'അതിജീവിതയെ വീണ്ടും സിനിമയിൽ നിന്നും ഇല്ലാതാക്കാൻ ശ്രമം, അവരുട തിരിച്ച് വരവിൽ ചിലർക്ക് പ്രശ്നം'; സംവിധായകൻ
അതിജീവിതയെ സിനിമയിൽ നിന്നും വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംവിധായകൻ ആരോപിച്ചു.

കൊച്ചി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടി ഈ ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അവരുടെ വരവിനെ ഏറെ സിനിമാ മേഖല വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നുവെന്ന് ആരോപിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. അതിജീവിതയെ സിനിമയിൽ നിന്നും വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംവിധായകൻ ആരോപിച്ചു.ന്യൂസ് ഗ്ലോബ് ടിവി എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. വായിക്കാം

അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ
അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ കെകെ രമ, കുഞ്ചാക്കോ ബോബൻ, മാധവൻ തുടങ്ങി നിറയെ പേർ അവരുടെ തിരിച്ച് വരവിനെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. സിനിമ നല്ല നിലയിൽ ഓടണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമിണ്ടാർന്ന് എന്നതായിരുന്നു സിനിമയുടെ പേര്. അത്യാവശ്യം നല്ല സിനിമയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ. എന്നാൽ സിനിമ റിലീസ് ആയ അന്ന് മുതൽ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.

ഭാഗ്യലക്ഷ്മി പറഞ്ഞത്
ഇതൊന്നും വെറുതെ പറയുന്നതല്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും നിസാര കാര്യം പറഞ്ഞ് സിനിമയുടെ ഫസ്റ്റ് ഷോകൾ വരെ മുടക്കി. ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഇവരെ കുറിച്ച് ചില പരാമർശം നടത്തിയിരുന്നു. ചില തീയറ്ററുകളിൽ രണ്ടോ മൂന്നോ ആളുകളും കുറച്ച് റെപ്രസന്റേറ്റീവുമാരുമൊക്കെ നിന്നിട്ട് ഈ പടം കൊള്ളില്ല മറ്റ് പടം വല്ലതും കേറി കാണൂ എന്ന് പറഞ്ഞിട്ട് ചെല്ലുന്ന ആളുകളെ അവിടെ നിന്ന് മാറ്റി വിടുന്ന പ്രവണ പോലും ഉണ്ടായി.

സിനിമയിൽ അഭിനയിച്ചത് അതിജീവിതയാണ് എന്നുള്ളത് കൊണ്ടാണ്
ആ സിനിമയിൽ അഭിനയിച്ചത് അതിജീവിതയാണ് എന്നുള്ളത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാൽ സിനിമകൾ ഓടി തുടങ്ങിയാൽ ചിലർക്കൊക്കെ അത് ബുദ്ധിമുട്ടായി വരും. അത്തരത്തിൽ ബുദ്ധിമുട്ടായി വരുന്നുവെങ്കിൽ നിന്റെ സിനിമ ഓടേണ്ട എന്ന തീരുമാനത്തിലാകാം. ആ പടങ്ങളെയൊക്കെ ഡീഗ്രേഡ് ചെയ്യാൻ, അതിനെ പൂർണമായും ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്ന് പോലും തള്ളികളയാൻ.

നിരവധി ഓൺലൈൻ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും
മലയാള സിനിമയിറങ്ങുമ്പോൾ നിരവധി ഓൺലൈൻ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും. ഇതെല്ലാം പെയ്ഡ് ഗ്രൂപ്പുകൾ ആണെന്നതിൽ യാതൊരു സംശയവുമില്ല. ഓരോരോ ആർട്ടിസ്റ്റുകൾ ഉണ്ടാക്കിവെച്ചിരിക്കുന്ന വൃത്തികെട്ട നിയമങ്ങളാണ് സിനിമ മേഖല മുഴുവൻ. അടുത്തിടെ വന്ന് നിയമം ഉണ്ടാക്കിയത് തീയറ്ററിൽ വന്ന് സിനിമ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നാണ്. എന്നിട്ടെന്തായി എല്ലാം തീയറ്ററിൽ നിന്നല്ലേ എടുക്കുന്നത്. ഈ ഗ്രൂപ്പുകൾക്ക് കാശ് കൊടുക്കാത്ത സിനിമകൾ കൊള്ളില്ലെന്ന് പറഞ്ഞ് ഓൺലൈൻ വാർത്തകൾ കൊടുക്കുന്നു. ഇതിനെല്ലാം പിന്നിൽ ചില ഓൺലൈൻ മാഫിയ ഗ്രൂപ്പുകളാണ്.ഫേസ്ബുക്കിൽ കുറെ പേജുകളും യുട്യൂബിൽ കുറേ അക്കൗണ്ടുകളും ഉണ്ടാക്കി ഈ സിനിമകളെ ഡീഗ്രേഡ് ചെയ്ത് കളയാൻ ഇല്ലാതാക്കാൻ ഇവർ ചെയ്യുന്ന വൃത്തികെട്ട പണിയാണ്.

മീശ ചുരുട്ടി ഡയലോഗ് പറഞ്ഞിട്ട് എന്താണ് പ്രയോജനം
ഇക്കൂട്ടർക്കെതിരെ എന്തെങിലും പറഞ്ഞാൽ ആ ചാനൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇവർ നടത്തും. എന്നാൽ എല്ലായിടത്തും അത് നടപ്പാകില്ല. ഇതിലെ പല ആളുകളേയും പല കമ്പനികളേയും അറിയാം. അതിജീവിതയുടെ സിനിമ ഓടാതിരിക്കാൻ, തിയറ്ററിൽ പരസ്യം കൊടുക്കാതിരിക്കാൻ ചിലരുടെ അടുപ്പക്കാരെ കൊണ്ട് ഡിസ്ട്രിബ്യൂഷൻ എടുപ്പിക്കാനും തീയറ്ററുകൾ അധികം കിട്ടാതിരിക്കാനുമൊക്കെ ശ്രമം നടന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സങ്കടകരമെന്ന് പറയട്ടെ, മലയാള സിനിമയിൽ ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന ആളുകൾ മീശ ചുരുട്ടി ഡയലോഗ് പറഞ്ഞിട്ട് എന്താണ് പ്രയോജനം.

ഇന്നല്ലെങ്കിൽ നാളെ ഇത് തിരിഞ്ഞ് കൊത്തും
സിനിമയിൽ വലിയ വാചകമടിക്കുന്ന ആളുകൾ ഇങ്ങനെയുള്ള സംഗതികൾ കണ്ടിട്ട് മിണ്ടാതിരിക്കുന്ന സമയമാണിപ്പോൾ. സത്യത്തിൽ കഷ്ടമാണ് ഇത്. നാളെ നിങ്ങൾക്കും ഇതേ അവസ്ഥ വരും. സിനിമയാണ്, ഇന്നല്ലെങ്കിൽ നാളെ ഇത് തിരിഞ്ഞ് കൊത്തും, ഓർമ്മ വേണം', ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications