Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കൊച്ചി: പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യമാണെന്ന് രാഹുല്‍ ഈശ്വര്‍. പള്‍സര്‍ സുനി ശിക്ഷപ്പെടുമ്പോള്‍ ദിലീപ് നിരപരാധി ആണെന്ന് തെളിയുമെന്നാണ് രാഹുല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ഭ്രാന്താണെന്ന് പറയാന്‍ പോലും കള്ളം പറയാന്‍ മടിയില്ലാത്ത പള്‍സര്‍ സുനി ദിലീപ് ആണ് കുറ്റത്തിന് പിന്നിലെന്ന് കള്ളം പറയില്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഭ്രാന്താണെന്ന് പള്‍ സുനി പറഞ്ഞതാകാനാണ് നൂറ് ശതമാനവും സാധ്യത, മാനസിക രോഗം അഭിനയിക്കുന്നതാകും എന്നും രാഹുല്‍ ഈശ്വ പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്:

1


പള്‍സര്‍ സുനിക്ക് ഭ്രാന്താണെന്ന് തെളിഞ്ഞാല്‍ പോലും പള്‍സര്‍ സുനി അന്ന് ചെയ്ത കുറ്റത്തിന് ഒരു ലാഘവും ഉണ്ടാകില്ല.കാര്യം അന്ന് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ അണ്‍സൗണ്ട് മൈന്‍ഡ് ആണെന്നുള്ളത് ഐപിഎസ്‌സി ആക്ടില്‍ അപ്ലിക്കബിള്‍ അല്ല. പള്‍സര്‍ സുനിക്ക് ഇതുകൊണ്ട് ലാഘവം കിട്ടില്ല. പള്‍സര്‍ സുനി കള്ളം പറഞ്ഞതാകാനാണ് നൂറ് ശതമാനവും സാധ്യത മാനസിക രോഗം അഭിനയിക്കുന്നതാകും.

2


പള്‍സര്‍ സുനി പറഞ്ഞ രണ്ടാമത്തെ കള്ളമാണിത്. ആദ്യത്തെ കള്ളം ശ്രീ ദിലീപ് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്നാണ്. ദിലീപിനെ എങ്ങനെയെങ്കിലും വലിച്ചിട്ട് ജയിക്കാന്‍ പറ്റുമോ എന്ന് നോക്കി...രണ്ടാമത്തെ കള്ളമാണ് മാനസിക രോഗമാണെന്ന്...തനിക്ക് ഭ്രാന്താണെന്ന് കള്ളം പറയാന്‍ മടിയില്ലാത്ത പള്‍സര്‍ സുനി ദിലീപ് ആണ് ഇതിന് പിന്നിലെന്ന് പറഞ്ഞാല്‍ അത് കള്ളമാണെന്ന് തോന്നിപ്പോവില്ലേ..ഭ്രാന്താണെന്ന് കള്ളം പറഞ്ഞ പള്‍സര്‍ സുനി തനിക്ക് രക്ഷപ്പെടാന്‍ ദിലീപാണ് ഇതിന് പിന്നില്ലെന്ന് പറഞ്ഞൂടെ, പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് മറ്റാരെക്കാളും ദിലീപിന്റെ ആവശ്യമാണ് ,രാഹുല്‍ ഇശ്വര്‍ പറഞ്ഞു.പള്‍സര്‍ സുനി ശിക്ഷിക്കപ്പെട്ടാലെ ദിലീപ് നിരപരാധി ആണെന്ന് തെളിയുമെന്നും രാഹുല്‍ പറഞ്ഞു

3

നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇന്നലെ പള്‍സര്‍ സുനിയെ വീണ്ടും ജയിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ്‌കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13-ന് തള്ളി. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്.

4


നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമായിട്ടുണ്ട്. പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം നടക്കുന്നതായി അനുബന്ധകുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴിയും ദിലീപിന്റെ അഭിഭാഷകരുടെ മുംബൈയാത്രയും അന്വേഷണ പരിധിയില്‍ വരും.

ദിലീപിന്റെ അഭിഭാഷകര്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണിലെ ഡേറ്റ മുംബൈയിലെ സ്വകാര്യ ലാബില്‍ വച്ച് നശിപ്പിച്ചിരുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

5


ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു എം പൗലോസ് 102 പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തി 1500 പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പീഡിപ്പിച്ച ദൃശ്യങ്ങള്‍ ദിലീപ് ചോര്‍ത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇതടക്കമുള്ള പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+