Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്: അതില്‍ ജഡ്ജിക്കും ദിലീപിനും എന്ത് ബന്ധം': രാഹുല്‍ ഈശ്വർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹർജി തള്ളിയ സുപ്രീം കോടതി നടപടി അതിജീവിതയ്ക്കേറ്റ തിരിച്ചടിയായി കാണുന്നില്ലെന്ന് രാഹുല്‍ ഈശ്വർ. ആത്മാർത്ഥപരമായി പറഞ്ഞാല്‍ ഇത് തിരിച്ചടിയല്ല, അത്തരം വാക്കുകള്‍ അതിജീവിതയുമായി ചേർത്ത് വായിക്കാനോ പാടില്ലെന്നാണ് തന്റെ നിലപാട്. കേസിന്റെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇത്രയും അവസാന ഘട്ടത്തില്‍ ഒരു ജഡ്ജിനെ മാറ്റുക എന്നുള്ളത് വളരെ വളരെ അപൂർവ്വമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിജീവിത വിഷമിക്കേണ്ട


'തലേദിവസം കൂടി റിപ്പോർട്ട് നല്‍കാന്‍ സമയം അനുവദിക്കുകയും ജനുവരി 31 ന് വിചാരണ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നൊക്കെ പറയുന്ന അവസരത്തില്‍ കോടതി മാറ്റം എന്നുള്ളത് വളരെ സാധ്യത കുറഞ്ഞ കാര്യമാണ്. അതിജീവിത അതില്‍ വിഷമിക്കേണ്ട ആവശ്യമില്ല. അവർ അവരുടെ നിയമപരമായ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

കൂടുതൽ ശ്രദ്ധ കേസിൽ വേണം


കൂടുതല്‍ ശ്രദ്ധ കേസിലാണ് കൊടുക്കേണ്ടത്. ഇത് തിരിച്ചടിയോ തിരിച്ചടിയില്ലായ്മയോ അല്ല. ഇതായിരുന്നു സ്വാഭാവിക നീതി. ഇങ്ങനെ തന്നെ ആയിരിക്കുമെന്നാണ് നിയമവൃത്തങ്ങളിലും നില്‍ക്കുന്ന അല്ലെങ്കില്‍ ഒരു പക്ഷവും ഇല്ലാത്ത ആളുകളും പറഞ്ഞുകൊണ്ടിരുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത് ദിലീപും ജഡ്ജിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിച്ചതിന് ഒരു തരത്തിലുള്ള തെളിവും ഇല്ലെന്നുമാണ്. അതിനെ തള്ളുന്നവർ വേണമെങ്കിലുണ്ടാവും.

ഉല്ലാസിന്റെ ശബ്ദം


ഉല്ലാസ് എന്ന വ്യക്തിയുടെ ശബ്ദം മാത്രമാണിത്. അതുകൊണ്ട് മാത്രം ജഡ്ജിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അത് സുപ്രീംകോടതിയും ശരിവെക്കുകയാണ്. ഒരു ജഡ്ജിനെതിരായ ആരോപണം എന്ന് പറയുന്നത് ഗൌരവപരമായ ആരോപണങ്ങളാണ്. അതായത് അത് ആ സിസ്റ്റത്തിന് എതിരെ തന്നേയുള്ളുള്ള ആരോപണങ്ങളാണെന്നും രാഹുല്‍ ഈശ്വർ പറയുന്നത്.

പരിശോധിക്കാനാണ് സാധ്യത


ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെ ഈ വിഷയം വിശതമായി പരിശോധിച്ചിരിക്കാനാണ് സാധ്യത. ഏതെങ്കിലും തരത്തിലും ജഡ്ജി സ്വാധീനത്തിന് കീഴ്പ്പെട്ടുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു കാര്യവും ഇവിടെയില്ല. ഹാഷ് വാല്യൂ മാറിയെന്ന് പറയുമ്പോള്‍ തന്നെ അതിജീവിതയും സ്വകാര്യ ജീവിതത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ അടങ്ങിയ ഫയലുകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുള്ളത്. അല്ലാതെ ദൃശ്യങ്ങള്‍ മെമ്മറി കാർഡില്‍ നിന്നും ലീക്കായി എന്ന് അനുമാനിക്കാനുള്ള ഒരു മെറ്റീയരലും നമ്മുടെ കയ്യിലില്ല. മെമ്മറി കാർഡ് യൂസ് ചെയ്തു എന്നുള്ള വാക്കിലേക്ക് മാത്രം നമ്മള്‍ ഒതുങ്ങണം. ആ ഫയലുകള്‍ എടുത്തിട്ടുണ്ടോയെന്ന് പോലും ഇപ്പോഴത്തെ റിപ്പോർട്ടിലില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

 അനുമാനം മാത്രമാണ്


ദൃശ്യങ്ങള്‍ കണ്ടുവെന്നോ ട്രാന്‍സ്ഫർ ചെയ്തു എന്നൊന്നും റിപ്പോർട്ടിലില്ല. ബാക്കിയൊക്കെ അനുമാനം മാത്രമാണ്. ടാമ്പർ എന്നോ ലീക്ക് എന്നോ വിളിക്കാന സാധിക്കില്ല. വിവോ ഫോണില്‍ ആരാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്ന് കോടതി തന്നെ ചോദിച്ചു. അത്രയും പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ അതിജീവിതയക്ക് അതിനെക്കുറിച്ച് ഹൈക്കോടതിയില്‍ ഉന്നയിക്കാമായിരുന്നു. ആ വിഷയം അടുത്ത ദിവസം കോടതിയില്‍ വരുന്നുണ്ടെന്നാണ് അറിയുന്നതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+