ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കം : സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മൂന്നേകാലോട് കൂടിയാണ് സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍.
ദിലീപിന്റെ മൊബൈലുകളില്‍ നിന്ന് തെളിവുകള്‍ സായ്ശങ്കര്‍ നീക്കം ചെയ്തെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിരുന്നു. ഇതില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കുള്ള പങ്കും സായ് തുറന്നു സമ്മതിച്ചിരുന്നു. അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കറിന്റെ മൊഴി. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യ മൊഴി അടിയന്തരമായി രേഖപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെയുള്ള മൊഴി നിര്‍ണായകമാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്കും ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേ സമയം ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിജീവിതയുടെ പരാതിയിലാണ് നടപടി. സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. അഭിഭാഷകരായ ബി രാമന് പിള്ള, സുജേഷ് മേനോന്, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന് ഹാജരായിട്ടില്ല.

അതേ സമയം നടിയെ ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നും ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്കി. ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. എന്നാല്‍ കാവ്യ മാധവന് അസൗകര്യം അറിയിക്കുകയായിരുന്നു.

ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ കാവ്യയെക്കുറിച്ചുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയെപ്പറ്റി കൂടുതലായി ചോദിച്ചറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍ നടന്നത്. നാല് മണിക്കൂറോളം സമയമാണ് മൊഴി രേഖപ്പെടുത്തുന്നതിനായി എടുത്തത്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയാനായിരുന്നു അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസങ്ങളിലായി പല നിര്‍ണായകമായേക്കാവുന്ന ശബ്ദരേഖകളും പുറത്തുവന്നിരുന്നു. റൂമില്‍ വച്ച് മഞ്ജു വാര്യരെ ഓഡിയോ പ്ലേ ചെയ്ത് കേള്‍പ്പിച്ചുവെന്നും ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തുവെന്നുമാണ് വിവരം. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് സംഘം മടങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Recommended Video
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications