കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് സങ്കടപ്പെടേണ്ടി വരുമോ? ഹൈക്കോടതി കാത്ത് വെച്ചിരിക്കുന്നത് എന്ത്?, ഇന്ന് നിർണ്ണായകം

Google Oneindia Malayalam News

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കർശനമായ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

Recommended Video

cmsvideo
ഹൈക്കോടതിയില്‍ ഇന്ന് ദിലീപിന് നിർണ്ണായകം | *Kerala

എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്ന വ്യവസ്ഥകള്‍ പ്രതി ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയില്‍ ആരോപിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

'അതിജീവിതയ്ക്കോ ദിലീപിനോ? ആർക്ക് നീതി കിട്ടുമെന്ന് പറയാനാവില്ല: കാശുള്ളവന്‍ ഏതറ്റം വരേയും പോകും''അതിജീവിതയ്ക്കോ ദിലീപിനോ? ആർക്ക് നീതി കിട്ടുമെന്ന് പറയാനാവില്ല: കാശുള്ളവന്‍ ഏതറ്റം വരേയും പോകും'

ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം

ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി തളളിയത്. കേസില്‍ ദിലീപ് പ്രധാന ലാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ ഗൗരവകരമായി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ദിലീപിനെതിരെ നിരവധി തെളിവുകള്‍ കോടതിയില്‍

ദിലീപിനെതിരെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടായിരുന്നു. എന്നാല്‍ വിചാരണക്കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. നടിയെ ആക്രമിച്ച കേസിൽ 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൌസർ എടപ്പഗത്താണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹർജി പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ പ്രധാനമായും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച തെളിവുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് ഹൈക്കോടതിയിൽ തള്ളിയിരുന്നു. തന്‍റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന അന്വേഷണ സംഘത്തിന്‍റെ വാദം തെറ്റാണെന്നാണ് ദിലീപ് അവകാശപ്പെട്ടു.

അതേസമയം കേസ് പരിഗണിക്കാൻ എറണാകുളം ജില്ലാ

അതേസമയം കേസ് പരിഗണിക്കാൻ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രോസിക്യൂഷനും, അതി ജീവിതയുമാമണ് കോടതി മാറ്റത്തിനെതിരെ ജഡ്ജി ഹണി എം വർഗീസിന് മുന്നിൽ ഹർജി നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും അതിജീവിതയും നല്‍കിയ ഹർജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ക്രൈംബ്രാഞ്ച് അധിക കുറ്റപത്രത്തിന്റെ പകർപ്പും ഇന്ന് പ്രതിഭാഗത്തിന് കൈമാറും. അധിക കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ പൊലീസ് പ്രതിചേർത്തിരുന്നു.

 സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചാണകം, സംഘി വിളി: ചാന്‍സിനായി വരുന്ന പെണ്‍കുട്ടികളെ പേടി: ടിനി ടോം സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ ചാണകം, സംഘി വിളി: ചാന്‍സിനായി വരുന്ന പെണ്‍കുട്ടികളെ പേടി: ടിനി ടോം

English summary
Dileep actress case: The High Court will consider prosecution's plea to cancel Dileep's bail today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X