'ബാലചന്ദ്രകുമാറിനെ കാണാൻ പോയാൽ രാഹുൽ ഈശ്വറിന് ചൂല് കൊണ്ട് അടികിട്ടും'; സംവിധായകൻറെ മുന്നറിയിപ്പ്
ബാലചന്ദ്രകുമാറിനെ കാണാൻ താത്പര്യമുണ്ടെന്നും അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും രാഹുൽ ഈശ്വർ അടുത്തിടെ പറഞ്ഞിരുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ തുടക്കം മുതൽ ദിലീപ് അനുകൂലികൾ രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വറും പലപ്പോഴായി ബാലചന്ദ്രകുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ അടുത്തിടെ ബാലചന്ദ്രകുമാറിന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്ത കാണാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി രാഹുൽ രംഗത്തെത്തിയിരുന്നു. താൻ കാണാൻ പോയാൽ ബാലചന്ദ്രകുമാർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രതികരണത്തിൽ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

ദിലീപിന് വേണ്ടി വാദിക്കാൻ വരുമ്പോൾ
നടി ആക്രമിക്കപ്പെട്ട കേസിൽ ചില ആളുകൾ ചർച്ചകളെ വഴി തിരിച്ച് വിടാൻ ശ്രമിക്കാറുണ്ട്. ചാനൽ ചർച്ചകൾ ചില വ്യക്തികൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ആളുകൾ ഉണ്ട്. അങ്ങനെയൊരാളാണ് രാഹുൽ ഈശ്വർ. ഇയാൾ ദിലീപിന് വേണ്ടി വാദിക്കാൻ വരുമ്പോൾ ദിലീപ് കുറ്റം ചെയ്തിട്ടേയില്ലെന്നാണ് പറയുക. കാര്യങ്ങൾ കണ്ടത് പോലെയാണ് സംസാരിക്കുക.

ബാലചന്ദ്രകുമാറിന് വേണ്ടി മുതലകണ്ണീർ പൊഴിക്കുകയാണ്
അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ നടത്തിയ ചില പ്രതികരണങ്ങൾ ചിരിയുണർത്തുന്നതാണ്. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന് വേണ്ടി മുതലകണ്ണീർ പൊഴിക്കുകയാണ് രാഹുൽ. രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ് ബാലചന്ദ്രകുമാർ. എനിക്ക് ഒന്ന് പോയി കാണണമെന്ന് ഉണ്ട്, എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, എന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസിൽ
എന്നാൽ അങ്ങനെ രാഹുൽ ബാലചന്ദ്രകുമാറിനെ സന്ദർശിക്കാൻ പോയാൽ രാഹുലിനെ ബാലചന്ദ്രകുമാറിന്റെ കുടുംബം ചൂലെടുത്ത് അടിക്കുമെന്ന് ഓർമയിലിരിക്കട്ടെ. നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ പ്രതികരിച്ച അന്ന് മുതൽ അദ്ദേഹത്തെ ഒരു ബലാത്സംഗ കേസിൽ പോലും കുടുക്കാൻ ശ്രമം നടന്നിരുന്നു. അന്ന് ബാലചന്ദ്രകുമാറിനെതിരെ പരാതി കൊടുത്ത സ്ത്രീ എവിടെയാണെന്നോ ആ കേസ് എന്തായെന്നോ ഇപ്പോൾ വിവരമില്ല.

പരാതിയിൽ അൽപം പോലും കഴമ്പില്ലെന്ന്
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പരാതിയിൽ അൽപം പോലും കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.ഫാബ്രിക്കേറ്റഡ് കേസാണെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ മരിച്ച് പോയ ഒരു ചാനൽ മുതലാളിയും അയാൾക്കൊപ്പമുള്ളവരും കെട്ടിച്ചമച്ച ബലാത്സംഗ കേസായിരുന്നു അത്.

ബാലചന്ദ്രകുമാർ സർവ്വ തെളിവുകളും പോലീസിന് കൊടുത്തു
ഒരു സ്ത്രീ എവിടെ നിന്നോ വന്ന് കുറേ കാശും വാങ്ങി ബാലചന്ദ്രകുമാറിന്റെ പേരിൽ ബലാത്സംഗ കേസ് കൊടുത്തപ്പോൾ, അല്ല കൊടുപ്പിച്ചപ്പോൾ രാഹുൽ ഈശ്വർ ഒക്കെ ചാനലുകളിൽ കയറിയിരുന്ന് പറഞ്ഞത് മലയാളികൾ കണ്ടതാണ്. ലോകം മുഴുവൻ ചാനലുകളിലൂടെ വിളിച്ച് പറഞ്ഞു അയാൾ കള്ളനാണ്, അയാളെ വിശ്വസിക്കരുതെന്ന്. എന്നാൽ കാലം മറി. ബാലചന്ദ്രകുമാർ സർവ്വ തെളിവുകളും പോലീസിന് കൊടുത്തു കഴിഞ്ഞു.

സത്യം സത്യമായി തന്നെ പുറത്തുവരുമെന്ന്
രണ്ടാഘട്ട വിചാരണ കഴിഞ്ഞ് മൂന്നാം ഘട്ട വിചാരണയിലേക്ക് കടക്കുമ്പോഴാണ് ബാലചന്ദ്രകുമാറിന് അസുഖം വരുന്നത്. അപ്പോഴാണ് രാഹുൽ പറയുന്നത് എനിക്കൊന്ന് കാണണമെന്നുണ്ട് പക്ഷേ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ വയ്യെന്ന്. എന്തായാലും അങ്ങനെയൊരു മനസ് ഈശ്വരന് തോന്നിയെങ്കിൽ നല്ലത് തന്നെ. ഭംഗിവാക്ക് മാത്രമാണോയെന്ന് അറിയില്ല. ഏതൊരു വ്യക്തിയേയും സമൂഹത്തിന് മുൻപിൽ കരിവാരി തേക്കുമ്പോൾ സത്യത്തെ മറച്ച് വെയ്ക്കാൻ ശ്രമിച്ചാൽ സത്യം സത്യമായി തന്നെ പുറത്തുവരുമെന്ന് മറക്കേണ്ട', ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications