ദിലീപ്-കാവ്യാ ബന്ധത്തെക്കുറിച്ച് ആദ്യം മഞ്ജുവിനോട് പറഞ്ഞത് കാവ്യയുടെ അമ്മയോ: രാഹുല്‍ ഈശ്വർ
മഞ്ജുവാര്യറുടെ കാര്യത്തില്‍ മാത്രമല്ല കാവ്യാമാധവന്‍റെ അമ്മ ഉള്‍പ്പടെ കോടതിയില്‍ എത്തുന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ഉള്‍പ്പടെയുള്ള ചില പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കത്തിനെതിരെ വലിയ ശ്രമങ്ങളായിരുന്നു സുപ്രീംകോടതി വരെ ദിലീപ് നടത്തിയത്. കേസ് വിസ്താരം അനാവശ്യമായി നീട്ടിക്കൊണ്ടു പോവാനുള്ള ശ്രമം, മഞ്ജുവാര്യര്‍ വ്യക്തിവൈരാഗ്യം വെച്ച് പെരുമാറും തുടങ്ങിയ വാദങ്ങളായിരുന്നു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായിരുന്നത്.
എന്നാല്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം വിചാരണക്കോടതിക്കാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദിലീപിന്‍റെ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവാര്യറുടെ വിസ്താരം കഴിഞ്ഞ ദിവസം കോടതിയില്‍ നടക്കുകയും ചെയ്തു. അതേസമയം നിയന്ത്രിതമായ കാര്യങ്ങളില്‍ മാത്രമാണെന്നാണ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്‍റെ വാക്കുകളിലേക്ക്.

മഞ്ജുവാര്യറുടെ സാന്നിധ്യം എന്ന് പറയുന്നത്
മഞ്ജുവാര്യറുടെ സാന്നിധ്യം എന്ന് പറയുന്നത് മലയാളികള്‍ക്കെല്ലാം സന്തോഷം നല്‍കുന്ന നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ പ്രസന്‍സാണ്. ഞങ്ങളെല്ലാം മഞ്ജുവാര്യറെ കണ്ട് അവരെ ആരാധിച്ചും, ഏതോ ഒരു സിനിമയില്‍ ഇന്ദ്രജിത്ത് പറയുന്നുണ്ട് മഞ്ജുവാര്യര്‍ സിനിമ വിട്ട വര്‍ഷമാണ് ഞങ്ങള്‍ പത്താംക്ലാസ് പാസായത്. അതൊക്കെയൊരു ലാന്‍ഡ് മാര്‍ക്ക് വര്‍ഷമാണ്. അവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിലപാടുകളില്‍ എതിര്‍പ്പുള്ളപ്പോഴും ആദരിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്നു. ഏറ്റവും അവസാനമായി തുനിവിലൊക്കെ മികച്ച അഭിനയം കാഴ്ച്ചവെച്ച വ്യക്തിയാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഞാന്‍ ഒരു നിയമ വിദ്യാര്‍ത്ഥിയാണെങ്കില്‍
ഞാന്‍ ഒരു നിയമ വിദ്യാര്‍ത്ഥിയാണെങ്കില്‍ കൂടി പള്‍സര്‍ സുനിയോട് യാതൊരു തരത്തിലുള്ള അനുകമ്പയും ഇല്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ മാത്രമേ അദ്ദേഹം കുറ്റക്കാരനാവുകയുള്ളു. എന്നിരുന്നാലും ഇത്തരമൊരു ക്രൂരകൃത്യം ചെയ്തയാള്‍ക്ക് സാങ്കേതികത്തത്തിന്‍റെ പേരില്‍ ഒരു കാരണവാശാലും ഇളവ് ലഭിക്കാന്‍ പാടില്ല. നമ്മുടെ അതിജീവിതയ്ക്ക് ഒരുപാട് വേദനയുണ്ടാക്കിയ സംഭവമാണ്.

ള്‍സര്‍ സുനിക്ക് നിയമപരമായ എന്തെങ്കിലും ആനുകൂല്യം
എല്ലാ തെളിവുകളും ഹാജരാക്കി കോടതി ശിക്ഷ വിധിച്ചതിന് ശേഷം ശക്തമായ ശിക്ഷ പള്‍സര്‍ സുനിക്ക് ലഭിക്കണം. ആ വ്യക്തി അനാവശ്യമായ കള്ളം പറഞ്ഞ് ദിലീപിനെക്കൂടി ഇതിനകത്തേക്ക് വലിച്ചിട്ടിരിക്കുകയാണ്. അത് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു കൊടുത്ത ബുദ്ധിയാവും. ദിലീപിനെ കൂടി ഇതിനകത്തേക്ക് ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹം നിയമപരമായി കുറേ പോരാടുമല്ലോ. അതിലൂടെ പള്‍സര്‍ സുനിക്ക് നിയമപരമായ എന്തെങ്കിലും ആനുകൂല്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കാമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു .

മഞ്ജുവാര്യറുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍
മഞ്ജുവാര്യറുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ദിലീപ്, അനിയന്‍ അനൂപ്, ശരത് എന്നിവരുടെ ശബ്ദം തിരിച്ചറിയുക എന്നുള്ളതാണ് മഞ്ജുവാര്യറെക്കൊണ്ടുള്ള പ്രധാന ആവശ്യമെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിക്കുന്നത്. ആ വോയിസ് തങ്ങളുടേത് അല്ലെന്ന കാര്യം ദിലീപോ ശരത്തോ പറഞ്ഞതായി ഞാന്‍ എവിടേയും വായിച്ചില്ല. അതുകൊണ്ട് തന്നെ മഞ്ജുവാര്യറുടെ വിസ്താരം ഒരു ലിമിറ്റഡ് പോയിന്‍റാണ്. അതിന് അപ്പുറത്തേക്ക് പോയാല്‍ വാദവും പ്രതിവാദവുമൊക്കെ കോടതിയിലുണ്ടാവും.

കാവ്യാമാധവന്‍റെ അമ്മ ഉള്‍പ്പടെ കോടതിയില്‍
മഞ്ജുവാര്യറുടെ കാര്യത്തില്‍ മാത്രമല്ല കാവ്യാമാധവന്‍റെ അമ്മ ഉള്‍പ്പടെ കോടതിയില്‍ എത്തുന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരാരും വരുന്നതിനെ പേടിക്കുന്നത് കൊണ്ടല്ല ദിലീപ് എതിര്‍പ്പ് ഉന്നയിച്ചത്. ദിലീപ് - കാവ്യാ ബന്ധത്തെക്കുറിച്ച് ആദ്യമായി മഞ്ജുവാര്യറോട് പറഞ്ഞത് കാവ്യാമാധവന്‍റെ അമ്മയാണെന്ന് ഭാഗ്യലക്ഷമി റിപ്പോര്‍ട്ടര്‍ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. അത് അങ്ങനെ തന്നെയാണോയെന്ന് എനിക്ക് മഞ്ജുവാര്യറോട് ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്.

രണ്ടാമത് ഇവരുടെ മൊബൈലില്‍ നിന്നും ചാറ്റുകളും
അക്കാര്യം ശരിയാണെങ്കില്‍ ഈ കൃത്യത്തില്‍ ഉന്നയിക്കുന്ന മോട്ടീവ് കൂടിയാണ് തകര്‍ന്ന് വീഴുന്നത്. ആദ്യം കാവ്യാമാധവന്‍റെ അമ്മ വിളിച്ച് പറഞ്ഞു. രണ്ടാമത് ഇവരുടെ മൊബൈലില്‍ നിന്നും ചാറ്റുകളും ഫോണ്‍ വിളിക്കുന്നതിന്‍റെ വിവരങ്ങളും മഞ്ജുവാര്യര്‍ക്ക് കിട്ടിയെന്നാണ് പറഞ്ഞത്.അങ്ങനെയാണെങ്കില്‍ അതിജീവിതയോട് യാതൊരു ദേഷ്യവും ഉണ്ടാവേണ്ട കാര്യമില്ല. ഞാന്‍ അഭിഭാഷകനായിരുന്നെങ്കില്‍ അക്കാര്യം ചോദിച്ചേനെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു












Click it and Unblock the Notifications