'ദിലീപിന് മാത്രമല്ല, കേസിനും ഒന്നും സംഭവിക്കില്ല': പള്‍സർ സുനിയുടെ ഈ നീക്കത്തിന് പിന്നിലെന്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ച് പരിശോധിക്കാന്‍ പോകുകയാണ്. തുടര്‍ നടപടിക്കുള്ള സാധ്യതകളാണ് അന്വേഷണം സംഘ പരിശോധിക്കാന്‍ പോകുന്നതെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട റിപ്പോർട്ടർ ചാനല്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കാനും തുടർ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിയമോപദേശം തേടാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിനായി ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ യോഗം ചേരുമെന്നുമാണ് റിപ്പോർട്ട്. എന്നാല്‍ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ കേസിനെ യാതൊരു തരത്തിലും ബാധിച്ചേക്കില്ലെന്നാണ് ചില നിയമോപദേശകർ വ്യക്തമാക്കുന്നത്.

കേസിലെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും അന്വേഷണ സംഘത്തിന് മുമ്പാകെ നേരത്തെ പറയുകയും അത് അന്വേഷണത്തിന്റെ പരിധിയില്‍ വന്നതുമാണ്. ആ കാര്യങ്ങള്‍ ഇപ്പോള്‍ മറ്റൊരു രീതയില്‍ പുറത്ത് വന്നു എന്നത് അല്ലാതെ തുടർ അന്വേഷണമോ പുനഃരന്വേഷണമോ നടത്തേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ഇല്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആക്രമണ സമയത്ത് ക്വട്ടേഷന്‍ തന്നവർ തന്നെ നിയന്ത്രിക്കുന്നതായുള്ള ചില വെളിപ്പെടുത്തലുകള്‍ മാത്രമാണ് പുതുതായിട്ടുള്ളത്. വിചാരണ സമയത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ പറയാനുള്ള അവസരം സുനിക്ക് ഉണ്ടായിരുന്നു. അപ്പോള്‍ പറയാതെ ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതേസമയം തന്നെ മേല്‍ക്കോടതിയുടെ നിർദേശത്തിന്റെ ഭാഗമായി തുടരന്വേഷണം നടത്താനും അതിന്റെ ഭാഗമായി ഈ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുത്താനുമുള്ള വിദൂര സാധ്യത മാത്രമാണുള്ളത്.
നേരത്തെ കേസിന്റെ വിചാരണ പൂർത്തിയാകാനിരിക്കെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുന്നത്. പീഡന ദൃശ്യങ്ങള്‍ ദിലീപ് കാണുന്നതിന് അടക്കം താന്‍ സാക്ഷിയായി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍. ഇതോടെയായിരുന്നു ദിലീപിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയത്. അത്തരം ഒരു നീക്കം ഇപ്പോഴും ഉണ്ടാകാനുള്ള നീക്കം നിയമവിദഗ്ധർ തള്ളിക്കളയുന്നില്ല.
പുതിയ വെളിപ്പെടുത്തലിന്റെ കാര്യത്തില്‍ വിചാരണയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ വിചാരണ കോടതിക്ക് സാധിക്കില്ല. എന്നാല്‍ മേല്‍ക്കോടതിയോ അന്വേഷണ സംഘമോ ഇടപെട്ടാല്‍ ഒരു പക്ഷെ വിചാരണ നിർത്തിവെച്ച് മേല്‍ക്കോടതി പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോകേണ്ടി വരും.
നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഏപ്രില്‍ 11 നകം പൂർത്തിയാക്കണമെന്നാണ് വിചാരണക്കോടതിയുടെ നിർദേശം. ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്കു മുൻപ് വിചാരണ പൂർത്തിയാക്കണമെന്നും ഇരുകക്ഷികളോടും കോടതി വ്യക്തമാക്കി. 2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി ക്രൂരമായ ആക്രമണത്തിന് വിധേയമായത്. 2018 മാർച്ചില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു.
കേസിലെ പണം ഇടപാടി അടക്കമുള്ള കാര്യങ്ങളായിരുന്നു പള്‍സർ സുനിയുടെ വെളിപ്പെടുത്തലുകളില്‍ പ്രധാനമായും ഉണ്ടായിരുന്നത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇനിയും ഏറെ പൈസ കിട്ടാനുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ട്. എന്നാല്‍ അത് എവിടെയാണെന്ന് പറയാനാകില്ലെന്നും പള്‍സർ സുനിവെളിപ്പെടുത്തുന്നുണ്ട്.
ആക്രമിക്കരുതെന്നും അക്രമം ഒഴിവാക്കാന്‍ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നു. എന്നാല്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ചയാളോടുള്ള വിശ്വാസ്യത കാരണം അതിന് തയ്യാറായില്ല. നടി വാഗ്ധാനം ചെയ്ത ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നു. കുടുംബം തകർത്തതായി ദിലീപിന്റെ വൈരാഗ്യത്തിന് കാരണം. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പള്‍സർ സുനി പറഞ്ഞിരുന്നു.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക







Click it and Unblock the Notifications