• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തുമ്പും തുരുമ്പും വെച്ചുണ്ടാക്കുന്ന കഥകൾ..പോലീസ് ഇനിയെങ്കിലും 'തേങ്ങയുടയ്ക്കണം';രാഹുൽ ഈശ്വർ

  • By Desk
Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്തായ ശരത് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ശരതിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും ചോദ്യം ചെയ്യല്ലിനായി അന്വേഷണ സംഘം വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ദിലീപിനെതിരായ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം പോലീസ് തുണ്ടും തുരുമ്പും വെച്ച് ഉണ്ടാക്കുന്ന കഥകളാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. പോലീസിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു തെളിവുകളും അവർക്കിപ്പോഴും കിട്ടിയിട്ടില്ല. അതുകൊണ്ട് ദിലീപിനെതിരെ ഓരോ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന്റെ വാക്കുകളിലേക്ക്

ദിലീപിന്റെ അടുത്ത സുഹൃത്തായ ശരതിനെ തിരിച്ചറിയാൻ ബാലചന്ദ്ര കുമാർ ഇത്രയും സമയം എടുത്തത് എന്തുകൊണ്ടാണെന്നാണ് അത്ഭുദപ്പെടുത്തുന്നത്. പക്ഷേ ഇതെല്ലാം പോലീസ് തുണ്ടും തുരുമ്പും വെച്ച് ഉണ്ടാക്കുന്ന കഥകളാണ്. ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. പോലീസിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു തെളിവുകളും അവർക്കിപ്പോഴും കിട്ടിയിട്ടില്ല. അതുകൊണ്ട് ദിലീപിനെതിരെ ഓരോ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

പോലീസിനെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചു. നടിയെ ആക്രമിച്ച കേസിൽ ഫോണിൽ നിന്നും ഡാറ്റ ഡിലീറ്റ് ചെയ്തുവെന്നാണ് ഇപ്പോളൾ പറയുന്നത്. ദിലീപുമായി ബന്ധപ്പെട്ട നടിമാരെ ചോദ്യം ചെയ്യുന്നു. കാവ്യാ മാധവനെ എന്തിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

പോലീസ് ഇപ്പോൾ കാണിക്കുന്നത് തോക്കുന്നതിന് മുൻപുള്ള വെപ്രാളമാണ്. കേസ് തീരാൻ ഇനി മൂന്നാഴ്ച മാത്രമാണ് സമയം ഉള്ളത്. അതിന് മുൻപ് ദിലീപിനെ എന്തെങ്കിലും രീതിയിൽ കുടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പക്ഷേ ഇതൊന്നും കോടതിയിൽ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അപ്പോൾ കോടതി കാശ് വാങ്ങിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന തോറ്റവന്റെ ന്യായം പറയരുത്.

ഇതുവരെ കേസിൽ ഒരു തെളിവും ഇല്ല. ഇനി തെളിയാനും പോന്നില്ല. ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് തന്നെ കേസ് വെറും പുകമറയായത് കൊണ്ട് മാത്രമാണ്. പാവപ്പെട്ട നടിയുടെ വേദന ചൂഷണം ചെയ്തത് സ്വന്തം താത്പര്യത്തിന് വേണ്ടി ചില വാദങ്ങൾ ഉന്നയിക്കുകയാണ് പലരും. ഇതൊക്കെ തകർന്ന് വീഴും. ദിലീപിനെതിരെ എന്തെങ്കിലും തെളിവ് ഉണ്ടായിരുന്നുവെങ്കിൽ പോലീസ് ഇത്തരത്തിലുള്ള പൊറാട്ട നാടകങ്ങൾ നടത്തില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Recommended Video

cmsvideo
    നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്, VIP ശരത് തന്നെ | Oneindia Malayalam

    ദിലീപിന്റെ ഫോൺ കിട്ടിയിട്ടും അന്വേഷണ സംഘം എന്താണ് അതിൽ നിന്നും കണ്ടുപിടിച്ചതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. എപ്പോഴെങ്കിലും പോലീസ് തേങ്ങ ഉടയ്ക്കണം. ഏപ്രിൽ 15 ന് ശേഷം കാവിലെ പാട്ട് മത്സരത്തിന് ശേഷം കാണാം എന്ന് പറയുന്നതിൽ കാര്യമില്ല, രാഹുൽ ഈശ്വർ പറഞ്ഞു.

    English summary
    Dileep Actress Case; Rahul Eshwar says Police has no evidence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X