കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല, പോണ വഴിയില്‍ ഓഡിറ്റ് വേണ്ട; രാഹുല്‍ ഈശ്വറിന് മറുപടി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസ് പെട്ടെന്ന് തന്നെ തീരുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സാമൂഹ്യ പ്രവർത്തക സിന്‍സി അനില്‍. കേസിന് ഒരു അവസാനം ഉണ്ടാകുന്നത് നല്ലതാണ്. അനന്തമായി ഇത് നീട്ടിക്കൊണ്ട് പോവുന്നതിനോട് യോജിപ്പില്ല. ഈ സംഭവത്തിന് പിന്നില്‍ എന്താണ് നടന്നിരിക്കുന്നതെന്ന് മറ നീക്കി പുറത്ത് വരിക എന്നുള്ളതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം.

അല്ലാതെ ഇന്നയാളെ ഉപദ്രവിക്കുകയെന്ന് കണക്ക് കൂട്ടി ആരും ഒന്നും ചെയ്തിട്ടില്ലാലോയെന്നും സിന്‍സി അനില്‍ ചോദിക്കുന്നു. റിപ്പോർട്ടർ ലൈവില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

എന്റെ ചിത്രം മോർഫ് ചെയ്തതുമായി ബന്ധപ്പെ

എന്റെ ചിത്രം മോർഫ് ചെയ്തതുമായി ബന്ധപ്പെട്ട ഒരു കേസ് ഉണ്ട്. ആ കേസ് അഞ്ചാറ് വർഷമായി ഹൈക്കോടതിയില്‍ സ്റ്റേ കൊടുത്ത് വെച്ചിരിക്കുകയാണ്. ഒരോ മൂന്ന് മാസം കൂടുമ്പോഴും സ്റ്റേ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ആ കേസ് മുന്നോട്ട് നീങ്ങുന്നില്ല. എന്റെ ഭാഗം പറയാനുള്ള ഒരു അവസരം പോലും എനിക്ക് ഉണ്ടായിട്ടില്ലെന്നും സിന്‍സി ചൂണ്ടിക്കാട്ടുന്നു.

മഞ്ജു വാര്യർ കണ്ടാല്‍ മഹാന്‍, ദിലീപ് കണ്ടാല്‍ ദാവൂദിന്റെ ആള്‍: ജനം തിരിച്ചറിയണമെന്ന് രാഹുല്‍ ഈശ്വർമഞ്ജു വാര്യർ കണ്ടാല്‍ മഹാന്‍, ദിലീപ് കണ്ടാല്‍ ദാവൂദിന്റെ ആള്‍: ജനം തിരിച്ചറിയണമെന്ന് രാഹുല്‍ ഈശ്വർ

എന്റെ ചിത്രം മോർഫ് ചെയ്ത സംഭവത്തില്‍

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ ചിത്രം മോർഫ് ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം കൊടുത്തതാണ്. എല്ലാ തെളിവുകളുമുണ്ട്. എന്നിട്ടും ആ കേസ് നീണ്ടുപോവുകയാണ്. എല്ലാ കേസുകളിലും ഇത് തന്നെയല്ലേല്ലേ ഇരയാകുന്നവരുടെ സ്ഥിതി. പ്രതിക്കും സ്വാധീനമുണ്ടെങ്കില്‍ എന്തും ആകാമെന്നുള്ള ഒരു സാഹചര്യമല്ലേ നിലനില്‍ക്കുന്നത്.

അതിജീവിതയ്ക്ക് വന്‍ തിരിച്ചടി: ദിലീപ് ജഡ്ജിയുമായി സംസാരിച്ചതിന് തെളിവില്ല, ഹർജി തള്ളി കോടതിഅതിജീവിതയ്ക്ക് വന്‍ തിരിച്ചടി: ദിലീപ് ജഡ്ജിയുമായി സംസാരിച്ചതിന് തെളിവില്ല, ഹർജി തള്ളി കോടതി

രാജ്യം ആദ്യമായി രജിസ്റ്റർ ചെയ്ത

രാജ്യം ആദ്യമായി രജിസ്റ്റർ ചെയ്ത ബലാത്സംഗ ക്വട്ടേഷന്‍ എന്ന നിലയിലാണ് സുപ്രീംകോടതി ഇതിനെ എടുത്തിരിക്കുന്നത്. അല്ലാതെ സുപ്രീംകോടതിക്ക് എന്ത് മലയാള സിനിമ, എന്ത് നടി, എന്ത് ദിലീപ്. എത്ര പക്വതയില്ലാത്ത പ്രസ്താവനയാണ് ഈ വിഷയത്തില്‍ എനിക്ക് മുമ്പ് സംസാരിച്ച രാഹുല്‍ ഈശ്വർ പറഞ്ഞതെന്നും സിന്‍സി അനില്‍ അഭിപ്രായപ്പെടുന്നു.

അതിജീവിതയുടെ ആവശ്യം കണക്കിലെടുത്ത്

അതിജീവിതയുടെ ആവശ്യം കണക്കിലെടുത്ത് ജഡ്ജിയെ മാറ്റുമോയെന്ന കാര്യം അറിയില്ല. മാറ്റുകയാണെങ്കില്‍ നല്ലതായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി എന്നത് അടക്കമുള്ള ശബ്ദമൊക്കെ നമ്മുടെ ചെവിയില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്ന സാഹച്യത്തില്‍ വിചാരണ കോടതി ജഡ്ജിയില്‍ നിന്നും നീതി കിട്ടുമോയന്ന കാര്യത്തില്‍ നല്ല സംശയമുണ്ട്.

ആ ആശങ്ക നല്ല രീതിയില്‍ അതിജീവിതയ്ക്കുമുണ്ട്

ആ ആശങ്ക നല്ല രീതിയില്‍ അതിജീവിതയ്ക്കുമുണ്ട്. അത് അവരെ വിട്ടൊഴിയുകയും ഇല്ല. ഒരു രീതിയിലും അവരോട് സഹകരിച്ചിരുന്നില്ല. എനിക്ക് ഇവിടെ നിന്നും നീതി കിട്ടില്ല, എന്നോട് സഹകരിക്കുന്നില്ല, എന്നോട് സംസാരിക്കുന്നില്ല, പ്രതിയുടെ വക്കീല്‍ അപമാനിക്കുമ്പോള്‍ അത് തടഞ്ഞില്ലെന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ അവർ വിശദമായി പറയേണ്ടിടത്ത് തന്നെ പറഞ്ഞിട്ടുണ്ട്.

ദിലീപ് ഗുല്‍ചന്റെ അടുത്ത് പോയി കഴിഞ്ഞാല്‍

ദിലീപ് ഗുല്‍ചന്റെ അടുത്ത് പോയി കഴിഞ്ഞാല്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധവും മഞ്ജു വാര്യർ പോയി കഴിഞ്ഞാല്‍ പ്രൊഫഷണല്‍ ബന്ധവുമെന്ന നിലപാടാണ് ഇവിടെയുള്ളതെന്ന് രാഹുല്‍ ഈശ്വർ പറഞ്ഞു. എനിക്ക് പറയാനുള്ള മഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയൊന്നും ആകാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ അവർ പോകുന്ന വഴികള്‍ ഓഡിറ്റ് ചെയ്യപ്പെടേണ്ട ആവശ്യമൊന്നും ഇല്ലെന്നും സിന്‍സി അനില്‍ കൂട്ടിച്ചേർക്കുന്നു.

Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ

English summary
Dileep actress case: sincy Anil says Manju Warrier is not accused in any criminal case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X