Get Updates
Get notified of breaking news, exclusive insights, and must-see stories!

'വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്ത പോലും കൊടുത്തിട്ടില്ല'; വിലക്കിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലും ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് റിപ്പോര്‍ട്ടര്‍ ടി വി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. വധ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സുരാജിനെതിരായ വാര്‍ത്തകള്‍ വിലക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് കേസിലും (നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ) ഇന്ന് വരെ വസ്തുതാ വിരുദ്ധമായ ഒരു വാര്‍ത്ത പോലും റിപ്പോര്‍ട്ടര്‍ ടി വി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും വസ്തുതാ വിരുദ്ധമായി എന്തെങ്കിലും തരത്തില്‍ റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്ത നല്‍കിയെന്ന് സുരാജ് പോലും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലിനെ മാത്രമാണെന്ന് നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചനാക്കേസിലും, നടിയെ ആക്രമിച്ച കേസിലും സുരാജിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് മുഹമ്മദ് നിയാസ് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1

അതേസമയം റിപ്പോര്‍ട്ടര്‍ ടി വിയുടെ ഭാഗം കേള്‍ക്കാതെയാണ് വാര്‍ത്ത വിലക്കി ഹൈക്കോടതി ഉത്തരവ് ഇറക്കിയതെന്നും റിപ്പോര്‍ട്ടര്‍ ടി വിക്കെതിരായ വിധി നീക്കിക്കിട്ടാന്‍ ചാനല്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നികേഷ് കുമാര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. കേസ് സി ബി ഐക്ക് വിടണമെന്ന ദിലീപിന്റെ ഹര്‍ജിയും പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.

2

കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നുമായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. നടന്‍ ദിലീപും സഹോദരന്‍ അനൂപും അടക്കം വധ ഗൂഢാലോചന കേസില്‍ ആറ് പ്രതികളാണുള്ളത്.

3

വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് കേസിനാസ്പദമായ സംഭവം. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

4

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ദിലീപിന്റെ 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തി എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. തുടര്‍ന്ന് ദിലീപിനെ പ്രതിരോധത്തിലാക്കി വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. വധ ഗൂഢാലോചന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. നിലവില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ് ദിലീപ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+