'ദിലീപ് ഗുൽചിനെ കണ്ടാൽ ദാവൂദ് ബന്ധം, അന്തിചർച്ച, മഞ്ജു വാര്യർ കണ്ടാല്‍ പ്രഫഷണൽ മറ്റേഴ്സ്': ശ്രീജിത്ത് പെരുമന
കൊച്ചി: ഫാര്‍സ് ഫിലിംസ് ചെയര്‍മാന്‍ അഹമ്മദ് ഗുല്‍ചിനുമായി നടി മഞ്ജു വാര്യര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. നടന്‍ ദിലീപ് അഹമ്മദ് ഗുല്‍ചിനെ കണ്ടാല്‍ മഞ്ജു വാര്യര്‍ കണ്ടാല്‍ അത് ലോകം അറിയുന്ന സിനിമ പ്രവര്‍ത്തകയെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപ് അഹമദ് ഗുല്‍ചിനെ കണ്ടാല്‍ ഗൂഢാലോചന.... ദാവൂദ് ഇബ്രാഹിം ബന്ധം..... 'ഡി'കമ്പനി...ദുബായ് .അന്തി ചര്‍ച്ച.... നികേഷ് വീണ്ടും കിണറ്റില്‍ ഇറങ്ങി തപ്പുന്നു.....ബൈജു കൊട്ടാരക്കര ചാടുന്നു....ആലപ്പി അഷറഫ് തുള്ളുന്നു. മഞ്ജു വാരിയര്‍ അഹമദ് ഗുല്‍ചിനെ കണ്ടാല്‍ അത് ലോകം അറിയുന്ന സിനിമാ പ്രവര്‍ത്തക. പ്രഫഷണല്‍ മറ്റേഴ്സ്. പ്രിയ കലാകാരി വളര്‍ച്ചയുടെ പുതു ലോകത്തേക്ക്. ലോക സിനിമയുടെ മലയാളി മുഖമാകുന്നു മഞ്ജു വരിയര്‍- ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് അഹമ്മദ് ഗുല്‍ചിന്‍ എന്നാണ് പറയപ്പെടുന്നത്. ഗുല്‍ചിനുമായി നടന്‍ ദിലീപ് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് നേരത്തെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു. മലയാളത്തിലെ എത്ര താരങ്ങള്‍ക്ക് ഗുല്‍ചിനുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണമെന്നും അയാള്‍ മലയാള സിനിമയെ നശിപ്പിക്കാനായി ഇറങ്ങിയ ആളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീജിത്ത് പെരുമന ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

ദിലീപ് അഹമദ് ഗുല്‍ചിനെ കണ്ടാല്‍ ഗൂഢാലോചന.... ദാവൂദ് ഇബ്രാഹിം ബന്ധം..... 'ഡി'കമ്പനി...ദുബായ് .അന്തി ചര്‍ച്ച.... നികേഷ് വീണ്ടും കിണറ്റില്‍ ഇറങ്ങി തപ്പുന്നു.....ബൈജു കൊട്ടാരക്കര ചാടുന്നു....ആലപ്പി അഷറഫ് തുള്ളുന്നു. മഞ്ജു വാരിയര്‍ അഹമദ് ഗുല്‍ചിനെ കണ്ടാല്‍ അത് ലോകം അറിയുന്ന സിനിമാ പ്രവര്‍ത്തക.... പ്രഫഷണല്‍ മറ്റേഴ്സ്.....പ്രിയ കലാകാരി വളര്‍ച്ചയുടെ പുതു ലോകത്തേക്ക്. ലോക സിനിമയുടെ മലയാളി മുഖമാകുന്നു മഞ്ജു വരിയര്‍...

എന്ത് മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.... ദിലീപിനെ ന്യായീകരിക്കേണ്ട.... പക്ഷെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് മാധ്യമങ്ങള്‍ നിര്‍ത്തണം,.. ഇങ്ങനെ ആണ് ഒരാള്‍ ഇര ആയി മാറുന്നത്.....നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് ഇറാന്‍ വംശജനായ ദാവൂദ്‌ന്റെ കൂട്ടാളി അഹമ്മദ് ഗൊല്‍ച്ചനുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബാലചന്ദ്രകുമാറും റിപ്പോര്‍ട്ടര്‍ ടീവിയും. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെത്രെ !

ആകട്ടെ അന്വേഷിക്കട്ടെ, ഇന്റര്‍പ്പോളിനെ കൊണ്ടുവന്ന് അന്വേഷിക്കട്ടെ പക്ഷെ മറ്റ് ചിലതുകൂടി അന്വേഷിക്കണം..അതായത് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളും ലേഡീ സൂപ്പര്‍ സ്റ്ററുകളും ദാവൂദ്‌ന്റെ കൂട്ടാളി അഹമ്മദ് ഗൊല്‍ച്ചനുമായുള്ള ബന്ധങ്ങളും ഇടപാടുകളും ?
മമ്മൂട്ടിയുടെ 'മാമാങ്കവും' മോഹന്‍ലാലിന്റെ 'ലൂസിഫറും' ദൃശ്യവും, അറബിക്കടലിന്റെ സിംഹവും, സുരേഷ് ഗോപിയുടെയും ദുല്‍ഖരിന്റെയും 'വരനെ ആവശ്യമുണ്ട് ' തുടങ്ങി പൃഥ്വിരാജിന്റെ 'ഡ്രൈവിങ് ലൈസന്‍സ്' ഉള്‍പ്പെടെ താര രാജാക്കന്‍മാരുടെ സിനിമകളെല്ലാം റിലീസ് ചെയ്യുന്നത് ദാവൂദ്‌ന്റെ കൂട്ടാളി അഹമ്മദ് ഗൊല്‍ച്ചനാണ്.

എന്തുകൊണ്ട്?
ആന്റണി പെരുമ്പാവൂരും, മോഹന്‍ലാലും, മമ്മൂട്ടിയും ഗോല്‍ച്ഛനെ നേരിട്ട് കണ്ടിട്ടാണ് ബിസിനസ്സ് ചെയ്യാറുള്ളത്.. ഫെയിസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ദാവൂദ്‌ന്റെ കൂട്ടാളി അഹമ്മദ് ഗൊല്‍ച്ചനു നേരിട്ട് ജന്മദിന ആശംസകള്‍ നേര്‍ന്നിട്ടുള്ള താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് ?

എന്താണ് താരരാജാക്കന്മാരും ടാവൂദുമായുള്ള ബന്ധം ? മലയാള സിനിമയുമായുള്ള ബന്ധം ? ദിലീപിന്റെ ബന്ധം അന്വേഷിക്കുന്നതിന്റെ കൂടെ വെറുതെയെങ്കിലും അന്വേഷിക്കണം. ഇനി അങ്ങനൊരു അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന് മനസിലാക്കികൊണ്ട് ഞാനൊരു പരാതി ഇക്കാര്യത്തില്‍ കേന്ദ്രത്തിനും കേരളത്തിനും കൊടുക്കാനും തീരുമാനിച്ചു.

ഈ ഇറാന്‍, അധോലോക ബന്ധം നമുക്കുമൊന്ന് അറിഞ്ഞിരിക്കുമല്ലോ ല്ലേ (ഇതോടൊപ്പമുള്ള ചിത്രത്തിലെ നരച്ച താടിയുള്ള കുലീനനായ മനുഷ്യനാണ് അഹമ്മദ് ഗോള്‍ചെന്‍, ഒപ്പമുള്ളത് മലയാളത്തിലെ കുലീനയും . ഗോള്‍ചെന്‍ എന്നാല്‍ ഫാദര്‍ ഓഫ് ഫിലിം ഇന്‍ മിഡില്‍ ഈസ്റ്റ് )












Click it and Unblock the Notifications