India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' മഞ്ജു പറഞ്ഞു ആ വീട്ടിൽ ജീവിക്കുമ്പോഴും അധികം സംസാരിക്കില്ലായിരുന്നു ചേച്ചി'; ഭാഗ്യലക്ഷ്മി

 • By Desk
Google Oneindia Malayalam News

കൊച്ചി; മഞ്ജു വാര്യരുടെ സിനിമകൾ മുടക്കാൻ ഇപ്പോഴും ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതൊക്കെ അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും പറയുമ്പോള്‍ അവൾക്ക് വേണ്ടി സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷമി പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് വായിക്കാം

1

'മഞ്ജു പറയുമായിരുന്നു ആ വീട്ടില്‍ ജീവിക്കുമ്പോഴും ഞാനധികം അങ്ങനെ സംസാരിക്കാറൊന്നുമില്ല ചേച്ചി എന്ന്. നമ്മള്‍ പത്ത് വാക്ക് മഞ്ജുവിനോട് സംസാരിച്ചാല്‍ മഞ്ജു അത് ഇല്ല അതെ എന്നതിലൊതുക്കുന്ന ഒരാളാണ്.
പല പുരുഷന്‍മാരുമായി ചേര്‍ത്ത് പറയാന്‍ പാടില്ലാത്ത പലതും ആ സ്ത്രീയെ കുറിച്ച് പറഞ്ഞിട്ടും അവരൊരു സ്ഥലത്ത് പോലും എന്തായിരുന്നു അവര്‍ തമ്മില്‍ അകലാനുണ്ടായ കാരണമെന്ന് അവർ പറഞ്ഞിട്ടില്ല'.

അമേരിക്കക്ക് 'പണി' കൊടുക്കാന്‍ സൗദി; ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്... ഉടക്കിന് കാരണം ഇതാണ്അമേരിക്കക്ക് 'പണി' കൊടുക്കാന്‍ സൗദി; ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്... ഉടക്കിന് കാരണം ഇതാണ്

2

'സൗഹൃദ സംഭാഷണത്തിന് ഇടയിൽ സംസാരിക്കുന്നു എന്നല്ലാതെ അവർ പുറത്ത് പറയില്ല. അവരുടെ യഥാർത്ഥ സ്വഭാവം അങ്ങനെയാണ്. അത് അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. കാരണം അനാവശ്യമായ വിവാദങ്ങളിൽ പെടുന്നില്ല അവർ. അതിജീവിതയെ തന്നെ നോക്കൂ ഒരു സാധാരണ അഭിമുഖം പോലും ചോദിച്ചാല്‍ അവരില്‍ നിന്ന് കിട്ടില്ല. കാരണം അത് അവരുടെ മാന്യതയാണ്'.

3

'എന്തെങ്കിലും പറഞ്ഞാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വളച്ചൊടിക്കുന്ന സാഹചര്യമാണ് ഉള്ളത്. മഞ്ജു വാര്യർ പുലർത്തുന്ന നിശബ്ദതയ്ക്ക് കിട്ടുന്ന ഒരു മാന്യത ഉണ്ട്. അവരെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പുറത്തുവന്ന ശബ്ദരേഖയിൽ ഒരിടത്ത് പറയുന്നുണ്ട് മഞ്ജു പറയാതെയാണ് വീട്ടിൽ നിന്നും പോയതെന്ന് പറയാൻ. എന്നാൽ അങ്ങനെയല്ല, അവർ തലേന്ന് പറഞ്ഞിട്ടാണ് പോയത്'.

4

'ആദ്യത്തെ സിനിമ മാത്രമല്ല, മഞ്ജുവിനെ വെച്ച് പടം ചെയ്യരുതെന്ന് ഇപ്പോഴും പല സിനിമകളുടെ സംവിധായകരെയും വിളിച്ച് അവര്‍ പറയുന്നുണ്ട്. തമിഴിലുള്ള ആളുകളോട് പോലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇതൊക്കെ നമ്മള്‍ അറിയുന്നുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും പറയുമ്പോള്‍ അവൾ വേണ്ടി സംസാരിക്കുകയാണ് നമ്മള്‍'

5

'അവൾക്ക് ശബ്ദമില്ലാത്തത് കൊണ്ടല്ല. അവളുടെ മൗനം ചില ആളുകൾ എങ്കിലും തെറ്റിധരിക്കുമെന്നത് കൊണ്ടാണ്. സൗഹൃദ സംഭാഷണത്തിനിടയിൽ അറി‍ഞ്ഞ കാര്യങ്ങൾ പലതും പുറത്ത് പറഞ്ഞാൽ വളരെ മോശമായിരിക്കും അവസ്ഥ. പല പ്രചരണങ്ങൾ ഉണ്ടാകുമ്പൾ മഞ്ജു പറയാറുള്ളത് വേണ്ട ചേച്ചി ഒന്നും പറയേണ്ടെന്നാണ്. ഇന്നലെ ഞാൻ പറഞ്ഞു കുറച്ച് കാര്യങ്ങൾ ഞാൻ പറയുമെന്ന്. ചേച്ചിക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് പറഞ്ഞോളൂ എന്നാണ് അവർ പറഞ്ഞത്. ചേച്ചി എന്നെക്കുറ്റം പറഞ്ഞാലും ഞാനൊന്നും പറയില്ല എന്നാണ് മഞ്ജു പറഞ്ഞത്'.

6

ഒ'രിക്കൽ ഒരു നടി എന്നോട് പറഞ്ഞത് അവർ ആ സെറ്റിൽ പോയപ്പോൾ മഞ്ജു വാര്യർ എഴുന്നേറ്റില്ലെന്ന് . ഇതിനെ കുറിച്ച് ആ സെറ്റിൽ സംസാരം ഉണ്ടായിരുന്നു. ഞാൻ മഞ്ജുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല ചേച്ചീ എന്നായിരുന്നു അവരുടെ മറുപടി. ആരാണ് അത് എന്ന് പറയൂ ചേച്ചി ഞാൻ അവരോട് ക്ഷമ ചോദിക്കാം എന്നായിരുന്നു മഞ്ജു പറഞ്ഞത്'.

7

'അവരുടെ സ്വാഭാവം അങ്ങനെയാണ്.അവർ ആരേക്കുറിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും സംസാരിച്ച് കേട്ടിട്ടില്ല. അവരെ ഞാൻ ഗ്ലോറിഫൈ ചെയ്യുകയല്ല. ഞാന്‍ വളരെ വൈകിയാണ് മഞ്ജു വാര്യരെ പരിചയപ്പെട്ടത്. പക്ഷെ അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്'.

8

'പൈസയ്ക്ക് ആക്രാന്തമല്ല മഞ്ജുവിന്. അവർക്ക് നൃത്തം ചെയ്യണമെങ്കിലും കൂടയുള്ള കലാകാരൻമാർക്ക് കൊടുക്കണമെങ്കിലും പൈസ വേണമായിരുന്നു. അവരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയായിരുന്നു. ചെലവിന് പൈസയില്ലായിരുന്നു. അതായിരുന്നു അവരുടെ ബുദ്ധിമുട്ട്. അന്ന് നൃത്തം ചെയ്യുന്നവരെ കുറിച്ച് വളരെ മോശമായ വാക്കാണ് ദിലീപ് തന്നോട് പറഞ്ഞത്. ആ വാക്ക് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് പറഞ്ഞപ്പോൾ ദിലീപിനോട് ഞാൻ ദേഷ്യപ്പെട്ടിരുന്നു. ഇതിനുള്ളിൽ പുറത്ത് പറയാത്ത പല കാര്യങ്ങളും ഉണ്ട്. പുറത്ത് പറയാത്തത് കൊണ്ട് ദിലീപ് നൻമയുടെ പ്രതീകമാണെന്ന് ആരും കരുതരുത്'.

cmsvideo
  എന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തെന്ന് മഞ്ജു പറഞ്ഞു, പ്രശ്നത്തിന്റെ തുടക്കം ഇത്
  English summary
  Dileep Actress Case: Still Dileep Tryig to stop Manju warrier;s chances
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X