ദിലീപിനെ എന്തുകൊണ്ട് വിടാതെ പിന്തുടരുന്നു? റോഷിപാൽ പറയുന്നു..'അയാൾ സ്വാധീനിക്കാൻ വിളിച്ചു'
നടി ആക്രമിക്കപ്പെട്ട കേസിൽ പല നിർണായക വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഇടപെട്ട മാധ്യമപ്രവർത്തകനാണ് റോഷിപാൽ. കഴിഞ്ഞ ദിവസം വളരെ അധികം ചർച്ച ചെയ്യപ്പെട്ട റിപ്പോർട്ടർ ചാനലിലെ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയതും റോഷിപാൽ ആയിരുന്നു. ഈ സ്റ്റിംഗ് ഓപ്പറേഷനിലൂടെ സുപ്രധാനമായ പല വിവരങ്ങളും കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടി കേസ് റിപ്പോർട്ടിംഗിലെ തന്റെ യാത്രയെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ചുമെല്ലാം മനസുതുറക്കുകയാണ് റോഷിപാൽ. റിപ്പോർട്ടർ ചാനലിനോടാണ് പ്രതികരണം. വായിക്കാം
'പൾസർ സുനിയുമായി ബന്ധമില്ലെന്നത് എട്ടാം പ്രതിയായ ദിലീപിന്റെ വാദമായിരുന്നു. അത് പൂർണമായും പൊളിക്കുന്ന വെളിപ്പെടുത്തലായിരുന്നു അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും ദിലീപിന്റെ സഹോദരനൊപ്പം ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പോലീസ് അത് അന്വേഷിച്ചിരുന്നു. താമസിച്ച ഹോട്ടലിൽ , ടവർ ലൊക്കേഷൻ വെച്ച് എല്ലാം പോലീസ് അത് സ്ഥിരീകരിച്ചു. ബാലചന്ദ്രകുമാർ പറഞ്ഞത് എല്ലാം പൂർണമായും സത്യമാണെന്ന് ഘട്ടം ഘട്ടമായി പോലീസ് സ്ഥിരീകരിച്ചു.

നടി കേസുമായി മുന്നോട്ട് പോകുമ്പോൾ പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്, അപകടമാണ് എന്ന്. മറുതലക്കൽ ഉള്ളവർക്ക് അവരുടെ നിലനിൽപ്പാണ് അതിനാൽ എന്തും ചെയ്യുമെന്ന്. എന്നാൽ സത്യം എന്താണെന്ന് പുറത്തറിയിക്കാൻ തീരുമാനിച്ചിരുന്നു. സ്നേഹത്തോടുള്ള ഭീഷണിയും സ്വാധീനിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. ഇതൊന്നും ബാധിക്കാതിരുന്ന ആ കേസിനെ വൈകാരികമായി എടുത്തത് കൊണ്ടാണ്. ആ പെൺകുട്ടിയുടെ ഒപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തായി ഏറ്റെടുക്കുകയായിരുന്നു. അവരുടെ അവസ്ഥയൊക്കെ മനസിലാക്കിയപ്പോഴാണ് ഈ പോരാട്ടം ഉപേക്ഷിക്കാൻ പാടില്ലെന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം നടിയും കുടുംബവുമൊക്കെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
കേസ് റിപ്പോർട്ടിംഗിനിടെ പലതും ഉണ്ടായിട്ടുണ്ട്. മുൻപ് സാഗർ വിൻസെന്റ് എന്ന സാക്ഷി ഈ കേസിൽ കൂറുമാറിയപ്പോൾ അത് അന്വേഷിക്കാൻ ആലപ്പുഴയിൽ പോയിരുന്നു. നിരന്തരം ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാകാതിരുന്നപ്പോഴാണ് നേരിട്ട് കാണാൻ പോയത്. എന്നാൽ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് നടന്നത്. ഒരു സംഘം ആക്രമിക്കാൻ വന്നു. ഇത് മനസിലാക്കി ഓട്ടോ ഡ്രൈവർ ഞങ്ങളേയും കൊണ്ടു രക്ഷപ്പെടുകയായിരുന്നു. അതൊരു അപകടം പിടിച്ച മേഖലയാണെന്ന് പിന്നീട് മനസിലാക്കി.
സാമൂഹമാധ്യമങ്ങളിലൂടെ ഭീഷണി വന്നു. സ്വാധീനിക്കാൻ വലിയ രീതിയിൽ ശ്രമം നടന്നു. വലിയ പദവിയിലിരിക്കുന്നവർ ആണ് സ്വാധീനിക്കാൻ ശ്രമിച്ചത്. ഒരു ദിവസം ഒരു ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തി നികേഷ് കുമാറിനെ വിളിച്ച് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നീട് ഇയാളുടെ വിശ്വസ്തൻ എന്നെ വിളിച്ചു. ഇക്കാര്യം നികേഷ് കുമാറിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കോൾ വന്നത് പറഞ്ഞത്.ഈ യാത്രയിലുടനീളം ദുരനുഭവുമാണ് ഉണ്ടായത്.
അതിജീവിതയുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞ അനുഭവങ്ങൾ മനസിനെ വേട്ടയാടിക്കൊണ്ടേ ഇരുന്നിരുന്നു. അതിക്രമത്തെ കുറിച്ചല്ല അവർ അതിനുശേഷം അനുഭവിച്ചതിനെ കുറിച്ച്. അന്ന് നടന്നത് എന്താണെന്ന് ഞാൻ ഒരിക്കൽ പോലും അവരോട് ചോദിച്ചിട്ടില്ല. അവർ സംസാരിക്കുമ്പോഴൊക്കേയും അവർ എന്നോട് വിതുമ്പിയിട്ടുണ്ട്.
കോടതിയിൽ വെച്ച് ദൃശ്യങ്ങൾ ചോർന്ന സംഭവം വാർത്തയാകുമ്പോൾ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു കോടതി അലക്ഷ്യമാകുമെന്ന്. എന്നാൽ കോടതി അലക്ഷ്യമായാലും ജനങ്ങൾ സത്യം അറിയണമെന്ന് തീരുമാനിക്കുകയായിരുന്നു. ആ വാർത്ത വന്നതോടെ ആ പെൺകുട്ടി വളരെ വിഷമത്തിലായി. തുടർന്നാണ് അവർ രാഷ്ട്രപതിക്ക് ദയാഹർജിയടക്കം നൽകുന്നത്.
ഈ കേസിന്റെ പല സമയങ്ങളിലായി 21 പേരാണ് കൂറുമാറിയത്. അതിൽ തന്നെ സിനിമ മേഖലയിലുള്ളവരാണ് കൂടുതൽ. ഈ പെൺകുട്ടിക്കൊപ്പം അഭിനയിച്ച , ഒപ്പം നിൽക്കേണ്ടവരാണ് കൈവിട്ടത്. അതൊക്കെ സ്വാധീനത്തിന് വഴങ്ങിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആക്രമിക്കപ്പെട്ടതിന് ശേഷം സ്വന്തം നാട് ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ അഭയം തേടേണ്ട സാഹചര്യം വന്നു ആ കുട്ടി. ഇരുട്ടുമുറിയിൽ, അടച്ചിട്ട മുറിയിൽ കഴിഞ്ഞ ദിവസങ്ങൾ. കടുത്ത സൈബർ ആക്രമണങ്ങൾ. പീഡനം നേരിട്ട് തുടർച്ചയായ അഞ്ച് വർഷവും അവർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഈ സംഭവത്തിൽ ഇരക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. മറുവശത്ത് ഉള്ളവരുടെ ഭാഗം കേൾക്കേണ്ട കാര്യം പോലും ഇല്ല.
പൾസർ സുനി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് മുതൽ അയാളെ കാണമെന്നും ഈ സംഭവത്തിൽ ആരാണ് ക്വട്ടേഷൻ കൊടുത്തതെന്ന് അയാളെ കൊണ്ട് തന്നെ പറയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ കേസിലെ എട്ടാം പ്രതി പറയുന്നത് പൾസർ സുനിയുമായി ബന്ധമില്ലെന്നും മുൻ ഭാര്യയും സുഹൃത്തും ചേർത്ത് ഈ കേസ് തന്റെ മേൽ ഇട്ട് കരിയർ തകർത്തുവെന്നാണ്. ഇത് തെറ്റാണെന്ന് ബോധ്യം ഉണ്ടെങ്കിലും ഒന്നാം പ്രതിയുടെ വായിൽ നിന്ന് തന്നെ സത്യം അറിയണമെന്ന് ഉണ്ടായിരുന്നു.
പൾസർ സുനിയുടെ സുഹൃത്തായ മറ്റൊരാൾ വഴിയാണ് അയാളെ സമീപിക്കുന്നത്. നിരന്തരം ബന്ധപ്പെട്ടാണ് പോകുന്നത്. നിഗൂഢമായ ഒരു മേഖലയിൽ വെച്ചാണ് കാണുന്നത്. ഒരു വനമേഖലയാണ്, ഒന്ന് ഒച്ചവെച്ചാൽ പോലും പുറത്ത് കേൾക്കില്ലെന്ന അവസ്ഥ. ഉറപ്പായിരുന്നു അപകടമാണെന്ന്. ഒപ്പം ഉള്ളയാളെ ആശങ്കപ്പെടുത്തേണ്ടെന്ന് കരുതി മിണ്ടാതിരുന്നു. 15 മിനിറ്റിനുള്ളിലാണ് പൾസർ സുനി വരുന്നത്. ഒപ്പം ഒരു സംഘവമുണ്ടായിരുന്നു. കണ്ടാൽ തന്നെ അറിയാം കുറ്റവാളികളാണെന്ന്.
ഏറെ സമയം സംസാരിച്ചിട്ടും അയാൾ മനസ് തുറന്നില്ല. നിരീക്ഷിക്കുകയാണ്. ഉദ്ദേശമെന്താണെന്ന്. പുസ്തകം എഴുതാനാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഞങ്ങളെ ഭീതിപ്പെടുത്താനാണ് സുനി നോക്കിയത്. ഇപ്പോഴും ക്വട്ടേഷനുണ്ടെന്ന് പറഞ്ഞു. കോഴിക്കോട് എന്റെ വീടിനടുത്തുള്ള ക്വട്ടേഷന സംഘവുമായി ബന്ധമുണ്ടെന്നൊക്കെ എന്നെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പറഞ്ഞു. വഞ്ചിച്ചാൽ പണിയുറപ്പാണ് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പിന്നിൽ ഒരാൾ കത്തിയുമായി നിൽക്കുന്നുണ്ടായിരുന്നു. അന്ന് ഒളികാമറയിൽ പകർത്താൻ ശ്രമിച്ചാൽ പണി ഉറപ്പായിരുന്നു. അതുകൊണ്ട് വിശ്വാസ്യത നേടിയെടുക്കാനാണ് ശ്രമിച്ചത്. 3 മണിക്കൂർ ശ്രമിച്ചാണ് സംസാരിച്ചത്. അങ്ങനെ കാറിൽ കയറി ഞാൻ തിരികെ വരാൻ നേരം ലാപ്ടോപ്പിൽ എന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ എന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു, അപ്പോൾ സുനിക്ക് വിശ്വാസമായി, അങ്ങനെ കുറച്ച് ഇരിക്കാം സംസാരിക്കാമെന്ന് എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അവിടെ പിടിച്ചു ഞാൻ.
അങ്ങനെ മറ്റൊരു ദിവസം നേരിൽ കണ്ടു. വന്നപ്പോൾ തന്നെ മൊബൈൽ റെക്കോഡ് ചെയ്യുന്നില്ലല്ലോയെന്ന് പറഞ്ഞു. കേൾക്കാൻ സുഖകരമല്ലാത്ത കാര്യങ്ങളാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ അത് പുറത്തെത്തിക്കണമല്ലോ. അയാൾ പറയുന്ന ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുക്ക് കനത്ത മാനസികാഘാതം ഉണ്ടാകും. ഇപ്പോൾ ടെലികാസ്റ്റ് ചെയ്ത കാര്യങ്ങൾ പലതും യഥാർത്ഥത്തിൽ പൾസർ സുനിക്ക് കുരിക്കാകുകന്നതാണ്. കാരണം കർശന വ്യവസ്ഥയോടെയാണ് അയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സുനി മാധ്യമങ്ങളോട് സംസാരിച്ച് വീണ്ടും ജയിലിൽ പോകാൻ നിൽക്കുമോ? ഇതൊക്കെ പ്ലാൻഡ് ആണെന്ന് പറയുന്നവരോട് ഇതൊക്കെയേ ചോദിക്കാനുള്ളൂ', റോഷി പാൽ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications