Get Updates
Get notified of breaking news, exclusive insights, and must-see stories!

'നഷ്ടമായ സല്‍പ്പേര് തിരിച്ച് പിടിക്കാന്‍ ശിഷ്ട ജന്മം തികയാതെ വരും': മധുവിനെതിരെ അതിജീവിതയുടെ ബന്ധു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുതിർന്ന നടനും താരസംഘടനായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മധു അടുത്തിടെ നടത്തിയ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നായിരുന്നു സീ ന്യൂസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മധു ചോദിച്ചത്.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

ഇതിന് പിന്നാലെയാണ് മധുവിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമർശനം ഉയർന്ന് വന്നത്. അതിജീവിതയുടെ ബന്ധുവും സിനിമ പ്രവർത്തകനുമായ രാജേഷ് ബി മേനോനും ഇത്തരത്തില്‍ മധുവിനെതിരെ വിമർശനം ഉയർത്തുന്നുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരോക്ഷമായിട്ടാണ് രാജേഷ് ബി മോനോന്റെ വിമർശനം.

കാലിനടിയിലെ മണ്ണ് ഇളകി പോകുമ്പോൾ മാത്രമാണ്

''കാലിനടിയിലെ മണ്ണ് ഇളകി പോകുമ്പോൾ മാത്രമാണ് ഒരിക്കലും തനിക്കുണ്ടാകില്ലെന്ന് കരുതിയിരുന്ന ജീവിത പരാജയം പലരും തിരിച്ചറിയുന്നത്. അന്നേരം പിടിച്ചുനിൽക്കാനായി മരണവെപ്രാളത്തിൽ ഏത് കച്ചിത്തുരുമ്പിലും കയറി പിടിച്ചെന്നിരിക്കും. അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങൾ പിടിച്ചുനിർത്താൻ പലരെക്കൊണ്ടും തങ്ങൾക്ക് അനുകൂലമായി പലതും പറയിപ്പിച്ചെന്നിരിക്കും.''-രാജേഷ് ബി മേനോന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

പറയുന്നവർ അറിയുന്നില്ല അതിനുപിന്നിലെ കുടില നീക്കങ്ങൾ

പറയുന്നവർ അറിയുന്നില്ല അതിനുപിന്നിലെ കുടില നീക്കങ്ങൾ. അത് തിരിച്ചറിയുമ്പോഴേക്കും കാലങ്ങളായി പടുത്തുയർത്തിയ സൽപേര് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കും. അത് തിരിച്ചുപിടിക്കാൻ ബാക്കിയുള്ള ജന്മം തികയാതെയും വരും. മലയാള ചലച്ചിത്രലോകത്തെ ഭീഷ്മ തുല്യനായ ഒരു മഹാപ്രതിഭയുടെ അഭിമുഖത്തെ കുറിച്ചാണ് ഈ പറയുന്നത്. വളരെ സഹതാപം മാത്ര മാണ് അദ്ദേഹത്തോട് തോന്നിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോകുന്ന വാക്കുകളുടെ

അറിഞ്ഞോ അറിയാതെയോ പറഞ്ഞുപോകുന്ന വാക്കുകളുടെ വില ഒരുപക്ഷേ അവർ ചിന്തി ക്കുന്നതിലും എത്രയോ അപ്പുറത്താകും. അത് അവർ തിരിച്ചറിയാൻ ചിലപ്പോൾ കാലങ്ങൾ എടുത്തെന്നു വരും. ഒരുപക്ഷേ തിരിച്ചറിയാതെ ശിഷ്ടജീവിതം അവസാനിച്ചെന്നും വരാം. ഇതുപോലെ സഹതാപം അർഹിക്കാനായി പ്രകീർത്തന പരമ്പരയിലേക്ക് അടുത്തതായി കടന്നുവരുന്ന മഹത് വ്യക്തിത്വത്തെ നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നു.ചന്ദനം ചാരിയാൽ ചന്ദനം മണക്കും. മറിച്ചാണെങ്കിൽ മറ്റ് പലതുമായിരിക്കും ചുറ്റുപാടും പ്രസരിപ്പിക്കുക... I am believing in law of Karma. Just wait and see- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കോടതിയുടെ പരിരക്ഷയിൽ ഇരിക്കുമ്പോൾ

അതേസമയം, കോടതിയുടെ പരിരക്ഷയിൽ ഇരിക്കുമ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിൽ അത്തരമൊരു സംഭവത്തിന്റെ നിജസ്ഥിതി വിളിച്ചത് കൊണ്ടുവരേണ്ടത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണെന്നും രാജേഷ് ബി മേനോന്‍ ആവശ്യപ്പെട്ടു.ഇതിന് വിപരീതമായി ഈ ഹർജി തള്ളുകയാണ് വേണ്ടത് എന്ന് ഭയപ്പെടുന്ന നടന്റെ ഭാഗം ചേർന്ന് സത്യത്തെ മൂടി വെക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. പ്രബുദ്ധ കേരളത്തിൽ നടക്കുന്ന ഈ കേസ് ഭാവിതലമുറയ്ക്ക് ഒരു റഫറൻസ് ആകും എന്നതിൽ ഒരു സംശയവുമില്ല. നുണയ്ക്കെന്നും ഒരു തുണ കൂടിയേ തീരൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് ഒന്നിനെയും ഭയപ്പെടാതെ ഞങ്ങൾ തലയുയർത്തി ഇപ്പോഴും നിവർന്നു നിൽക്കുന്നത്. സത്യമേവ ജയതേ- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നടിക്കൊപ്പം ഒരാളെ കൂടി കാറിൽ വിട്ടിരുന്നുവെങ്കിൽ

അതേസമയം, നടിക്കൊപ്പം ഒരാളെ കൂടി കാറിൽ വിട്ടിരുന്നുവെങ്കിൽ ഇന്ന് തനിക്ക് ടിവിയിൽ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് അവകാശപ്പെട്ട മധു ദിലീപ് ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ടെന്നുമായിരുന്നു മധുവിന്റെ വാക്കുകള്‍.

Recommended Video

cmsvideo
    Dileep | തന്ത്രം Prosecution വാദം പൊളിക്കല്‍ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+