Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെതിരെ പൊതുജനത്തിന്റെ മുന്നിലേക്ക് വലിച്ചിട്ട തെളിവുകൾ ഇനി ആർക്കും മുക്കാന്‍ സാധിക്കില്ല'

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതോടെ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉയർത്തിക്കൊണ്ട് ഡബ്ല്യു സി സി ഉള്‍പ്പടേയുള്ള നിരവധി സംഘടനകളും ആളുകളുമാണ് രംഗത്ത് എത്തിയത്.

തന്നെ മാറ്റുന്നത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത് വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈയിടെ നടന്ന ചില മാറ്റങ്ങളുമായി ഇതിനെ ചേർത്ത് വെച്ചുകൊണ്ടുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തിലും കേസ് അന്വേഷണത്തിലെ പ്രതീക്ഷ കൈവിടാന്‍ കഴിയില്ലെന്നാണ് സിന്‍സി അനില്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട ദിലീപ്ന് എതിരെ ഉള്ള തെളിവുകൾ ഒന്നും ഇനി ആർക്കും മുക്കാനോ അട്ടിമറിക്കാനോ ഒന്നും കഴിയുകയില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നതാണ് സിന്‍സി അനില്‍ അഭിപ്രായപ്പെടുന്നത്. അത് മാത്രവുമല്ല. ഈ സർക്കാരിന്റെ വലിയൊരു അഭിമാന വിഷയവുമാണ് ഈ കേസ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അട്ടിമറി ഉണ്ടാകുമെന്നു ഒരു ശതമാനം വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

സിന്‍സി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

സിന്‍സി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന എ ഡി ജി പി ശ്രീജിത്തിനെ അന്വേഷചുമതലയിൽ നിന്നും മാറ്റിയതിനെ കുറിച്ചുള്ള ഒരുപാട് അഭിപ്രായങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. കേസ് അട്ടിമറിക്കപ്പെടുന്നു എന്ന് ചിലർ. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശ്രീജിത്തിനെ മാറ്റിയത് കൊണ്ട് ഇനി നീതി കിട്ടുമെന്ന് മറ്റു ചിലർ. ഇതൊന്നുമല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്... വിശ്വസിക്കുന്നത്

ആ കേസ് ഒന്നുമല്ലാതായി തീർന്ന ഒരു സമയത്താണ് ഇദ്ദേഹം

ആ കേസ് ഒന്നുമല്ലാതായി തീർന്ന ഒരു സമയത്താണ് ഇദ്ദേഹം ആ കേസിന്റെ ചുമതല ഏൽക്കുന്നത്. നടി ആക്രമിക്കപെട്ട കേസ് ന്റെ അന്വേഷണം മുന്നോട്ട് പോകില്ല എന്ന അവസ്ഥയിലാണ് അടുത്തൊരു കേസ്(വധ ഗൂഡലോചന ) എഫ് ഐ ആർ ഇടുന്നതും അന്വേഷിക്കുന്നതും തെളിവുകൾ ഓരോന്നായി പുറത്തേക് വരുന്നതും.

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട ദിലീപിന് എതിരെ ഉള്ള തെളിവുകൾ ഒന്നും ഇനി ആർക്കും മുക്കാനോ അട്ടിമറിക്കാനോ ഒന്നും കഴിയുകയില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അത് മാത്രവുമല്ല.... ഈ സർക്കാരിന്റെ വലിയൊരു അഭിമാന വിഷയവുമാണ് ഈ കേസ്... അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അട്ടിമറി ഉണ്ടാകുമെന്നു ഒരു ശതമാനം വിശ്വസിക്കുന്നില്ല.

ശ്രീജിത്തിന് അട്ടിമറിക്കണമെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് മൂന്നു

ശ്രീജിത്തിന് അട്ടിമറിക്കണമെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് മൂന്നു മാസം കൊണ്ട് ഈ കേസ് ൽ ഇതുവരെ ഉണ്ടാകാത്ത പുരോഗതി ഉണ്ടാക്കാൻ ശ്രീജിത്തിന് ഉറക്കം കളയേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഇനി ഒരു അതിസാഹസികമായ തെളിവ് ശേഖരിക്കൽ നടക്കാൻ സാധ്യത ഇല്ലെങ്കിലും ഇത് വരെ ശ്രീജിത്ത് അടിവര ഇട്ടിട്ട് പോയ തെളിവുകൾക്കും ദിലീപിനും കാവ്യയ്ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കും ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഒരു മറുപടി കോടതിക്ക് മുന്നിൽ എങ്കിലും പറഞ്ഞല്ലേ പറ്റു.

തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ കോടതിക്ക് ദിലീപിനെ ശിക്ഷിച്ചല്ലേ

തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ കോടതിക്ക് ദിലീപിനെ ശിക്ഷിച്ചല്ലേ പറ്റു. അതുകൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു... നീതി പുലരും സത്യം ജയിക്കും. ശ്രീജിത്ത്‌ നെ കുറിച്ചുള്ള കുറെ പഴയ ആരോപണങ്ങളുടെ പത്ര കുറിപ്പുകൾ പലരും പ്രചരിപ്പിക്കുന്നത് കണ്ടു. നിങ്ങൾ പറയുന്ന പോലെ ഇദ്ദേഹം ഒരു അഴിമതിക്കാരനാണ് എങ്കിൽ ശ്രീജിത്തിനെ തന്നെ ഈ കേസ് ലെ പ്രതിയ്ക്കു ശിക്ഷ കിട്ടണം എന്ന് പറഞ്ഞു പിണറായി സർക്കാർ ഈ കേസ് ഏല്പിച്ചത് അട്ടിമറിക്കാനുള്ള ഉദ്ദേശത്തോടെ ആയിരുന്നോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+