കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും പിന്തുണച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിലീപിനെ മോശക്കാരനായി കാണിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ശാന്തിവിള പറയുന്നു. ശ്രീലേഖ ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞപ്പോള്‍ പലരും അവരെ തെറി പറയാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. അവരെ മോശക്കാരിയാക്കുകയാണ്. ഇത്രയും മോശപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥയില്ലെന്നാണ് ഒരു സംഘം പറഞ്ഞ് പരത്തുന്നത്.

മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍

ശ്രീലേഖ പറഞ്ഞതിനോട് യോജിക്കുന്ന ഒരുപാട് പോലീസുകാരുണ്ട്. അവര്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. തന്നെ പോലീസുകാര്‍ വിളിച്ച് ഇക്കാര്യം പറഞ്ഞതായും ശാന്തിവിള ദിനേശ് അവകാശപ്പെട്ടു. ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന ചാനലിലൂടെ ശാന്തിവിള ദിലീപിനെ അനുകൂലിച്ചത്.

1

ദിലീപിന് ഈ കേസില്‍ ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മലയാളിയുടെ മനസ്സിന് മുന്നില്‍ ഇയാള്‍ ഒരു അലവലാതിയാണ്, പെണ്ണുപിടിയനാണ് എന്നൊക്കെ തെളിയിക്കാനുള്ള വ്യഗ്രതയാണ് കാണുന്നത്. അതിനായി ഒരു കൂട്ടം സംഘടിതമായി നീങ്ങുകയാണ്. അതില്‍ പോലീസ് ഉദ്യോഗസ്ഥരുണ്ട്, പത്ര പ്രവര്‍ത്തകരുണ്ട്, സിനിമാക്കാരുണ്ട്, ഇവരെല്ലാം സംഘടിതമായി ദിലീപിനെതിരെ നീങ്ങുകയാണ്. ഇവന്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാവരുതെന്നാണ് ഇവരുടെ ഉദ്ദേശം. ഇവന്‍ വന്നാല്‍ നമ്മള്‍ പിടിച്ച് വെച്ചിരിക്കുന്ന സീറ്റുകള്‍ തകരുമോ എന്ന് പേടിച്ച്, കോടികള്‍ ചെലവാക്കാന്‍ മടിയില്ലാത്ത കൂട്ടങ്ങളാണ് ഇവരെന്നും ശാന്തിവിള പറയുന്നു.

2

കേരള സര്‍ക്കാര്‍ ദത്തെടുത്തിരിക്കുന്ന ഒരു അഭിനേത്രി കൂടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അപ്പോഴാണ് എല്ലാം പൂര്‍ത്തിയാവുന്നത്. ഇവരെല്ലാം ശുദ്ധ പോക്രിത്തരമാണ് നടത്തുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സമരം നടത്തുന്നു എന്നൊക്കെ കേള്‍ക്കുന്നു. ആരെങ്കിലും പറഞ്ഞോ അതിജീവിതയ്ക്ക് നീതി കിട്ടേണ്ടെന്ന്. പള്‍സറിനും സംഘത്തിനും അതിനുള്ള ശിക്ഷ കിട്ടണം. പക്ഷേ അതിന് ദിലീപിനെ തകര്‍ക്കണമെന്ന് പറയുന്നതിലാണ് പ്രശ്‌നം. തിരുവനന്തപുരത്തുള്ള ചേച്ചിയാണ് ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പറയുന്നത്. പള്ളിക്കൂടത്തില്‍ പോകാത്ത പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ശാന്തിവിള പരിഹസിച്ചു.

3

ചിലര്‍ പറയുന്നത് കേട്ട് കേസെടുത്താല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് അവര്‍ പറയും. അതോടെ കേസെടുത്ത ശ്രീലേഖയാവും കുടുങ്ങുക. ഇത് ആ ചേച്ചിക്ക് അറിയില്ല. അവര്‍ ആക്രമിക്കപ്പെട്ട നടിയെ സുഖിപ്പിക്കാന്‍ വേണ്ടി നടക്കുകയാണ്. ചേച്ചി എന്ത് വേണമെങ്കിലും പറഞ്ഞോ എന്നുള്ളത് കൊണ്ട് വായില്‍ തോന്നിയതെന്തും വിളിച്ച് പറയുകയാണ് അവര്‍. കേരളത്തിന്റെ സര്‍ക്കാര്‍ വനിതകളെ പരിപോഷിപ്പിക്കുന്നത് കൊണ്ട് ഇവരെ പോലുള്ളവരെ ഒക്കെ വളര്‍ത്തി കൊണ്ട് നടക്കുകയാണ്. അല്ലെങ്കില്‍ മണിയാശാനെ പോലുള്ളവര്‍ ഇതൊരു നാറ്റക്കേസാണെന്ന് പറഞ്ഞതാണ്. കൂടുതല്‍ ഇങ്ങോട്ട് വാചകം അടിക്കേണ്ടെന്നും അങ്ങേര് പറഞ്ഞതാണ്.

4

അതിജീവിത വന്ന് എല്ലാം പറഞ്ഞ ശേഷം പിന്നെ ഈ പറഞ്ഞവരാരും മിണ്ടുന്നത് കണ്ടിട്ടില്ല. ഏതെങ്കിലും സ്ത്രീകള്‍ വന്ന് പരാതി പറഞ്ഞാല്‍ അത് ഏറ്റുപിടിക്കല്‍ അല്ല മുഖ്യമന്ത്രിയുടെ ജോലി. ഇവര്‍ പറയുന്നതാണോ ശരി എന്ന് അദ്ദേഹം ചിന്തിക്കണമായിരുന്നു. പിണറായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആകെ വന്ന മൂന്ന് സിനിമാക്കാരില്‍ ഒരാളാണ് ദിലീപ്. ആ ബോധമെങ്കിലും മുഖ്യമന്ത്രിക്കുണ്ടാവണമായിരുന്നു. ഈ പറയുന്ന ദത്തെടുത്ത പുത്രിയൊന്നും വന്നിരുന്നില്ല. അവരെയാണ് ഇപ്പോള്‍ പൊക്കി നടക്കുന്നത്. കോടതി ഈ കേസ് നീട്ടിക്കൊടുക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. കോടതി കൂടി ഇല്ലായിരുന്നെങ്കില്‍ ഈ നാട് എന്താകുമായിരുന്നു. കുറച്ച് പോലീസുകാര്‍ക്ക് സുഖിക്കുമായിരുന്നു.

5

അഡ്വ ജയശങ്കറിനെ പോലുള്ളവര്‍ എത്ര മാറിപ്പോയെന്നാണ് കരുതുന്നത്. ജഡ്ജിയെ ചീത്തവിളിക്കുകയാണ് ഈ ജയശങ്കറിനെ പോലുള്ളവര്‍. ശ്രീലേഖയെ കുറിച്ച് എന്തൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. 62 വയസ്സുള്ള അവരെ കുറിച്ചാണ് ഈ അശ്ലീലം പറയുന്നത്. ഈ പോസ്റ്റിടുന്നവന് അമ്മയും സഹോദരിയുമൊന്നുമില്ലേ? സംസ്‌കാരമുള്ള ഒരാള്‍ ഇത് ഇടുമോ? അവര്‍ കാക്കി ഇട്ടതല്ലേ എന്ന് പോലും പരിഗണിച്ചില്ല. ഇവനെയൊക്കെ അറസ്റ്റ് ചെയ്യണ്ടേ. എന്നാല്‍ ഇവര്‍ക്കെതിരെ കളിക്കുന്ന ഗ്രൂപ്പ് ഉള്ളത് നടപടിയൊന്നുമുണ്ടാവില്ല. ചാനലില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്നവര്‍ക്ക് വിവരം ചോര്‍ത്തി കൊടുക്കുന്നത് പോലീസുകാരാണെന്നും ശാന്തിവിള ആരോപിച്ചു.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
dileep actress case some influential people tried to trap dileep, director santhivila dinesh remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X