Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും ആഗ്രഹിക്കുന്നുണ്ടാവും അതിജീവിതയുടെ തിരിച്ച് വരവ്: നടിക്ക് മികച്ച അവസരം കൊടുത്തെന്നും രാഹുല്‍

ആക്രമിക്കപ്പെട്ടതിന് ശേഷം ആറ് വർഷത്തോളം മലയാള സിനിമയില്‍ അഭിനയിക്കാതിരുന്ന അതിജീവിതയുടെ ശക്തമായ തിരിച്ച് വരവ് കൂടിയാണ് ചിത്രം

 dileep-

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ താരം ആറ് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്ന് റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

അതേസമയം ഈ ചിത്രം ദിലീപ് രാമലീലയിലുടെ നടത്തിയ തിരിച്ച് വരവ് പോലെ അതിജീവിതയ്ക്കും ഒരു തിരിച്ച് വരവ് ആയി മാറട്ടേയെന്നാണ് രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്..

റിലീസ് ദിവസം തന്നെ അതിജീവിതയുടെ

റിലീസ് ദിവസം തന്നെ അതിജീവിതയുടെ

റിലീസ് ദിവസം തന്നെ അതിജീവിതയുടെ പുതിയ ചിത്രം കാണും. എല്ലാവിധ പ്രാർത്ഥനകളും ഭാവുകങ്ങളും താരത്തിന്. അതീജിവതയെ തേടി അവസരങ്ങള്‍ ചെന്നില്ല, നേരിടുന്ന പ്രയാസങ്ങളാണ് അവരെ മലയാളം സിനിമ രംഗത്തേക്ക് മടങ്ങി വരുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും മറ്റും ആരൊക്കെ എന്തൊക്കെ പറയും എന്നൊക്കെ അവർ ചിന്തിച്ചിട്ടുണ്ടാവും.

അതിജിവീത ഏറ്റവും മികച്ച നടിയാണ്

ഏതെങ്കിലും ഒരു വ്യക്തിയോട് കാണിക്കുന്ന അനുകമ്പ ഒന്നുമല്ല. അതിജിവീത ഏറ്റവും മികച്ച നടിയാണ്. എത്രയോ സിനിമകളില്‍ നല്ല രീതിയില്‍ അഭിനയിച്ചിട്ടുള്ള താരണം. മരിച്ചുപോയ നടന്‍ ജിഷ്ണു എന്റെ അടുത്ത സുഹൃത്തായിരുന്നു. ആദ്യ ചിത്രം മുതല്‍ തന്നെ വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ് കേള്‍ക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ എല്ലാവിധ ആശംസകളും നേരുന്നു.

ഹൌ ഓള്‍ഡ് ആർ യുവിലൂടെ മഞ്ജു വാര്യറും

ഹൌ ഓള്‍ഡ് ആർ യുവിലൂടെ മഞ്ജു വാര്യറും

ഭരത് ചന്ദ്രന്‍ ഐപിഎസിലൂടെ സുരേഷ് ഗോപിയും ഹൌ ഓള്‍ഡ് ആർ യുവിലൂടെ മഞ്ജു വാര്യറും, രാമലീലയിലൂടെ ദിലീപും തിരിച്ച് വന്നത് പോലെ മികച്ചൊരു തിരിച്ച് വരവ് അതിജീവിതയ്ക്കും ഉണ്ടാവട്ടെ. ഇനിയും ശക്തമായ സിനിമകള്‍ ചെയ്ത് കേരള സമൂഹത്തില്‍ ഏറ്റവും ഉന്നതമായ കഥാപാത്രം ചെയ്ത് സ്ട്രോങ്ങായി നില്‍ക്കാന്‍ സാധിക്കട്ടെ, ഈ വിഷയത്തെ നമ്മള്‍ ബാക്കി വിഷയവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല.

കർപ്പൂരവും വെളിച്ചെണ്ണയുമുണ്ടോ: പേനും താരനും ഇനി വരില്ല, മുടി തഴച്ച് വളരുകയും ചെയ്യും

മഞ്ജു വാര്യറായാലും ദിലീപ് ആയാലും അതെല്ലാം

അതിജീവിതയുടെ സുഹൃത്ത് വലയങ്ങളായിരുന്നു അവർക്ക് ഏറ്റവും നല്ല സിനിമകള്‍ നല്‍കിയത്. ട്വന്റി-ട്വന്റി തുടങ്ങിയ സിനിമകളൊക്കെ മികച്ച ഉദാഹരമാണ്. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളില്‍ നിന്ന് ആര് തിരിച്ച് വന്നാലും, അത് മഞ്ജു വാര്യറായാലും ദിലീപ് ആയാലും അതെല്ലാം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ചിത്രത്തിന്റെ ട്രെയിലർ ഞാന്‍ കണ്ടിരുന്നു

ചിത്രത്തിന്റെ ട്രെയിലർ ഞാന്‍ കണ്ടിരുന്നു

സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ ചിത്രത്തിന്റെ ട്രെയിലർ ഞാന്‍ കണ്ടിരുന്നു. അതൊക്കെ നല്ല മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്തൈായാലും ഈ സിനിമ ഭവനയ്ക്ക് വേണ്ടിയും ഈ സിനമയുടെ കണ്ടന്റിന് വേണ്ടിയും കാണും. ദിലീപിന്റെ തിരിച്ച് വരവ് പോലെയാണ് ഈ തിരിച്ച് വരും.

കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ്

കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ്

ഞാന്‍ അടക്കമുള്ളവർ ഇപ്പോഴും വിശ്വസിക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ്. അത് നാളെ കോടതിയില്‍ തെളിയുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍ മുന്നോട്ട് പോവുന്നത്. ദിലീപിനും ഒരു തിരിച്ച് വരവ് ആവശ്യമാണ്. കേസില്‍ നിന്നും പൂർണ്ണമായി മുക്താനായി ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ച് വരുമ്പോള്‍ നികേഷ് തന്നെ ഇത്തരമൊരു ചർച്ച വെക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷ.

 അതിന്റെ ട്രോമയിലൂടെ കടന്ന് പോയ

അതിന്റെ ട്രോമയിലൂടെ കടന്ന് പോയ

ഇത്തരം ഒരു ആക്രമം നേരിട്ട് അതിന്റെ ട്രോമയിലൂടെ കടന്ന് പോയ വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. അത് ഒരു ചാരിറ്റി മനോഭാവമാണ്. നമുക്ക് ആർക്കും ഇത് സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എല്ലാവരും പിന്തുണ കൊടുക്കണം.

ഈ സിനിമ വലിയ വിജയമാവട്ടെ എന്നാണ്

ഈ സിനിമ വലിയ വിജയമാവട്ടെ എന്നാണ് പ്രാർത്ഥന. രാമലീല വലിയ വിജയമായി. അത് ദിലീപിന്റെ തിരിച്ച് വരവായിരുന്നു. അതിലും ഇതുമായി ബന്ധിപ്പിക്കുന്നതെന്ന് തോന്നിക്കുന്ന ചില ഡയലോഗുകളൊക്കെ ഉണ്ടായിരുന്നു. ഈ സിനിമയും ശക്തമായ ഒരു സിനിമയാവട്ടെ. അതിജീവിതയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്നില്ലേ ഇന്ന് നിർഭാഗ്യവശാല്‍ കാലം അപ്പുറത്ത് നിർത്തിയ ദിലീപ്.

ഏറ്റവും മികച്ച സിനിമ ഈ നടിക്ക്

ഏറ്റവും മികച്ച സിനിമ ഈ നടിക്ക്

ഏറ്റവും മികച്ച സിനിമ ഈ നടിക്ക് കൊടുത്ത വ്യക്തി കൂടിയാണ്. നിർഭാഗ്യം കൊണ്ട് അവർ എപ്പോള്‍ എതിർവശങ്ങളിലായി. ഈ സിനിമ വിജയിക്കുന്നത് ദിലീപിന്റെ പരാജയമാണെന്ന് കാണേണ്ടതില്ല. ദിലീപും മനസ്സില്‍ വിചാരിക്കുന്നത് നടിക്ക് നല്ലൊരു തിരിച്ച് വരവ് ഉണ്ടാവേണ്ടെയെന്നായിരിക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+