കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയെ സമീപിക്കാൻ അതിജീവിതയെ പ്രേരിപ്പിച്ച സാഹചര്യങ്ങൾ ഇതാണ്; ധന്യ രാജേന്ദ്രൻ

Google Oneindia Malayalam News

കൊച്ചി; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുതിയ തെളിവുകൾ വരും എന്ന പ്രതീക്ഷ അതിജീവിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ.സർക്കാരിൽ മാത്രം വിശ്വസിച്ച് മുന്നോട്ട് പോയ അതിജീവിത ഇപ്പോൾ സർക്കാരിനും വിചാരണ കോടതിക്കുമെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ സമീപനങ്ങളും നിലപാടുകളും തന്നെയാണ് അവരെ അതിന് നിർബന്ധിതയാക്കിയതെന്നും ധന്യ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ധന്യയുടെ വാക്കുകളിലേക്ക്

'കല്യാണി.. മെസി ഹെയർ ബ്രൈഡ് പറക്ക പറക്ക'.. കിടിലൻ ലുക്കിൽ വീണ്ടും കല്യാണി..വൈറൽ

1

ദിലീപ് ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോയപ്പോൾ എല്ലാം സ്വന്തമായി ഒരു വക്കീലിനെ വെക്കണമെന്ന നിർദ്ദേശം പല കോണികളിൽ നിന്നും അതിജീവിതയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ സർക്കാരിൽ വിശ്വാസമുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു അവർ. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപേ മാത്രമാണ് സ്വകാര്യ അഭിഭാഷകൻ വഴി അവർ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തത്.

2

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ കേസിൽ പുതിയ തെളിവുകൾ വരും എന്ന പ്രതീക്ഷ അതിജീവിതയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ വിശ്വാസത്തോട് കൂടിയാണ് തുടരന്വേഷണത്തെ അവർ കണ്ടത്. എന്നാൽ പല കോലാഹലങ്ങൾ ഉണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. മാത്രമല്ല തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായി.

3

ഇതെല്ലാം തന്നെ അവരെ വളരെ അധികം നിരാശപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് സർക്കാരിനും വിചാരണ കോടതിക്കുമെതിരേയെല്ലാം അവർ ഹർജികളിൽ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ സാഹചര്യങ്ങൾ തന്നെയാണ് അവരെ ഇത്തരത്തിലൊരു ഹർജി ഫയൽ ചെയ്യാൻ നിർബന്ധിതയാക്കിയത്.

4

സർക്കാരിൽ മാത്രം വിശ്വസിച്ച് മുന്നോട്ട് പോയ അതിജീവിത ഇപ്പോൾ സർക്കാരിനും വിചാരണ കോടതിക്കുമെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ സമീപനങ്ങളും നിലപാടുകളും തന്നെയാണ് അവരെ അതിന് നിർബന്ധിതയാക്കിയത്. കേസിൽ ഇതുവരെയും ഒരു പബ്ലിക്ക് പ്രോസിക്യൂട്ടറെ പോലും നിയമിച്ചിട്ടില്ല.

5

അതിജീവിതയുടെ ഹർജി ഹൈക്കോടതി ഗൗരവമായി പരിഗണിക്കുകയായണെങ്കിൽ കേസിൽ അതൊരു പുതിയ തുടക്കമാവും. നേരത്തേ തന്നെ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ഹൈക്കോടതി അവരുടെ ഹർജി തള്ളുകയായിരുന്നു. ഇന്ന് ഫയൽ ചെയ്ത ഹർജിയിൽ മെമ്മറി കാർഡിനെ കുറിച്ചും, സർക്കാരിലെ പലരുടേയും ഇടപെടലിനെ കുറിച്ചും അഭിഭാഷകർക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും ചോദ്യം ചെയ്തില്ല തുടങ്ങിയ ആരോപണങ്ങൾ എല്ലാം ഉന്നയിച്ചിരുന്നു.

'അതിജീവിത വിജയിച്ച് കഴിഞ്ഞു.. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം''അതിജീവിത വിജയിച്ച് കഴിഞ്ഞു.. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം'

6

വിചാരണ കോടതി ജഡ്ജിയുടെ നിലപാടിനെ അവർ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. അവരുടെ ഇടപെടലുകൾ സംശയാസ്പദമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്. ജഡ്ജിക്ക് ഏതെങ്കിലും രീതിയിൽ നേട്ടങ്ങൾ ഉണ്ടോയിട്ടുണ്ടോയെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉണ്ട്. ഈ വിഷയങ്ങളെ ഹൈക്കോടതി അഭിസംബോധന ചെയ്തില്ലേങ്കലും ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് എവിടെ,എന്താണ് റിപ്പോർട്ടിൽ ഉള്ളത് എന്നത് വിചാരണ കോടതി ജഡ്ജിയോട് ചോദിക്കാം.

7

കേസിൽ പുനരന്വേഷണത്തിനുള്ള സമയം നീട്ടി നൽകണമെന്നാണ് നടിയുടെ ആവശ്യം. ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ച ശേഷമെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് നടിയുടെ ആവശ്യം. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളോട് കോടതി ആദ്യം ചോദിക്കുന്നത് എങ്ങനെ തെളിയിക്കാമെന്നാണ്. കുറഞ്ഞപക്ഷം ഇവിടെ അതിന്റെ പ്രശ്നമില്ല. കാരണം ദൃശ്യങ്ങൾ ഉണ്ട്.രണ്ടാമത്തെ കാര്യം ഗൂഢാലോചനയാണ്.
പ്രതികളെ കുറ്റക്കാർ ആക്കിയാലും ഇല്ലേങ്കിലും ദൃശ്യങ്ങൾ അവിടെ തന്നെ ഉണ്ട്. ഇത് പ്രചരിച്ചോ എന്ന ആശങ്ക നടിക്കുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കണം.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
Dileep Actress Case; These are the circumstances that prompted Survivor to approach the High Court; Dhanya Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X