'കാവ്യാ മാധവനെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം', കാരണം വ്യക്തമാക്കി രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ തുടക്കം മുതൽ പറഞ്ഞ് കേൾക്കുന്ന മാഡം കാവ്യാ മാധവൻ ആണോ എന്നത് അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടതുണ്ട്. മാത്രമല്ല കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.
കാവ്യയെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. അതിനുളള കാരണവും രാഹുൽ തന്നെ വിശദീകരിച്ചു. റിപ്പോർട്ടർ ടിവിയോടാണ് രാഹുലിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ''കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനെ നൂറ് ശതമാനം സ്വാഗതം ചെയ്യുന്നു. കാവ്യയ്ക്ക് അത് ഉപദ്രവമായേക്കാം. കാവ്യക്കത് ബുദ്ധിമുട്ടുളളതും അനാവശ്യവും ആയിരിക്കാം. പക്ഷേ കാവ്യ അടക്കമുളളവരെ ചോദ്യം ചെയ്ത് ഏതെങ്കിലും രീതിയില്‍ മാഡം കാവ്യ ആണ് എന്ന് പോലീസ് പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും''.

''തന്റെ ആദ്യഭാര്യയുമായിട്ടുളള ബന്ധം തകരാന്‍ കാരണമായ അതിജീവിതയോട് രണ്ടാമത്തെ ഭാര്യയായ കാവ്യ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞാല്‍ അത് യുക്തിക്ക് നിരക്കുന്നതല്ല എന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. കാരണം അതിജീവിതയുടെ ഇടപെടല്‍ കൊണ്ടോ അതിജീവിത എടുത്ത നിലപാട് കൊണ്ടോ അതിജീവിത ആദ്യ ഭാര്യയോട് പറഞ്ഞത് കൊണ്ടോ ആണ് ഒരുപക്ഷേ കാവ്യയ്ക്ക് ദിലീപിനെ കല്യാണം കഴിക്കാന്‍ സാധിച്ചത്''.

''തന്റെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റം വരുത്താന്‍ ഇടയായ ആ അതിജീവിതയെ കാവ്യ കുടുക്കാനും ദ്രോഹിക്കാനും കൂട്ട് നിന്നു എന്ന് പറഞ്ഞാല്‍ കേസിന്റെ കേന്ദ്ര ബിന്ദു തന്നെ ഇല്ലാതാവുകയാണ്. കാവ്യയെ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്യണം എന്നാണ് തന്റെ ആഗ്രഹം. ഇത് കാവ്യ കേട്ടാല്‍ വിഷമം തോന്നരുത്. കാവ്യയെ അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്താല്‍ ആ നിമിഷം കേസ് താഴെ വീഴും''.

''കേസിന്റെ കേന്ദ്ര ബിന്ദു എന്നത് ദിലീപിന്റെ പ്രതികാരമാണ്. ആദ്യഭാര്യയുമായുളള ബന്ധം തകര്‍ന്നതിന്റെ പേരിലുളള ദിലീപിന്റെ പ്രതികാരത്തില്‍ കാവ്യയും പങ്കെടുത്തു എന്ന് പറഞ്ഞാല്‍ അത് യുക്തിക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം'' രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു''.

ഒരു കാരണവശാലും ഒരു കോടതിക്കും ദിലീപിനെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. '' ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്ര കുമാറും ഒരു ടീം ആണ്. ഇവര്‍ രണ്ട് പേരും ഒരേ സൈഡില്‍ കളിക്കുന്നവരാണ്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനുളള തെളിവാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്''.

''അതല്ലാതെ മെയിന്‍ കേസുമായി ദിലീപിനെ ബന്ധിപ്പിക്കാനുളള ഒരു തെളിവും ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസുകാരെ കൊല്ലാന്‍ ശ്രമിച്ചുവെന്നോ സാക്ഷികളെ സ്വാധീനിച്ചുവെന്നോ പറഞ്ഞ് ഏതെങ്കിലും കേസില്‍ കുടുക്കാണ് ശ്രമിക്കുന്നത്. ഏപ്രില്‍ 15ന് ശേഷം ഈ കേസില്‍ ദിലീപിനെ വെറുതേ വിടുമ്പോള്‍ ഒരു തിരിച്ചടി ഉണ്ടാകും''.

''അങ്ങനെ വരുമ്പോള്‍ തങ്ങള്‍ പരമാവധി ദിലീപിനെ ഉപദ്രവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ഇപ്പോഴേ അവരുടെ പരാജയ ഭീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. പോലീസിന് അറിയാം കയ്യില്‍ ഒരു തെളിവും ഇല്ലെന്ന്. ഒരുകാരണവശാലും ഒരു കോടതിക്കും ദിലീപിനെ ശിക്ഷിക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ പോലീസിലെ ചിലര്‍ അവരുടെ കരിയറും മുഖവും രക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ചെയ്തു എന്നുളള പ്രതീതിയുണ്ടാക്കാനുളള ശ്രമം ആണ്'' രാഹുൽ ഈശ്വർ പറഞ്ഞു.

ദിലീപിനെ രണ്ട് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് കാവ്യയേയും ചോദ്യം ചെയ്യാനുളള നീക്കം എന്നാണ് സൂചന. സിനിമാ രംഗത്തുളള സ്ത്രീകള്‍ അടക്കമുളള സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ കാവ്യ ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും മാഡം ആരെന്നത് സംബന്ധിച്ചുമാണ് അന്വേഷണ സംഘത്തിന് വ്യക്തത വരുത്താനുളളത്. കാവ്യയെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാകില്ല, പകരം വീട്ടില്‍ ചെന്നാവും ചോദ്യം ചെയ്യുക എന്നാണ് വിവരം.












Click it and Unblock the Notifications