'ദിലീപിന്റെ ലക്ഷ്യം ഇതാണ്..സിനിമയിൽ നിൽക്കുന്ന കാലത്തോളം ഇത് ചെയ്യും,കാരണം'; ലിബർട്ടി ബഷീർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായി മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അനുബന്ധ ഹർജിയായി ഇത്തരമൊരു ഹർജി ഉന്നയിക്കാൻ സാധിക്കില്ലെന്നും പുതിയ ഹർജിയുമായി കോടതിയെ സമീപിക്കാൻ തടസമില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഇപ്പോഴിതാ കോടതി വിധിയിൽ പ്രതികരിക്കുകയാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. അതിജീവതയുടെ ആവശ്യത്തിൽ തീർച്ചയായും അന്വേഷണം നടത്തണമെന്നും അതീവ ഗുരുതരമാണ് അവർ ഉന്നയിച്ച കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു പ്രതികരണം. ലിബർട്ടി ബഷീറിന്റെ വാക്കുകളിലേക്ക്

'അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ അതീവഗുരുതമാണ്. ലോകത്ത് എവിടേയും നടക്കാത്ത കാര്യമാണ് കോടതിയുടെ കൈയ്യിലിരിക്കുന്ന മെമ്മറി കാർഡ് പരിശോധിക്കുകയെന്നത്. ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുള്ളതിനാൽ അതിജീവിത തീർച്ചയായും ഹൈക്കോടതിയിൽ പോകുമെന്ന് തന്നെയാണ് കരുതുന്നത്. നട ആക്രമിക്കപ്പെട്ട കേസിൽ അനാവശ്യ കാലതാമസം ഉണ്ടാകുന്നുണ്ട്. ദിലീപിന്റെ ലക്ഷ്യവും അത് തന്നെയാണ്. നീട്ടിക്കൊണ്ട് പോകുക തന്നെയാണ് . മാസങ്ങളല്ല, കൊല്ലങ്ങളോളം പോകും. ദിലീപിന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് വരെ ഇത് കൊണ്ടുപോകാൻ അയാൾ നോക്കും. അതാണ് അവന്റെ ആവശ്യം. അനുകൂലമായാലും പ്രതികൂലമായാലും കേസുമായി മുന്നോട്ട് പോകും',പ്രകാശ് ബാരെ പറഞ്ഞു.
അതേസമയം കാര്യങ്ങൾ വലിയ പ്രഹസനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകനും നടനുമായ പ്രകാശ് ബാരെ പ്രതികരിച്ചു. 'കോടതിയുടെ ഉള്ളിൽ വെച്ച് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ആ കളങ്കം മാറ്റേണ്ടത് കോടതിയുടെ ആവശ്യം അല്ലേ. അവിടെ ഒരു കുറ്റം നടന്നിട്ടുണ്ടെന്ന് കോടതിക്ക് മനസിലായിട്ടുണ്ട്. എന്താണ് ശരിക്ക് സംഭവിക്കുന്നത്. നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിർത്തുകയാണ്. കോടതി ഇങ്ങനെയാണോ ഇതിനെ കൈകര്യം ചെയ്യേണ്ടത്', പ്രകാശ് ബാരെ ചോദിച്ചു.
അതിജീവിത ഉയർത്തിയത് പ്രധാനപ്പെട്ട നിയമപ്രശ്നമാണെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു. ഉപഹർജി തള്ളി ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശ കോടതി നടപടിയിൽ നിയമപരമായ തെറ്റില്ല. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് അതിജീവിതയ്ക്ക് നീതി ലഭിച്ചോയെന്ന് സംശയം ഉണ്ടാകുകയാണെങ്കിൽ അതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. കാരണം അത്തരത്തിലുള്ള കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുകയാണ്. അതിജീവിത മുന്നോട്ട് പോയില്ലെങ്കിൽ ഈ കേസ് നിൽക്കും എന്ന അവസ്ഥയിൽ തന്നെയാണ് ഈ കേസ് നിൽക്കുന്നത്. പക്ഷെ നിയമത്തിന് നിയമത്തിന്റേതായ സാങ്കേതിക വശങ്ങൾ നോക്കിയേ പറ്റൂ', അദ്ദേഹം പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിക്കപ്പെട്ടുവെന്നാണ് നേരത്തേ ജില്ലാ പ്രൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണത്തിൽ കണ്ടെത്തിയത്. 2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിലും 2021 ജൂലായ് 19 ന് എറണാകുളം സിബിഐ സ്‌പെഷ്യൽ കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്നാണ് ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications