Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് ഭാഗത്തിന് അക്കാര്യം ദോഷം ചെയ്യും, കാര്യങ്ങൾ കൃത്യമായി ഒപ്പിയെടുക്കാനാകില്ല'; രാഹുൽ ഈശ്വർ

കോർഡിനേറ്റർ ഇല്ലെങ്കിൽ പ്രഗത്ഭരായ അഭിഭാഷകർ അടക്കമുള്ളവർക്ക് ബാലചന്ദ്രകുമാറിന് വിസ്താരത്തിനിടെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ സാധിക്കില്ലേയെന്നും രാഹുൽ

addahead

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാറിനെ വെർച്വലായി വിസ്തരിക്കാനുള്ള വിചാരണ കോടതി തീരമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ദിലീപ് അനുകൂലികൂടിയായ രാഹു്ൽ ഈശ്വർ. വിചാരണ നടക്കുന്ന വേളയിൽ കൃത്രിമം കാണിക്കാൻ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും ഇത് തടയാൻ കോടതി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ വായിക്കാം.

 ബാലചന്ദ്രകുമാറിനെ വെർച്വലായി വിചാരണ ചെയ്യുമ്പോൾ

ബാലചന്ദ്രകുമാറിനെ വെർച്വലായി വിചാരണ ചെയ്യുമ്പോൾ

പൊതുവെ ഫിസിക്കലായി ആശയവിനിമയം നടത്തുന്നതാണ് എല്ലാതരം സംഭാഷണങ്ങളിലും നല്ലത്. ആശയ വിനിമയം നടത്തുന്നതിൽ പലപ്പോഴും ബോഡിം ലാംഗ്വേജ് പ്രധാനമാണ്. ബാലചന്ദ്രകുമാറിനെ വെർച്വലായി വിചാരണ ചെയ്യുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ ഗസ്ചർ, പോസ്റ്റർ, ശരീര ഭാഷ എന്നിവ കൃത്യമായു ഒപ്പിയെടുക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ വെർച്വൽ വിസ്താരത്തിന് പരിമിതികൾ ഉണ്ട്.

 ദിലീപ് വിഭാഗത്തിന് ദോഷം

ദിലീപ് വിഭാഗത്തിന് ദോഷം

ദിലീപിന്റെ അഭിഭാഷകർ ബാലചന്ദ്രകുമാറിന്റെ വെർച്വൽ വിസ്താരം എന്നത് ചെറിയ രീതിയിൽ ദോഷം തന്നെയാണ്. അതിനെ മറികടക്കാനുള്ള ചോദ്യങ്ങളും കണിശതയും അവർ ഈ ക്രോസിംഗിൽ പ്രകടിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. രാമൻപിള്ള സാറിനേയും ഫിലിപ്പ് സാറിനെ പോലെയുള്ള പ്രഗത്ഭരാണ് സംഘത്തിലുള്ളത്. അതേസമയം ബാലചന്ദ്രകുമാർ കേസിലെ പ്രധാന സാക്ഷിയാണെന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല. കാരണം ദിലീപിന് ഈ കേസിൽ നേരിട്ട് പങ്കുണ്ടെന്നല്ല ബാലചന്ദ്രകുമാറിന്റെ വാദഗതി. ദിലീപ് അടക്കമുള്ളവർക്ക് ഈ കേസിൽ പങ്കുണ്ടാകാമെന്നും അന്വേഷണം നടത്തണമെന്നുമാണ്.

 കോടതി വ്യക്തമാക്കിയിരിക്കുന്നത്

കോടതി വ്യക്തമാക്കിയിരിക്കുന്നത്

വീഡിയോ കോൺഫറൻസിന് കുറച്ച് പ്രിപ്പറേറ്ററി അറേയ്ഞ്ച്മെന്റ്സ് വേണമെന്ന് പറഞ്ഞിട്ടുണ്ട്. കോർട്ട് പോയിന്റിലും റിമോട്ട് പോയിന്റിലും കോടതിയുടെ കോഡിനേറ്റേഴ്സ് ആവശ്യമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബാലചന്ദ്രകുമാർ വീട്ടിൽ നിന്നാണ് വിസ്താരം നടത്തുന്നതെങ്കിൽ കോടതി നിയമിച്ച ഒരു കോർഡിനേറ്റർ കാണുമോയെന്നതാണ് ചോദ്യം.

 പ്രഗത്ഭരായ അഭിഭാഷകർ

പ്രഗത്ഭരായ അഭിഭാഷകർ

ഇനി അങ്ങനെയൊരു കോർഡിനേറ്റർ ഇല്ലെങ്കിൽ പ്രഗത്ഭരായ അഭിഭാഷകർ അടക്കമുള്ളവർക്ക് ബാലചന്ദ്രകുമാറിന് വിസ്താരത്തിനിടെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ സാധിക്കില്ലേ? നിലവിൽ അത്തരമൊരു കോഡിനേറ്റർ ഇല്ലെന്നാണ് അറിയാൻ സാധിച്ചത്. കാരണം അദ്ദേഹമൊരു സാക്ഷിയാണ് പ്രതിയല്ല', രാഹുല്‌ ഈശ്വർ പറഞ്ഞു.

വിചാരണ കാര്യക്ഷമമാക്കാനുള്ള നടപടി

വിചാരണ കാര്യക്ഷമമാക്കാനുള്ള നടപടി

അതേസമയം ഈ ഒരു കാര്യത്തിന് താൻ കോടതിയെ വിശ്വസിക്കുന്നൊരാളാണ് എന്നായിരുന്നു അഡ്വ ആളൂരിന്റെ പ്രതികരണം. ന്യായപരമായ കാര്യം നേടിയെടുക്കാൻ കോടതികൾ വെള്ളം ചേർക്കുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ആളൂർ പറഞ്ഞു. പക്ഷേ വിചാരണ കാര്യക്ഷമമാക്കാനുള്ള നടപടി കോടതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ആളൂർ പറഞ്ഞു.

 ചില സാക്ഷികളെ വിസ്തരിക്കുന്നത് കൊണ്ട്

ചില സാക്ഷികളെ വിസ്തരിക്കുന്നത് കൊണ്ട്

'ഓരോ സാക്ഷികളിടേയും മുഖഭാവം , പെരുമാറ്റം, സംസാരത്തിന്റെ രീതി എന്നിങ്ങനെ എല്ലാം മുതലെടുക്കാനുള്ള ശ്രമം എല്ലാ ക്രിമിനൽ അഭിഭാഷകരും നടത്തും. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മാറി. പല പോക്സോ കേസുകളിലും ഡോക്ടർമാരെ വെർച്വലായാണ് വിസ്തരിക്കാറുണ്ട്.കാരണം ചില സാക്ഷികളെ വിസ്തരിക്കുന്നത് കൊണ്ട് ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. അവർക്ക് അവർ കൊണ്ടുവരുന്ന തെളിവിൽ വലിയ മാറ്റം സംഭവിക്കാറില്ല. പക്ഷേ ദൃക്സാക്ഷികളാകുമ്പോൾ അങ്ങനെയാകില്ല.
കോടതിയിൽ ഹാജരാകുമ്പോൾ ഒരു സാക്ഷിക്ക് അഭിഭാഷകൻ കാണിച്ച് കൊടുക്കുന്ന രേഖകളോട് എങ്ങനെ സാക്ഷികൾ പ്രതികരിക്കുന്നവെന്നത്, പ്രത്യേകിച്ച് മുഖം ഭാവം പോലും അഭിഭാഷകർ നോട്ട് ചെയ്യും. വെർച്വൽ വിസ്താരത്തിലൂടെ അത് പൂർണമായും സാധിച്ചേക്കില്ല', ആളൂർ പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+