കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ കോടതിക്ക് സമയം നീട്ടിനല്‍കാതിരിക്കാനാവില്ലെന്ന് അഡ്വ. ടിബി മിനി. ഇക്കാര്യത്തില്‍ ഒരുപാട് നിയമങ്ങളുണ്ട്. ഇവിടെ ഒരിക്കല്‍ വിചാരണ തുടങ്ങിയ കേസ് അതിജീവിതയുടെ ആവശ്യപ്രകാരം വീണ്ടും തുടരന്വേഷണം നടക്കുകയാണ്. അത് എത്രയും പെട്ടെന്ന് തീർക്കണമെന്ന് മാത്രമേ കോടതിക്ക് ഉണ്ടായിട്ടുണ്ടാവുകയുള്ളു. അല്ലാതെ ഇത്ര സമയത്തിനുള്ളില്‍ അന്വേഷിച്ചില്ലെങ്കില്‍ സമയം നീട്ടിനല്‍കാന്‍ കഴിയില്ല എന്ന് പറയാന്‍ സാധിക്കില്ല.

ശരിയാ രീതിയിലുള്ള അന്വേഷണം നടന്നില്ലെങ്കില്‍ പ്രതിക്കും വാദിക്കും നീതി കിട്ടിയില്ലെന്ന് വരും. കൃത്യമായ രീതിയിലുള്ള അന്വേഷണം നടക്കണം. അതില്‍ വേറെ ആരും ഇടപെടാനോ മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടാവാനോ പാടില്ലെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?'ബിനാമി അക്കൗണ്ട് വഴി വന്‍തുക യുവ നടിയിലേക്ക്, ഫോണില്‍ ചിത്രങ്ങളും'-അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്?

ആവശ്യപ്പെട്ടാല്‍ സമയം നീട്ടിക്കൊടുക്കാതെ കോടതിക്ക് മുന്നോട്ട് പോവാന്‍

ആവശ്യപ്പെട്ടാല്‍ സമയം നീട്ടിക്കൊടുക്കാതെ കോടതിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. നേരത്തെ ഒരു അന്വേഷണം പൂർത്തീകരിച്ച് കുറ്റച്ചാർജ് കൊടുത്തതിന് ശേഷമാണല്ലോ ദിലീപിനെതിരെ കേസ് എടുക്കുകയും അറസ്റ്റ് ഉണ്ടാവുകയും ചെയ്യുന്നത്. അതുകൊണ്ട് തെളിവുകള്‍ ഇനിയും അന്വേഷിച്ച് എടുക്കാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞാള്‍ ഒരു കോടതിക്കും ഇന്ന് നിലവിലുള്ള നിയമപ്രകാരം അത് തടയാനുള്ള വകുപ്പില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

എന്തുകൊണ്ടാണ് ദൃശ്യങ്ങളും രേഖകളും ചോർന്ന സംഭവത്തില്‍

എന്തുകൊണ്ടാണ് ദൃശ്യങ്ങളും രേഖകളും ചോർന്ന സംഭവത്തില്‍ കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചു. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് വലിയ പങ്കുണ്ട്. കോടതിയില്‍ നിന്ന് പെർമിഷന്‍ കിട്ടിയിട്ടും അവർ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ വീഴ്ച്ചയാണ് അതെന്നും അവർ വ്യക്തമാക്കുന്നു.

ഇന്നത്തെ പത്രത്തിലെ എല്ലാം വാർത്തകളും പറയുന്നത്

ഇന്നത്തെ പത്രത്തിലെ എല്ലാം വാർത്തകളും പറയുന്നത് പ്രോസിക്യൂഷന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നാണ്. എന്നാല്‍ അതാണോ സത്യം. കോടതിയില്‍ ഉണ്ടായിരുന്ന റിപ്പോർട്ടർമാർ കൊടുത്ത റിപ്പോർട്ട് എന്തായാലും ആ പ്രോസിക്യൂട്ടർ 11 മണി മുതല്‍ 3 മണിവരെ തെളിവുകള്‍ ഒരോന്നായി നിരത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ ഈ തെളിവുകളൊന്നും കോടതിക്ക് പോര

എന്നാല്‍ ഈ തെളിവുകളൊന്നും കോടതിക്ക് പോര. കോടതി പറയുന്നതില്‍ ന്യായവുമുണ്ട്. ഒരു കേസില്‍ ജാമ്യം കിട്ടുന്നതിന് വേണ്ടി പ്രോസിക്യൂഷന്‍ എതിർപ്പ് പ്രകടിപ്പിക്കുന്നതിന്റെ ലാഘവത്തില്‍ ജാമ്യം റദ്ദാക്കാന്‍ പാടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജാമ്യം റദ്ദാക്കുന്നതിന് എട്ടോളം നിർദേശം സുപ്രീംകോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കുക, സാക്ഷികളെ സ്വാധീനിക്കുക, കേസില്‍

തെളിവ് നശിപ്പിക്കുക, സാക്ഷികളെ സ്വാധീനിക്കുക, കേസില്‍ മറ്റ് തരത്തിലുള്ള ഇടപെടലുകള്‍ നടത്തുക, വീണ്ടും ക്രിമിനല്‍ കേസുകളില്‍പ്പെടുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി സുപ്രീംകോടതി നിർദേശിച്ചവയിലുള്ളത്. പ്രതി ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയണം. അതിന് ആവശ്യമായ തെളിവുകളും കൊടുക്കണം. ദിലീപിന്റെ കാര്യത്തില്‍ ഇതനുസരിച്ചുളള കുറേ തെളിവുകള്‍ പ്രോസിക്യൂട്ടർ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

അതിജീവിത സ്വന്തമായി വക്കീലിനെ വെച്ച് കേസ് നടത്തേണ്ട

അതിജീവിത സ്വന്തമായി വക്കീലിനെ വെച്ച് കേസ് നടത്തേണ്ട സാഹചര്യമുണ്ടോ. നല്ല പ്രോസിക്യൂട്ടറെ സർക്കാർ തന്നെയാണ് വെക്കേണ്ടത്. സർക്കാറിന്റെ പ്രതിനിധികളായ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരല്ലേ നേരത്തെ രാജിവെച്ചത്. എന്തുകൊണ്ട് അക്കാര്യം അന്വേഷിച്ചില്ലെന്നും അഭിഭാഷക ചോദിക്കുന്നു

Recommended Video

cmsvideo
ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി

English summary
Dileep actress case: TB Mini asked if there was a situation where actress had to hire her own lawyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X