• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത്': അതാണ് അവരുടെ ലക്ഷ്യം: സജി നന്ത്യാട്ട്

Google Oneindia Malayalam News

വിചാരണ കോടതി ജഡ്ജിയെ മാറ്റാനുള്ള അവസാന അത്താണിയെന്ന നിലയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള അതിജീവിതയുടെ തീരുമാനത്തെ വളരെ പ്രധാന്യത്തോടെ തന്നെയാണ് കാണുന്നതെന്ന് നിർമ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട്. എന്നാല്‍ അതോടൊപ്പം തന്നെ ഈ ആവശ്യത്തിന്റെ മെറിറ്റും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വേറെ ഏതോ രണ്ട് പേർ തമ്മില്‍ സംസാരിക്കുന്നു. ഇവരുമായി ദിലീപിന് എന്ത് ബന്ധം എന്നുള്ളതാണ് ഇവിടുത്തെ ചോദ്യം. ജഡ്ജ് തിരിച്ച് പ്രതികരിക്കുന്നതായിട്ടുള്ള യാതൊരു തെളിവും അവിടെ ഹാജരാക്കാത്തിടത്തോളം കാലം നിങ്ങളുടെ അനുമാനം ശരിയാണെന്ന് കോടതി എങ്ങനെ പറയുമെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജ് കേസില്‍ തീരുമാനം എടുക്കുന്നത്

ഒരു കോടതിയിലെ ജഡ്ജ് കേസില്‍ തീരുമാനം എടുക്കുന്നത് തന്റെ മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടിലെ കോടതികളെല്ലാം തന്നെ തെളിവ് കോടതികളാണ്. അവർ അങ്ങനെ പറഞ്ഞു, ഇവർ ഇങ്ങനെ പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതല്ല നമ്മുടെ കോടതി സംവിധാനം. അത് വളരെ വ്യക്തമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

ഒരു കോടതിയില്‍ തെളിവ് കൊടുത്തിട്ട്

ഒരു കോടതിയില്‍ തെളിവ് കൊടുത്തിട്ട് അത് സ്വീകരിച്ചില്ലെങ്കില്‍ ആ വിഷയം ഉന്നയിക്കാം. എന്നാല്‍ അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. പ്രോസിക്യൂഷന്‍ വീക്കാണ് എന്നതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നുള്ളതാണല്ലോ കുറ്റപത്രം. ആ ഭാഗത്ത് എവിടെയങ്കിലും നിന്നുകൊണ്ടാണോ കേസ് ഇപ്പോള്‍ കറങ്ങുന്നത്. ഇത് ഇപ്പോള്‍ വേറെ എവിടെയോ കിടന്ന് കറങ്ങുകയാണ്.

എങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മിഎങ്ങനെ അത് ദിലീപിന്റെ ഫോണിലെത്തി: കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ആ നീക്കം: ഭാഗ്യലക്ഷ്മി

ഡിസംബർ 29 മുതല്‍ ഇന്നുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന

ഡിസംബർ 29 മുതല്‍ ഇന്നുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് എല്ലാവർക്കും അറിയാം. ഏതെങ്കിലും ഒരു കാര്യത്തില്‍ ഉറച്ച് നില്‍ക്കാതെ ഇതെല്ലാം ഇങ്ങനെ പറഞ്ഞ് പറഞ്ഞ് മുന്നോട്ട് പോവുകയാണ്. ഇതിന്റെയാല്ലാം മെറിച്ച് എവിടെയാണെന്നാണ് ചോദ്യം. ഒരു ജഡ്ജിയെ വെറുതെ അങ്ങ് മാറ്റാന്‍ സാധിക്കുമോ. അങ്ങനെ മാറ്റുകയാണെങ്കില്‍ കേസ് വീണ്ടും ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പുതിയ ജഡ്ജി വന്നാല്‍ കേസ് നീണ്ടുകൊണ്ടിരിക്കും

പുതിയ ജഡ്ജി വന്നാല്‍ കേസ് നീണ്ടുകൊണ്ടിരിക്കും. ഇതൊക്കെ ഈ കേസിന് പുറകിലുള്ള എല്ലാവർക്കും അറിയാം. ദിലീപിന് സമാധാനം കിട്ടരുത്, അദ്ദേഹം സിനിമയില്‍ അഭിനയിക്കരുത് എന്നുള്ളതാണ് ഇതിന്റെയാല്ലം കാരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ അഞ്ചോ ആറോ സിനിമകളില്‍ മാത്രമാണ് ദിലീപ് അഭിനയിച്ചിട്ടുള്ളത്. ഒരു വർഷം മാത്രം ഇത്രയും സിനിമകളില്‍ അദ്ദേഹം അഭിനയിക്കാറുണ്ടായിരുന്നു.

ഇപ്പോള്‍ ദിലീപ് വീണ്ടും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു

ഇപ്പോള്‍ ദിലീപ് വീണ്ടും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പല സിനിമകളും നടക്കുന്നു. അപ്പോഴാണ് എങ്ങനെയെങ്കിലും ദിലീപിനെ വീണ്ടും വേട്ടയാടുന്നത്. അത് തന്നെയാണ് നടക്കുന്നതെന്ന് ഞാന്‍ ആവർത്തിക്കും. അല്ലാതെ ഹർജിയിലൊന്നും വേറെ മെറിറ്റ് ഇല്ല. ഞാന്‍ മാത്രമല്ല, പല നിയമവിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

 വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം

വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത സൂപ്രീംകോടതിയെ സമീപിച്ചത്. പ്രതി ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു എന്ന് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയിലും അതിജീവീത ആവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ വിചാരണ വേളയിലും തെളിവുകള്‍ സൂക്ഷിക്കുന്നതിലുമടക്കമുശള്ള നിരവധി കാര്യങ്ങളില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും അതിജീവിത ആരോപിച്ചിരുന്നു.

English summary
Dileep actress case: Saji Nanthyattu feels some people wishes are dileep should not get peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X