• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീലേഖയൊക്കെ ദിലീപിന് പിന്തുണയുമായി വന്നപ്പോള്‍ കണ്‍ഫ്യൂഷനായി: ഇങ്ങനെ പോയാല്‍ പുള്ളി രക്ഷപ്പെടും'

Google Oneindia Malayalam News

അറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റർ റിവ്യൂ നടത്തി ശ്രദ്ധേയാനായ വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നീട് പല വിവാദങ്ങളിലും അദ്ദേഹം ഇടം പിടിക്കുകയും ചെയ്തു. ആരാധകർ തിയേറ്ററില്‍ വെച്ച് തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. ഇതിനിടയിലാണ് ഇയാളില്‍ നിന്നുള്ള ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതി കൊടുക്കേണ്ട സാഹചര്യം വരേയുണ്ടെന്ന് വ്യക്തമാക്കി നടി നിത്യ മേനോന്‍ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അഭിപ്രായപ്രകടനവുമായും സന്തോഷം വർക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വീഡിയോക്ക് താഴെ പതിവ് പോലെ സമിശ്ര പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് ഈ നിലയിലാണ് മുന്നോട്ട്

നടി ആക്രമിക്കപ്പെട്ട കേസ് ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ മുഖ്യപ്രതിയായ ദിലീപ് രക്ഷപ്പെടുമെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഒരുപാട് ലൂപ് ഹോള്‍സുണ്ട്. ദിലീപിന് അറിയാം സത്യം എന്താണെന്ന്. ആദ്യകാലത്ത് എല്ലാവരും പറയുന്നത് പോലെയാണ് ഞാനും വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുറേയാളുകള്‍ ദിലീപിന് പിന്തുണയുമായി വന്നു. ശ്രീലേഖ ഐ പി എസ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആശയക്കുഴപ്പതില്ലാണെന്നും സന്തോഷ് വർക്കി പറയുന്നു.

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യരാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

ഇരയോടൊപ്പം നില്‍ക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്

ഇരയോടൊപ്പം നില്‍ക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. താരസംഘടനയായ അമ്മയിലെ 90 ശതമാനം ആളുകളും ഇപ്പോള്‍ ദിലീപിന് ഒപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ രണ്ടായിരം കഴിഞ്ഞതിന് ശേഷം മലയാളം സിനിമയെ നശിപ്പിച്ചത് ദിലീപാണെന്ന് പറയേണ്ടി വരും. അദ്ദേഹം പക്കാ ബിസിനസ്മാനാണ്. അദ്ദേഹം ഒരു നടനല്ല, വല്ല ബിസിനസുകാരനോ രാഷ്ട്രീയക്കാരനോ ആവേണ്ട വ്യക്തിയാണ്.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ബിസിനസ്


മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ബിസിനസ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഇത്രയും ചെറിയ സമയത്തിനുള്ളിലാലാണ് അദ്ദേഹം പണം ഉണ്ടാാക്കിയത്. നല്ല കളികള്‍ കളിച്ചാണ് ഇവിടെ വരയെത്തിയത്. അതുകൊണ്ട് തന്നെ സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇരയോടൊപ്പം നില്‍ക്കുത് ഡബ്ല്യൂസിസിയാണ്. അവർക്കാവട്ടെ വലിയ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നത്.

സിനിമയില്‍ ഒരുപാട് ആളുകളെ അദ്ദേഹം ഒതുക്കി

സിനിമയില്‍ ഒരുപാട് ആളുകളെ അദ്ദേഹം ഒതുക്കിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ നല്ല കഴിവ് കൂടിയുള്ള വ്യക്തിയാണ് അദ്ദേഹം. ട്വന്റി-ട്വന്റി പോലുള്ള സിനിമയൊക്കെ അങ്ങനെ ഏകോപിപ്പിച്ച് എടുക്കാന്‍ ദിലീപിന് അല്ലാതെ വേറെ ആർക്കും കഴിയില്ല. നല്ല ബുദ്ധിയുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് അദ്ദേഹം ഇവിടം വരെ എത്തിച്ചേർന്നത്. ബിസിനസ് മൈന്‍ഡാണ് പുള്ളിക്കുള്ളത്.

ഒരുകാലത്ത് മലയാള സിനിമ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു

ഒരുകാലത്ത് മലയാള സിനിമ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. ആ സാഹചര്യത്തില്‍ സിനിമ മേഖലയിലെ ആരെങ്കിലും അദ്ദേഹത്തിനെതിരെ കളിച്ചതാണോയെന്ന് എനിക്ക് അറിയില്ല. ദിലീപ്-കാവ്യ ബന്ധം അക്രമത്തിന് ഇരയായ നടിയാണ് മഞ്ജുവാര്യറെ അറിയിക്കുന്നതെന്നാണ് ആളുകള്‍ പറഞ്ഞ് കേട്ടത്. അതോടെ ഒരു കുടുംബമാണ് തകർന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

 എന്താണ് സത്യമെന്ന് ആർക്കും അറിയില്ല

പലതും പല കാര്യങ്ങളാണ് പറയുന്നത്. എന്താണ് സത്യമെന്ന് ആർക്കും അറിയില്ല. അദ്ദേഹം ഏതെങ്കിലും ട്രാപ്പില്‍പ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അങ്ങനെ പെടുന്ന ആളല്ല. ആക്രമിക്കപ്പെട്ട നടിയോട് അദ്ദേഹത്തിന് വൈരാഗ്യം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ദിലീപിന്റെ പതനം ആഗ്രഹിച്ച ഒരുപാട് ആളുണ്ടായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആളുകള്‍ നില്‍ക്കുന്നതെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർക്കുന്നു.

English summary
Dileep actress case: Santhosh Varkey opens he got confused when Srilekha came in support of Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X