Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഏത് വിധേനയും പൂട്ടാന്‍ നോക്കുന്നു; ഇതൊക്കെ വെറും നാടകം: ലക്ഷ്യം ആ ഒരു കാര്യം മാത്രം

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ നിർണ്ണായ വെളിപ്പെടുത്തലുകള്‍ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരിക്കുന്നത്. നടനെ ആക്രമിക്കാന്‍ ദിലീപ് നല്‍കിയത് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനായിരുന്നു, ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണം എന്ന് തുടങ്ങിയ വെളിപ്പെടുത്തലുകളാണ് പള്‍സർ സുനിയുടെ വാക്കുകളിലുള്ളത്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മധ്യവേനല്‍ അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നൽകിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് സുനിയുടെ വെളിപ്പെടുത്തലുകള്‍.

dileep

അതേസമയം, സുനിയുടെ വെളിപ്പെടുത്തലുകള്‍ ചാനലുകളും അദ്ദേഹവും ചേർന്ന് നടത്തിയ 'നാടകമാണ്' എന്ന രീതിയിലാണ് ദിലീപ് അനുകുലികള്‍ പ്രതികരിക്കുന്നത്. സ്റ്റിങ് ഓപ്പറേഷനെ പരിഹസിച്ചുകൊണ്ട് പാപ്പി അപ്പച്ച എന്ന ചിത്രത്തില്‍ വ്യാജ വാർത്ത സൃഷ്ടിക്കുന്ന രംഗത്തില്‍ നിന്നുള്ള ഒരു ചിത്രമാണ് ദിലീപ് ആരാധക കൂട്ടായ്മായ 'ദിലീപ് ഓണ്‍ലൈന്‍' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെയായി നിരവധി ആളുകളാണ് നടനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ദിലീപിന്റെ അടുത്ത പടം വരുന്നുണ്ട്. ആ സാഹചര്യത്തിലുള്ള സ്ഥിരം കലാപരിപാടിയാണ് ഇത്. അദ്ദേഹത്തെ ഏത് വിധേനയും പൂട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു.

ഇത് വെറും ഒളിക്യാമറ നാടകമാണെന്നാണ് ഷിജി എന്നയാള്‍ കുറിച്ചത്. 'ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഏറ്റവും കൂടുതൽ നിന്നു എന്ന പ്രതീതി ഉണ്ടാക്കുന്ന രീതിയിൽ ദിലീപിനെതിരെ ഏറ്റവും കൂടുതൽ രൂക്ഷമായി നിരന്തരം വാർത്ത ചെയ്ത ചാനൽ ഇപ്പോ ഇതാ കേസിലെ പ്രധാന പ്രതിയുടെ കൂടെ ഒരു ഒളിക്യാമറ നാടകം. ഒരേസമയം ഇരയുടെ കൂടെയും വേട്ടക്കാരന്റെ കൂടെയും ദിലീപിനെ ലക്ഷ്യം വെച്ച് നിൽക്കുന്നു.' അദ്ദേഹം അഭിപ്രായപ്പെട്ടു.

കേസിന്റെ അന്തിമ വാദം ഏതാണ്ട് പൂർത്തിയായി ഏതാണ്ട് വിധി വരാൻ ആവുന്ന സമയത്ത് ജനങ്ങളെയും കോടതിയെയും വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ പുതിയ അടവ്. ദിലീപിന് അനുകൂലമായി വിധി വന്നാലും ഇതൊക്കെ കാണിച്ചു കോടതിയെ വിലക്കെടുത്തതാണ് എന്ന പ്രതീതി ഉണ്ടാക്കാമല്ലോ. ഇതിനൊക്കെ പിന്നിൽ വലിയ രീതിയിൽ പണം മുടക്കാൻ ആൾക്കാരുണ്ട് എന്ന് ഏതാണ്ട് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.

റജി ആർ പിള്ള എന്ന വ്യക്തി അഭിപ്രായപ്പെടുന്നത് റിപ്പോർട്ടർ ചാനൽ എന്തോ വലിയ കാര്യം പുറത്തുവിടും പോലെ 8 മണിക്ക് ഒരു നനഞ്ഞ പടക്കം പൊട്ടിച്ചിട്ടുണ്ടെന്നാണ്. ഈ സമയത്ത് ഇത്തരത്തിലുള്ള വാർത്ത സംശയിക്കേണ്ടിയിരിക്കുന്നു. വിധി പറയാൻ കുറച്ച് നാൾ മാത്രം ബാക്കി നിൽക്കെയാണ് എന്തോ ഒരു പുതിയ സംഭവം പോലെ മുഖം മൂടി വലിച്ചു കീറുന്നു എന്ന തരത്തിൽ വാർത്ത കൊടുത്തതെന്നും അദ്ദേഹം പറയുന്നു.

എനിക്ക് ഇതിൽ സംശയം തോന്നിയ ഭാഗം എന്തെന്നാൽ
കാറിനുള്ളിൽ നടന്ന സംഭവം വ്യക്തമായി എന്താണെന്ന് അതിജീവിതയ്ക്ക് അറിയാം അത് അവർ അവരുടെ വക്കീലിനോടും അന്വേഷ്ണ ഉദ്യോഗസ്ഥരോടും കോടതിയോടും വെളിപ്പെടുത്തിയിട്ടുണ്ടാകണം . ഒരു പക്ഷേ കേസ് കോടതിയുടെ പരിഗണനയിൽ ആയതു കൊണ്ടാകണം അതിജീവിത എന്താണ് സംഭവമെന്ന് പുറത്ത് പറയാതിരുന്നത്. പൾസർ സുനി ഇപ്പോൾ പറഞ്ഞ കാര്യം അതായത് രഹസ്യ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത കാര്യം അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടാകണം.

അങ്ങനെ കോടതിയിൽ നിൽക്കുന്നൊരു കേസിൻ്റെ വിവരങ്ങൾ ഒന്നാം പ്രതിയായ സുനിയിൽ നിന്നും രഹസ്യമായി ചോർത്തി പരസ്യമാക്കുന്നു. അപ്പോൾ ഇവിടെ ആരാണ് വിധി വരാനിരിക്കെ അതിജീവിതയ്ക്കും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാർത്ത കൊടുത്തത്. ആരാണ്? കാശ് വാങ്ങി കള്ളം കാണിക്കുന്ന സുനി കാശ് കിട്ടിയാൽ പലതും പറയുമെന്നും ഷിജ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+