ഒരു മുഴം മുൻപേ എറിഞ്ഞു,ഹാക്ക് ചെയ്തു'?,ദിലീപിനേയും രാമൻപിള്ളയേയും സായ് ശങ്കർ വെട്ടിലാക്കിയത് ഇങ്ങനെ?
നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ സംബന്ധിച്ചും ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്ത വിവരങ്ങൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ അന്വേഷണ സംഘം ദിലീപിൽ നിന്നും തേടും.
കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങൾ ഏറെ നിർണായകമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതിനിടെ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കർ ദിലീപിന്റെ അഭിഭാഷകനായ ബ രാമൻപിള്ളയുടെ പേരിലുള്ള ഇന്റർമെറ്റ് വൈഫൈ ഹാക്ക് ചെയ്യുകയായിരുന്നവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിശദമായി വായിക്കാം

അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണ് താൻ ദിലീപിനെ ആദ്യമായി കണ്ടതെന്ന് സായ് ശങ്കർ പോലീസിന് മൊഴി നൽകിയിരുന്നു. തന്റെ മൊബൈലലിലെ ചില വിവരങ്ങൾ പെൻഡ്രൈവിലേക്ക് പകർത്തി നൽകുമോയെന്ന് ദിലീപ് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിവരങ്ങൾ കോപ്പി ചെയ്തതെന്നായിരുന്നു സായ് ശങ്കർ പറഞ്ഞത്. അഭിഭാഷകർ പറഞ്ഞത് അനുസരിച്ചായിരുന്നു താൻ ഇത് ചെയ്തതെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.

ദിലീപിന്റെ സായ് ശങ്കർ ഉപയോഗിക്കുന്ന ഐ മാക്കും ദിലീപിന്റെ ഫോണും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലെ വൈഫൈയുമായി ബന്ധിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു. അതേസമയം വക്കീൽ ഓഫീസിലെ വൈഫൈ സായ് ശങ്കർ ഹാക്ക് ചെയ്തുവെന്ന് സംശയിക്കപ്പെടുന്നതായി മംഗളം ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു. സായ് ശങ്കറിന് വൈ ഫൈ പാസ്വേഡ് നൽകിയിട്ടില്ലെന്നാണ് അഭിഭാഷകർ പറഞ്ഞത്.

ഓഫീസിലെ മറ്റാരെങ്കിലും പാസ്വേഡ് നൽകിയോയെന്ന് സംശയിക്കപ്പെട്ടിരുന്നുവെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ആ സാഹചര്യത്തിൽ
ഹാക്ക് ചെയ്യാതെ ഓഫീസ് പാസ്വേഡ് ലഭിക്കുക എളുപ്പമല്ല. ദിലീപിന്റെ ഫോണുകൾ ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് പരിശോധിക്കുകയാണെങ്കിൽ താൻ പിടിക്കപ്പെട്ടേക്കുമെന്ന ആശങ്ക സായ് ശങ്കറിന് ഉണ്ടായിരുന്നു. തന്നിലേക്ക് അന്വേഷണം വന്നാൽ അഭിഭാഷകരേയും കുടുക്കാമെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ ഹാക്ക് ചെയ്ത് ഇയാൾ ഉപയോഗിച്ചത്.

അഭിഭാഷകർ കേസിന്റ പരിധിയിൽ വന്നാൽ കേസിൽ നിന്നും അവർ വാദിച്ച് പുറത്ത് കടക്കുമെന്നും ഇത് തന്നേയും തുണക്കുമെന്നും സായ് ശങ്കർ കരുതിയിരുന്നു. ഇതാണ് മനപ്പൂർവ്വം വൈഫൈ ഹാക്ക് ചെയ്തതിന് പിന്നിൽ എന്നാണ് മംഗളം റിപ്പോർട്ടിൽ പറയുന്നത്. നേരത്തേ ദിലീപ് അറിയാതെ അദ്ദേഹത്തിന്റെ ഒരു ഫോണിൽ നിന്നും സായ് ശങ്കർ വിവരങ്ങൾ മറ്റൊരു ഡിവൈസിലാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് കൂടാതെ സായ് ശങ്കർ 29, 30 തീയതികളിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങി ഫോൺവിവരങ്ങൾ മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ സായ് ശങ്കറിന്റെ ഐ മാക്ക് കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം ലഭിക്കാനുണ്ട്.ഇത് കൂടി ലഭിച്ചാൽ കേസിൽ വെളിച്ചം വീശുന്ന നിരവധി കാര്യങ്ങൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഫോണിൽ നിന്നും അതീവ രഹസ്യമായ കോടതി രേഖകൾ ഉൾപ്പെടെ നീക്കം ചെയ്തതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. വാട്സ് ആപ്പ് ചാറ്റിലൂടെയാണ് വിവരങ്ങൾ എത്തിയതെന്നും സായ് ശങ്കർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം ആരാണ് വിവരങ്ങൾ അയച്ചതെന്ന് സായ് ശങ്കർ പറയാൻ തയ്യാറായിട്ടില്ല.












Click it and Unblock the Notifications