കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയ്ക്ക് വേണ്ടി ആദ്യം സംസാരിച്ചത് ദിലീപല്ലേ, പള്‍സര്‍ സുനി രക്ഷപ്പെടണമെന്ന് ദിലീപ് കരുതുമോ: രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കായി ആദ്യം സംസാരിച്ചത് നടന്‍ ദിലീപാണെന്ന വാദവുമായി രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ഈ കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി രക്ഷപ്പെടണമെന്ന് ദിലീപ് കരുതുമോ എന്നും പള്‍സര്‍ സുനിയ്ക്ക് സഹായകമാകുന്ന എന്തെങ്കിലും ദിലീപ് ചെയ്യുമെന്ന് തോന്നുന്നുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ദിലീപിന് എന്തെങ്കിലും ആഗ്രഹം കാണുമോ പള്‍സര്‍ സുനി ഈ കേസില്‍ രക്ഷപ്പെടണം എന്ന്. ദിലീപിന്റെ വേഴ്സ്റ്റ് കേസ് സെനാരിയോയില്‍ ഒന്നാണ് പള്‍സര്‍ സുനിയെ വെറുതെ വിടുന്നത് എന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.

അതിജീവിതയ്ക്ക് വേണ്ടി ആദ്യം സംസാരിച്ച വ്യക്തികളിലൊന്നില്‍ ദിലീപാണെന്നും പക്ഷെ അതില്‍ താന്‍ ഇന്‍വോള്‍വ്ഡ് അല്ല, പള്‍സര്‍ സുനി ഇന്‍വോള്‍വ്ഡ് ആണ് എന്നുമാണ് ദിലീപ് പറയുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പള്‍സര്‍ സുനിയ്‌ക്കെതിരെ അതിജീവിതയുടെ മൊഴിയുണ്ടല്ലോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു മൊഴി ദിലീപിനെതിരെ ഇല്ല. അങ്ങനെയുള്ള പള്‍സര്‍ സുനിയെ ദിലീപിന് സഹായിക്കേണ്ട ആവശ്യമുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഈ കേസ് നിലനില്‍ക്കുകയും പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുകയും ചെയ്യുകയാണ് ദിലീപിന്റെ ബെസ്റ്റ് കേസ് സെനാരിയോ എന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലി ആവശ്യപ്പെട്ടത് സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തായി; കൗണ്‍സിലര്‍മാരെ പുറത്താക്കി ബിജെപിയും ആം ആദ്മിയുംകൈക്കൂലി ആവശ്യപ്പെട്ടത് സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തായി; കൗണ്‍സിലര്‍മാരെ പുറത്താക്കി ബിജെപിയും ആം ആദ്മിയും

1

കോടതിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതാണ് കഴിഞ്ഞ ദിവസം മനോരമ പത്രത്തില്‍ വന്ന ഫോറന്‍സിക് കണ്ടെത്തല്‍ എന്ന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നതെന്നും കോടതിയാണ് തെറ്റുകാരന്‍ എന്ന് ചിത്രീകരിക്കാന്‍ ബൈജു പൗലോസ് ചെയ്യുന്നതാണോ ഇതെല്ലാം എന്ന് സംശയമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഇങ്ങനെ ചെയ്താല്‍ എന്തെങ്കിലും ഗുണം കിട്ടുന്നത് പള്‍സര്‍ സുനിയ്ക്ക് മാത്രമാണെന്നും കോടതിയെ കരിവാരി തേക്കാന്‍ പൊലീസ് ചെയ്യുന്ന പൊറാട്ട് നാടകമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

2

22 എ പ്രകാരം ഒരു തെളിവിനാണെങ്കില്‍ മാത്രമെ ഈ ഇലക്ട്രോണിക് തെളിവുകള്‍ കോടതിയില്‍ അഡ്മിറ്റബിളാകൂ, അത് വാല്യുബിള്‍ ആകൂ. പക്ഷെ ഒന്ന് ആലോചിച്ച് നോക്കൂ. യഥാര്‍ത്ഥത്തില്‍ പള്‍സര്‍ സുനിക്ക് അല്ലേ ഇത് ഏതെങ്കിലും രീതിയില്‍ ടാംപര്‍ ചെയ്താല്‍ ഗുണം കിട്ടുക. എന്തായാലും ദിലീപിനെ മാറ്റി നിര്‍ത്താം നമുക്ക്. ദിലീപ് എന്ന് പറയുന്ന എട്ടാം പ്രതിയ്ക്ക് ഗുണം കിട്ടില്ലല്ലോ. കേസ് മുഴുവന്‍ ഒരു പക്ഷെ താഴെ വീഴും. അതായത് ഈ കേസ് ജെനുവിന്‍ അല്ലെന്ന് പറഞ്ഞാല്‍ പള്‍സര്‍ സുനിയ്ക്ക് അത് ചെയ്യാനുള്ള ആവതുണ്ടോ. ഇനി പോട്ടെ ദിലീപിന് എന്തെങ്കിലും ആഗ്രഹം കാണുമോ പള്‍സര്‍ സുനി ഈ കേസില്‍ രക്ഷപ്പെടണമെന്ന്. ദിലീപിന്റെ വേഴ്സ്റ്റ് കേസ് സെനാരിയോയില്‍ ഒന്നാണ് പള്‍സര്‍ സുനിയെ വെറുതെ വിടുന്നത്.

3

കാര്യം ദിലീപിന്റെ ഏക കണ്ടന്‍ഷ്യന്‍ ഇതില്‍ ദിലീപ് പറയുന്നത് ഇങ്ങനെ നടന്നത് തെറ്റാണ്. അതിജീവിതയ്ക്ക് വേണ്ടി ആദ്യം സംസാരിച്ച വ്യക്തികളിലൊന്നില്‍ ദിലീപാണ്. പക്ഷെ അതില്‍ ഞാന്‍ ഇന്‍വോള്‍വ്ഡ് അല്ല, പള്‍സര്‍ സുനി ഇന്‍വോള്‍വ്ഡ് ആണ് എന്നാണ്. ഏതെങ്കിലും രീതിയില്‍ പള്‍സര്‍ സുനിയെ ഹെല്‍പ്പ് ചെയ്യാന്‍ ദിലീപ് ശ്രമിക്കുമോ. പോട്ടെ കേരള സമൂഹത്തില്‍ ആരെങ്കിലും പള്‍സര്‍ സുനിയെ സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ടാകുമോ. പള്‍സര്‍ സുനിയെ പോലെ പെറ്റി ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉള്ള ആള്‍ക്ക് ഇത്രയും ചെയ്യാനുള്ള ആവതുണ്ടാകുമോ ഒന്ന്, രണ്ട് ദിലീപിന് ഏതെങ്കിലും രീതിയില്‍ ദിലീപിനോ ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കോ പള്‍സര്‍ സുനി രക്ഷപ്പെടരുത് എന്നാണ് ആഗ്രഹം.

4

അതിജീവിതയുടെ കേസില്‍ പള്‍സര്‍ സുനിയ്ക്ക് ശിക്ഷ കിട്ടുകയും ചെയ്യണമെന്നാണ് അവരുടെ ബെസ്റ്റ് കേസ് സെനാരിയോ. ആ രീതിയില്‍ പള്‍സര്‍ സുനിയ്ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ. മൂന്ന്, ഏതെങ്കിലും രീതിയില്‍ അവരുടെ വിചാരണ കോടതിയുടെ ഇന്റഗ്രിറ്റിയിലോ അവരുടെ പ്രൊട്ടക്ഷനിലോ പ്രശ്‌നമുണ്ടെങ്കില്‍ ഇപ്പോള്‍ കൊടുത്തിട്ടുണ്ട്, വിചാരണ കോടതി അനുമതി കൊടുക്കും എന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസിലാക്കുന്നത്. കോടതിയുടെ തന്നെ ഇഷ്യു ഉണ്ടെങ്കില്‍ ഓള്‍റെഡി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയതല്ലേ. ഇനി ആണെങ്കില്‍ പോലും ഇത്രയും ഗൗരവമുള്ള മനോരമയും റിപ്പോര്‍ട്ടറും ഒക്കെ റിപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് അവര്‍ക്ക് ഹൈക്കോടതി അടക്കമുള്ള കാര്യങ്ങള്‍ക്ക് പോകാം.

5

എന്തുകൊണ്ട് പൊലീസ് അത്തരത്തിലുള്ള നടപടികളൊന്നും ചെയ്യുന്നില്ല. പൊലീസ് ഇനി വരുന്ന ദിവസങ്ങളില്‍ ചെയ്യുമായിരിക്കാം. ഇതുവരെ ചെയ്തിട്ടില്ല. പള്‍സര്‍ സുനിയ്‌ക്കെതിരെ അതിജീവിതയുടെ മൊഴിയുണ്ടല്ലോ, അങ്ങനെ ദിലീപിനെതിരെ ഇല്ലല്ലോ. അങ്ങനെയുള്ള പള്‍സര്‍ സുനിയെ ദിലീപിന് സഹായിക്കേണ്ട ആവശ്യമുണ്ടോ. ഈ കേസ് നിലനില്‍ക്കുകയും പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുകയും ചെയ്യുകയാണ് ദിലീപിന്റെ ബെസ്റ്റ് കേസ് സെനാരിയോ. പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കണം. സാധാരണക്കാര്‍ സംശയിക്കുന്നത് ബൈജു പൗലോസിന് ഒരു കവര്‍ ഫയറിന് വേണ്ടിയാണ് ഇത് എന്നാണ്. കോടതിയാണ് തെറ്റുകാരന്‍ എന്ന് ചിത്രീകരിക്കാന്‍ ബൈജു പൗലോസ് ചെയ്യുന്നതാണോ എന്ന് സംശയമുണ്ട്.

6

കോടതിയുടെ പരിഗണനയിലുള്ള കാര്യമല്ലേ. ദിലീപ് അടക്കമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ. ദിലീപ് അടക്കമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് മെറിറ്റാണ് കിട്ടുന്നത്. ഇങ്ങനെ ചെയ്താല്‍ എന്തെങ്കിലും ഗുണം കിട്ടുന്നത് പള്‍സര്‍ സുനിയ്ക്ക് മാത്രമാണ്. ദിലീപിന് കോണ്‍സ്പിറസിയിലാണ് പ്രധാനപ്പെട്ട കേസ്. കോടതിയെ കരിവാരി തേക്കാന്‍ പൊലീസ് ചെയ്യുന്ന പൊറാട്ട് നാടകമാണ് ഇത്. കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനും പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന് അപ്പുറം ഒന്നുമില്ല.

Recommended Video

cmsvideo
ദിലീപിന്റെ സഹോദരനേയും അളിയനേയും ചോദ്യം ചെയ്യും | Oneindia Malayalam

English summary
dileep actress case: Rahul Easwar claims Dileep was the first to speak out for survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X