്യമായ ഒരു പങ്കുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഏത് തരത്തിലുള്ള പങ്ക്, എന്ത് പങ്ക് എന്നുള്ളതൊക്കെ അന്വേഷണം കഴിയുന്നതോടെയാണ് മനസ്സിലാക്കാന്‍ സാധിക്കുക. ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും ഒരു ലക്ഷറി ജീവിതം പള്‍സർ സുനിക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പൈസക്ക് വേണ്ടിയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
പള്‍സർ സുനി ഇതൊക്കെ ആരോടെങ്കിലും പറയാനായിട്ട് കുറേകാലമായി നടക്കുകയാണ്. ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ഞങ്ങളെ തന്നെ അതുമായി ബന്ധപ്പെട്ട ആളുകള്‍ സമീപിച്ചിട്ടുണ്ട്. ഇതിന് ഒരു പ്രത്യേക രഹസ്യക്യാമറ വെക്കേണ്ട അവസ്ഥ ഒന്നുമില്ല. പിന്നെ ഇങ്ങനെ ഒരു രീതി ആയതുകൊണ്ട് ഇപ്പോള്‍ റിപ്പോർട്ടറിനും പള്‍സർ സുനിക്കും പ്രശ്നം ഇല്ല. പുറം ലോകത്തിന് അറിയേണ്ട് കാര്യങ്ങള്‍ അവർ കൃത്യമായി അറിയിച്ചു. ആ ബുദ്ധിയെ പ്രശംസിക്കുന്നു.
ഈ വിഷയത്തില്‍ പോലീസ് പറഞ്ഞു, പള്‍സർ സുനി പറഞ്ഞു എന്നുള്ള റിപ്പോർട്ടുകള്‍ അല്ലാതെ അയാളുടെ വായില്‍ നിന്നും നമ്മള്‍ ഒന്നും കേട്ടിരുന്നില്ല. അതിപ്പോള്‍ ദിലീപിന് ഈ കേസുമായുള്ള ബന്ധമാണെങ്കില്‍. ആ സാഹചര്യത്തില്‍ ഇങ്ങനെയൊരു വീഡിയോ വന്നതില്‍ സംതൃപ്തനാണെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications